സ്വാതന്ത്ര്യ ദിനാഘോഷം: ദല്‍ഹിയില്‍ കര്‍ശന സുരക്ഷ
text_fieldsന്യൂദൽഹി: സ്വാതന്ത്ര്യ ദിനാഘോഷത്തിനു മുന്നോടിയായി ദൽഹിയിൽ സുരക്ഷ ക൪ശനമാക്കി. ആയിരക്കണക്കിന് സുരക്ഷാ ഭടന്മാരെയാണ് തലസ്ഥാന നഗരിയിൽ വിന്യസിച്ചിരിക്കുന്നത്. പ്രധാനമന്ത്രി മൻമോഹൻസിങ് രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചെങ്കോട്ട സുരക്ഷാ വലയത്തിലാണ്. എൻ.എസ്.ജിക്കു പുറമെ ദൽഹി പൊലീസും അ൪ധസൈനിക വിഭാഗവും ജാഗ്രതയിലാണ്. ചെങ്കോട്ടക്കു ചുറ്റും നൂറുകണക്കിന് സി.സി.ടി.വി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.ഭീകര സംഘടനയായ ലശ്കറെ ത്വയ്യിബ തലസ്ഥാനത്തെ പ്രധാന വാണിജ്യ മേഖലകളിലടക്കം തന്ത്രപ്രധാന സ്ഥലങ്ങളിൽ ആക്രമണം നടത്തിയേക്കുമെന്ന കേന്ദ്ര സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പിനെ തുട൪ന്നാണ് സുരക്ഷ ക൪ശനമാക്കിയത്. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും സേനയെ വിന്യസിച്ചിട്ടുണ്ട്. ദൽഹി മെട്രോ സ്റ്റേഷനുകളുടെ സുരക്ഷ ഏറ്റെടുത്ത സി.ഐ.എസ്.എഫ് യാത്രക്കാരെ അടക്കം പരിശോധിക്കുന്നുണ്ട്. മെട്രോ സ്റ്റേഷനുകളിലെ പാ൪ക്കിങ് മേഖല 24 മണിക്കൂ൪ നേരത്തേക്ക് അടച്ചിട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.