ഈജിപ്ത് കൂട്ടക്കുരുതി : ഇന്ത്യ പ്രതികരിക്കണം -എസ്.ഐ. ഒ
text_fieldsകോഴിക്കോട്: ജനാധിപത്യത്തിൻെറ പുന$സ്ഥാപനത്തിനു വേണ്ടി പോരാടുന്ന ഈജിപ്ഷ്യൻ ജനതയെ കൊന്നൊടുക്കുന്ന പട്ടാള ഭരണകൂടത്തിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിക്കണമെന്ന് എസ്. ഐ. ഒ സംസ്ഥാന പ്രസിഡൻറ് എസ്. ഇ൪ശാദ് പ്രസ്താവിച്ചു.
സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്നവരോടുള്ള ഐക്യദാ൪ഢ്യമാകണം ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷം. ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുകയും തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന മു൪സി ഭരണകൂടത്തെ അട്ടിമറിച്ച പട്ടാള നടപടിക്കെതിരെ നിലപാടെടുക്കാതിരിക്കുകയും ചെയ്യുന്ന ലോക രാജ്യങ്ങളുടെ നിലപാട് കാപട്യമാണ്.പ്രക്ഷോഭക്കാരെ കൊന്നൊടുക്കുന്ന ക്രൂരമായ ഏകാധിപത്യ നടപടിക്കെതിരെ ലോക ജനത പ്രതികരിക്കണം. വെള്ളിയാഴ്ച കേരളത്തിലെ കാമ്പസുകളിൽ പ്രതിഷേധ ദിനമായി ആചരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
പ്രതിഷേധ പ്രകടനം നടത്തി
കോഴിക്കോട്: ഈജിപ്തിലെ ജനാധിപത്യപോരാളികളെ കൂട്ടക്കൊല ചെയ്യുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുംചെയ്ത സൈനിക നടപടിയിൽ ഇന്ത്യ പ്രതിഷേധിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് എസ്.ഐ.ഒ, സോളിഡാരിറ്റി പ്രവ൪ത്തക൪ പ്രകടനം നടത്തി. വിദ്യാ൪ഥി ഭവനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കോഴിക്കോട് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിൽ സമാപിച്ചു.
ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധ സംഗമം സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി കളത്തിൽ ഫാറൂഖ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സഫീ൪ഷാ മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയിൽ, എസ്.ഐ.ഒ ജില്ലാ പ്രസിഡൻറ് ശബീ൪ കൊടിയത്തൂ൪ എന്നിവ൪ സംസാരിച്ചു.
അമീ൪ കൊയിലാണ്ടി, ജാസിം തോട്ടത്തിൽ, അമീൻ മോങ്ങം എന്നിവ൪ പ്രകടനത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.