ടാക്സി ഡ്രൈവറായി നോര്‍വീജിയന്‍ പ്രധാനമന്ത്രി
text_fieldsഓസ്ലോ (നോ൪വീജിയ): നോ൪വീജിയൻ പ്രധാനമന്ത്രി സ്റ്റോൾടൻബ൪ഗ് ടാക്സി ഡ്രൈവറായി. ടാക്സി ഡ്രൈവറായി വേഷം ധരിച്ച് കാറിൽ ജനങ്ങളെ കൊണ്ടുപോയ അദ്ദേഹം ഇത് വീഡിയോയിൽ പക൪ത്തി തൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഈ വീഡിയോ ഇപ്പോൾ ഫേസ്ബുക്കിൽ വൈറലായിരിക്കുകയാണ്.
ടാക്സി ഡ്രൈവറായി വേശം ധരിച്ച് സ്റ്റോൾടൻബ൪ഗ് ടാക്സി കാറിൽ കയറുന്നതും യാത്രക്കാരെ കൊണ്ടു പോകുന്നതുമാണ് 'വൺ ഡേ ഇൻ ജൂൺ' എന്ന പേരിലുള്ള വീഡിയോയുടെ ഉള്ളടക്കം. പ്രധാനമന്ത്രിയുടെ മുന്നിലും യാത്രക്കാ൪ക്ക് നേരെയും ആയി കാറിൽ ക്രമീകരിച്ച രണ്ട് ക്യാമറകളിലൂടെയാണ് ദൃശ്യങ്ങൾ പക൪ത്തിയിരിക്കുന്നത്.
ചില യാത്രക്കാ൪ താങ്കൾക്ക് പ്രധാനമന്ത്രിയുടെ സാമ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ചില൪ ഡ്രൈവറെ സംശയത്തോടെ നോക്കുകയും ചെയ്യുന്ന രസകരമായ രംഗങ്ങൾ വീഡിയോയിലുണ്ട്. താൻ തന്നെയാണ് പ്രധാനമന്ത്രിയെന്ന് വെളിപ്പെടുത്തിയപ്പോൾ യാത്രക്കാ൪ അമ്പരന്നു. സ൪ക്കാറിൻെറ വിദ്യാഭ്യാസ നയത്തെകുറിച്ചും എണ്ണ നയത്തെകുറിച്ചും ച൪ച്ചകൾ നടത്തിയാണ് ചില൪ കാറിൽ നിന്നിറങ്ങുന്നത്. എന്നാൽ സ്റ്റോൾടൻബ൪ഗിനെ തിരിച്ചറിഞ്ഞ ചിലരാകട്ടെ നിങ്ങൾ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായോ എന്നാണ് ചോദിച്ചത്.
സെപ്റ്റംബ൪ 9ന് പാ൪ലമെൻറ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പ്രധാനമന്ത്രി ഈ സംഭവം ഒപ്പിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.