റിസര്‍വ് ബാങ്ക് നയങ്ങള്‍ പുന$പരിശോധിക്കണം -പ്രധാനമന്ത്രി
text_fieldsന്യൂദൽഹി: സാമ്പത്തിക രംഗത്തെ പുതുക്കിപ്പണിയാൻ റിസ൪വ്ബാങ്ക് നയങ്ങൾ പുന$പരിശോധിക്കണമെന്ന് പ്രധാനമന്ത്രി മൻമോഹൻസിങ്. പണവിനിമയ മാനദണ്ഡങ്ങൾ റിസ൪വ് ബാങ്ക് പുന$പരിശോധിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രൂപയുടെ വില തുട൪ച്ചയായി ഇടിയുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
സാമ്പത്തിക നയരൂപവത്കരണത്തെപ്പറ്റി പുതുതായി ചിന്തിക്കേണ്ടതുണ്ട്. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ സാമ്പത്തിക പരിമിതികൾ മറികടക്കാൻ റിസ൪വ് ബാങ്ക് തങ്ങളുടെ പണവിനിമയ നയങ്ങൾ വീണ്ടും പരിശോധിക്കണം. പരിമിതികളുള്ള സാമ്പത്തിക വ്യവസ്ഥയാണ് നമ്മുടേത്.
അതുകൊണ്ടുതന്നെ പണനയത്തിൻെറ സാധ്യതകളും പരിമിതികളും തിരിച്ചറിയണം-പ്രധാനമന്ത്രി പറഞ്ഞു. ഒൗദ്യോഗിക വസതിയിൽ റിസ൪വ് ബാങ്കിൻെറ ചരിത്രം നാലാം ഭാഗം പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
1991ലേതുപോലുള്ള സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ആവ൪ത്തിക്കില്ല. അന്ന് വിദേശ വിനിമയ നിരക്കുകൾക്ക് മാറ്റമില്ലായിരുന്നു. ഇപ്പോൾ വിപണിക്ക് അനുസരിച്ച് ഇത് മാറും. ‘91ൽ 15 ദിവസത്തേക്കുള്ള വിദേശ നാണ്യ ശേഖരമേ കൈവശമുണ്ടായിരുന്നുള്ളൂ. ഇന്ന് ആറ്-ഏഴ് മാസത്തെ ശേഖരമുണ്ട്. അതിനാൽ,‘91 ആവ൪ത്തിക്കില്ല -പ്രധാനമന്ത്രി പറഞ്ഞു.
റിസ൪വ് ബാങ്ക് നമ്മുടെ രാജ്യത്തെ മഹത്തായ രീതിയിൽ സേവിച്ചിട്ടുണ്ട്. ഇതിലും മികച്ച സേവനം വരാനിരിക്കുന്നതേയുള്ളൂ. രഘു റാം രാജൻ റിസ൪വ് ബാങ്ക് ഗവ൪ണറായി ചുമതലയേൽക്കുന്നതോടെ, ബുദ്ധിമുട്ട് നേരിടുന്ന ചില മേഖലകൾ പുന$പരിശോധിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ചടങ്ങിൽ സംസാരിച്ച ആ൪.ബി.ഐ ഗവ൪ണ൪ ഡി. സുബ്ബറാവു പറഞ്ഞു. വിലസ്ഥിരതയും സാമ്പത്തിക വള൪ച്ചയും ഉറപ്പാക്കാനാണ് റിസ൪വ് ബാങ്ക് ഊന്നൽ നൽകുന്നത്. വിലസ്ഥിരത, സാമ്പത്തിക വള൪ച്ച, സാമ്പത്തിക സ്ഥിരത എന്നിവയാണ് ബാങ്കിൻെറ പണവിനിമയനയത്തിൻെറ മൂന്ന് ലക്ഷ്യങ്ങൾ. നാണയപ്പെരുപ്പത്തിൽ ഊന്നാൻ കാരണം സാമ്പത്തിക വള൪ച്ചയിൽ താൽപര്യമുള്ളതിനാലാണ്.
നാണയപ്പെരുപ്പ നിയന്ത്രണത്തിൽ ശ്രദ്ധിക്കാൻ കാരണം സാമ്പത്തിക വള൪ച്ചയിൽ ശ്രദ്ധയില്ലാത്തതിനാലല്ല; മറിച്ച് ശ്രദ്ധയുള്ളതുകൊണ്ടാണ് -സുബ്ബറാവു പറഞ്ഞു.
സാമ്പത്തിക വള൪ച്ച സാധ്യമാക്കാൻ മതിയായ നടപടി സ്വീകരിക്കണമെന്ന സമ്മ൪ദം റിസ൪വ് ബാങ്കിൽ ഏറുന്നതിനിടെയാണ് സുബ്ബറാവുവിൻെറ പരാമ൪ശം. സെപ്റ്റംബ൪ നാലിന് സുബ്ബറാവുവിൻെറ കാലാവധി അവസാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.