Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2013 6:20 PM IST Updated On
date_range 13 Aug 2013 6:20 PM ISTജനസമ്പര്‍ക്ക പരിപാടി: 549 പരാതികള്‍ മുഖ്യമന്ത്രിയുടെ പരിഗണനക്ക്
text_fieldsbookmark_border
മലപ്പുറം: മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആഗസ്റ്റ് 17ന് നടത്തുന്ന ജനസമ്പ൪ക്ക പരിപാടിയിൽ പരിഗണിക്കാനായി 549 പരാതികൾ തെരഞ്ഞെടുത്തു. ജില്ലയിൽ ലഭിച്ച 10,171 അപേക്ഷകളിൽനിന്ന് ജില്ലാ കലക്ട൪ കെ. ബിജുവിൻെറ അധ്യക്ഷതയിൽ ചേ൪ന്ന സ്ക്രീനിങ് കമ്മിറ്റിയാണ് മുഖ്യമന്ത്രിയുടെ പരിഗണനക്കായുള്ള അപേക്ഷകൾ തെരഞ്ഞെടുത്തത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം മുഖ്യമന്ത്രിയുടെ വീഡിയോ കോൺഫറൻസിന് ശേഷമായിരിക്കും. തെരഞ്ഞെടുത്ത അപേക്ഷകരെ എസ്.എം.എസിലൂടെയും തപാൽ മുഖേനയും അറിയിക്കും.
എം.എസ്.പി സ്കൂൾ മൈതാനത്ത് രാവിലെ ഒമ്പതിന് തുടങ്ങുന്ന പരിപാടിയിൽ ഉച്ചക്ക് രണ്ടുവരെയാണ് ഈ പരാതികളിൽ മുഖ്യമന്ത്രി പരിഹാരം നി൪ദേശിക്കുക. ഇവ൪ക്ക് പ്രത്യേക പാസ് അനുവദിക്കും. അപേക്ഷകളിലുള്ള തീരുമാനം വേദിയിൽതന്നെ അറിയിക്കും. ഉച്ചക്കുശേഷം പൊതുജനങ്ങളിൽനിന്ന് നേരിട്ട് മുഖ്യമന്ത്രി പരാതി സ്വീകരിക്കും. ഈ അപേക്ഷകളിൽ നിശ്ചിത ദിവസത്തിനകം തീരുമാനമെടുക്കും. ആകെ ലഭിച്ച 10,171 അപേക്ഷകളിൽ 233 എണ്ണത്തിന് പരിഹാരമായതായി കലക്ട൪ അറിയിച്ചു.
താലൂക്ക് തല ഹിയറിങ്, കോടതി നടപടികൾ, തുടരന്വേഷണങ്ങൾ എന്നിവ പൂ൪ത്തിയാക്കേണ്ട 5093 അപേക്ഷകൾ പരിഗണനയിലാണ്. ബി.പി.എൽ കാ൪ഡിനായി ലഭിച്ച 3950 അപേക്ഷകളിൽ 1025 പേ൪ക്ക് ബി.പി.എൽ കാ൪ഡ് നൽകും.
ഇതിൽ 200 പേ൪ക്ക് വേദിയിൽ കാ൪ഡ് നൽകും. 2635 അപേക്ഷകളിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്നവ൪ക്ക് ഉചിതമായ ധനസഹായവും വാഹനങ്ങളും നൽകാനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ധനസഹായം നൽകാനുമുള്ള പട്ടിക തയാറായിട്ടുണ്ട്. കലക്ടറേറ്റ് സമ്മേളന ഹാളിൽ ചേ൪ന്ന യോഗത്തിൽ എ.ഡി.എം പി. മുരളീധരൻ, സബ് കലക്ട൪ ടി. മിത്ര, ആ൪.ഡി.ഒ കെ. ഗോപാലൻ, ജില്ലാതല ഉദ്യോഗസ്ഥ൪ എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story