Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമാലിന്യം ഇനി അവര്‍ക്ക്...

മാലിന്യം ഇനി അവര്‍ക്ക് പാഴല്ല

text_fields
bookmark_border
മാലിന്യം ഇനി അവര്‍ക്ക് പാഴല്ല
cancel
കോഴിക്കോട്: മാലിന്യം പാഴാക്കാനുള്ളതല്ലെന്ന് ഇപ്പോൾ അവ൪ക്കറിയാം. തൊടിയിലും വഴിയരികിലും പുഴയിലുമെല്ലാം കളയുന്ന പ്ളാസ്റ്റിക്കുകൾ കൂട്ടിവെച്ച് പണം നേടാമെന്ന തിരിച്ചറിവ് അവ൪ക്കിപ്പോഴുണ്ട്. ആ അറിവ് സമൂഹത്തിന് കൂടി നൽകിയതോടെ ജീവിതശീലങ്ങൾക്ക് പുതുമാനം നേടിയ ആഹ്ളാദത്തിലാണ് കോഴിക്കോട് പ്രോവിഡൻസ് കോളജ് വിദ്യാ൪ഥികൾ.
രാവിലെ പുസ്തകങ്ങളും പേനയും ഭക്ഷണവും കൊണ്ടുവരുന്ന കൂട്ടത്തിൽ വീട്ടിൽ ശേഖരിച്ചുവെച്ച പ്ളാസ്റ്റിക്കുകളുമായാണ് കോളജിലെ 1500ഓളം വിദ്യാ൪ഥികളും നാൽപതോളം അധ്യാപകരും മറ്റു ജീവനക്കാരും ബുധനാഴ്ച രാവിലെ എത്തിയത്. എല്ലാം കൂട്ടിവെച്ചപ്പോൾ 58 കിലോയുണ്ടായിരുന്നു. വെസ്റ്റ്ഹിൽ റീസൈക്ളിങ് കേന്ദ്രത്തിൽ വിറ്റപ്പോൾ കിട്ടിയത് 400 രൂപ. വണ്ടിക്കൂലി കൊടുത്തപ്പോൾ ബാക്കി 200 രൂപ. പ്ളാസ്റ്റിക് സൂക്ഷിച്ച് നേടിയ ആ തുകക്ക് സ്വന്തം കൈവള്ളയിൽ വെക്കുന്നതിനേക്കാൾ മൂല്യമുണ്ടെന്ന് ഇപ്പോൾ അവ൪ക്കറിയാം. സ്വന്തം പുരയിടത്തെ, കൃഷിയെ, വായുവിനെ, മറ്റു ജീവികളെ, ജലത്തെ എല്ലാം അവ൪ രക്ഷിച്ചിരിക്കുന്നു.
വേങ്ങേരിയിലെ ‘നിറവ്’ റെസിഡൻറ്സ് അസോസിയേഷൻ ഏഴു വ൪ഷമായി 101 വീടുകളിൽ തുടരുന്ന സീറോബജറ്റ് മാലിന്യ സംസ്കരണ പദ്ധതി പ്രോവിഡൻസ് കോളജിലേക്കും വ്യാപിപ്പിക്കുന്നതിൻെറ ആദ്യ ശേഖരമാണ് ബുധനാഴ്ച രാവിലെ ഒമ്പതരക്ക് നടന്നത്.
പുരയിടത്തിലെ പ്ളാസ്റ്റിക് കവറുകൾ, കുപ്പികൾ, മറ്റ് അവശിഷ്ടങ്ങൾ എന്നിവ കഴുകി ഉണക്കി ശേഖരിക്കുന്ന പ്രവ൪ത്തനമാണ് കഴിഞ്ഞ 15 ദിവസമായി വിദ്യാ൪ഥികളുടെ വീടുകളിൽ നടന്നത്. വിദ്യാ൪ഥികൾ ഇവയിൽ ആത്മാ൪ഥമായി പങ്കെടുത്തതായി എൻ.എസ്.എസ് പ്രോജക്ട് ഓഫിസ൪മാരായ ഡോ. സിനി, ഡോ. ഇ. ജൂലി എന്നിവ൪ പറഞ്ഞു. പദ്ധതി ഇത്രയേറെ വിദ്യാ൪ഥികൾ ഉൾക്കൊള്ളുമെന്ന് തങ്ങൾ കരുതിയിരുന്നില്ല. എന്നാൽ, മണ്ണിനോടും മനുഷ്യനോടും പ്ളാസ്റ്റിക് ചെയ്യുന്നതെന്തെന്ന് വിദ്യാ൪ഥികൾ എത്ര ആഴത്തിൽ മനസ്സിലാക്കി എന്നതിൻെറ തെളിവാണിത്.
ഈ സന്ദേശം അവരിലൂടെ അവരുടെ ആയിരം നാടുകളിൽ പടരും. അത് ഒരു സംസ്കാരമായി വളരുന്നതോടെ മാലിന്യമില്ലാത്ത ഒരു നാട് വള൪ന്നു വരും -ഇവ൪ പറഞ്ഞു. 200ഓളം എൻ.എസ്.എസ് വളൻറിയ൪മാരാണ് എല്ലാറ്റിനും നേതൃത്വം നൽകിയത്.
ദിവസങ്ങൾക്കുമുമ്പ് ഇക്കാര്യത്തിൽ ഇവ൪ വിദ്യാ൪ഥികൾക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. വീടുകളിൽ പോയും വിദ്യാ൪ഥികളെ ഇവ൪ സഹായിച്ചു. അളകനന്ദ, ഹെലൻ റോസ് ബാബു എന്നീ വിദ്യാ൪ഥികൾ എല്ലാറ്റിനും മുന്നിൽനിന്നു. പ്രവ൪ത്തനങ്ങൾക്ക് പ്രോത്സാഹനമായി പ്രിൻസിപ്പൽ ഡോ. സിസ്റ്റ൪ നീതുവും സജീവമായുണ്ടായിരുന്നു. ഒക്ടോബ൪ രണ്ടിനാണ് അടുത്ത ശേഖരണം. ആ ദിനത്തിനായി ഒരുങ്ങുകയാണിപ്പോൾ വിദ്യാ൪ഥികൾ. പ്ളാസ്റ്റിക് നി൪മാ൪ജന സന്ദേശം സജീവമായി നിലനി൪ത്താൻ പോസ്റ്റ൪ പ്രചാരണം, കലാപരിപാടികൾ, തുണിസഞ്ചി നി൪മാണം എന്നിവയും കുട്ടികളുടെ മനസ്സിലുണ്ട്.
ഇവ൪ ശേഖരിച്ച പ്ളാസ്റ്റിക് ‘നിറവ്’ പ്രവ൪ത്തക൪ എത്തി ഡ്രൈക്ളീനിങ് സെൻററിൽ എത്തിക്കുകയായിരുന്നു. അടുത്ത ഘട്ടമായി, നടക്കാവ് ഗവ. സ്കൂളിലെ 2500 വിദ്യാ൪ഥികളിൽ കൂടി പദ്ധതി എത്തിക്കുമെന്ന് ‘നിറവ്’ ഭാരവാഹി ബാബു പറഞ്ഞു. ഒക്ടോബ൪ രണ്ടിന് സ്കൂളിൽ ആദ്യ ശേഖരണം നടക്കും. ഇതിനുപുറമെ, 37ഓളം റെസിഡൻസ് അസോസിയേഷനുകൾ കൂടി പദ്ധതി പ്രാവ൪ത്തികമാക്കാനുള്ള ശ്രമത്തിലാണെന്നും ബാബു പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story