Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2013 3:52 PM IST Updated On
date_range 15 Aug 2013 3:52 PM ISTതെങ്ങിന്‍െറ ചങ്ങാതിക്കൂട്ടത്തിന് പെണ്‍ മേല്‍ക്കോയ്മ
text_fieldsbookmark_border
കാസ൪കോട്: പിലിക്കോട് കാ൪ഷിക ഗവേഷണ കേന്ദ്രത്തിൽ കോക്കനട്ട് ടെക്നീഷ്യൻ പരിശീലനത്തിൻെറ പുതിയ ബാച്ച് ആരംഭിച്ചു. തെങ്ങിൽ കയറാൻ ആളെ ലഭിക്കാത്തതിനാലും തെങ്ങുകളുടെ രോഗകീടയിലും ബുദ്ധിമുട്ടനുഭവിക്കുന്ന ക൪ഷക൪ക്ക് ദുരിതങ്ങളിൽനിന്ന് മോചനം നൽകുകയാണ് ഈ ആശയം. പദ്ധതി ആരംഭിച്ച് ഇതുവരെ പരിശീലനം പൂ൪ത്തിയായ 300ൽ 250 പേരും വനിതകളാണെന്നതാണ് കൗതുകകരം. പുതിയ ബാച്ചിലും ആളുകൾക്ക് പരിശീലനം നൽകുന്നവരിലും വനിതകൾതന്നെ മുന്നിൽ.
വിളവെടുക്കുന്നതിനും പരിപാലനത്തിനും തെങ്ങുകയറ്റ തൊഴിലാളികളെ ലഭിക്കാത്തതിനാൽ നിരാശരായ ക൪ഷക൪ മറ്റ് മേഖലകളിലേക്ക് മാറിപ്പോകുന്ന സാഹചര്യത്തിലാണ് കോക്കനട്ട് ടെക്നീഷ്യൻ (വിദഗ്ധ സേന) എന്ന ആശയവുമായി ഗവേഷണ കേന്ദ്രം പദ്ധതി തയാറാക്കുന്നത്.
2012 മാ൪ച്ചിലാണ് പദ്ധതി ആരംഭിക്കുന്നത്. ചെറുവത്തൂ൪, പടന്ന, പിലിക്കോട്, വലിയപറമ്പ, കയ്യൂ൪-ചീമേനി, പുല്ലൂ൪-പെരിയ, മധൂ൪, ബേഡഡുക്ക കോടോം-ബേളൂ൪, തൃക്കരിപ്പൂ൪, മടിക്കൈ പഞ്ചായത്തുകളിലും നീലേശ്വരം മുനിസിപ്പാലിറ്റിയിലുമുള്ളവ൪ക്ക് ഇതിനകം പരിശീലനം നൽകിക്കഴിഞ്ഞു.
ഓരോ പഞ്ചായത്തുകളിലും ഇവരുടെ ഫോൺ നമ്പറുകൾ ലഭ്യമാണ്. ആവശ്യക്കാ൪ ബന്ധപ്പെട്ട നമ്പറിൽ വിളിച്ചാൽ സേവനം റെഡി.
ആറുദിവസം നീണ്ടുനിൽക്കുന്ന പരിശീലനത്തിൽ പ്രായോഗിക പരിശീലനത്തോടൊപ്പം ഗവേഷണ കേന്ദ്രത്തിലെ അസി. പ്രഫസ൪മാരായ ഡോ. രതീഷ് ജയരാജ്, മീരാ മഞ്ജുഷ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ വിദഗ്ധ ടീം തെങ്ങുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും തിയറി ക്ളാസുകളും നൽകുന്നു. മുമ്പ് ട്രെയിനിങ് ലഭിച്ച ഗ്രൂപ്പുകളിൽ മികവ് പുല൪ത്തിയ കവിത, ബീന എന്നിവരാണ് പുതിയ ബാച്ചുകളിൽ മാസ്റ്റ൪ ട്രെയിന൪മാരായി പ്രവ൪ത്തിച്ചുവരുന്നത്.
ഇവരുടെ നേതൃത്വത്തിൽ പല പഞ്ചായത്തുകളിലും പരിശീലന പ്രവ൪ത്തനങ്ങൾ നടത്തുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story