കെ.എസ്.ആര്‍.ടി.സി തട്ടിപ്പ്: നാലു കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍
text_fieldsസുൽത്താൻ ബത്തേരി: കലക്ഷൻ രേഖകളിൽ കൃത്രിമം കാണിച്ച് 42 ലക്ഷം രൂപ തട്ടിയെടുത്തകേസിൽ കെ.എസ്.ആ൪.ടി.സി സുൽത്താൻ ബത്തേരി ഡിപ്പോയിലെ നാല് കണ്ടക്ട൪മാരെ വിജിലൻസ് പൊലീസ് അറസ്റ്റ് ചെയ്തു. എം.ടി. ഷാനവാസ് (38), കെ.പി. ഷൈജുമോൻ (39), ഇ.എസ്. സുലൈമാൻ (41), ജിജി തോമസ് (41) എന്നിവരാണ് പിടിയിലായത്. വീടുകളിൽ നിന്ന് അറസ്റ്റ് ചെയ്ത ഇവരെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
തട്ടിപ്പിൻെറ സൂത്രധാരനായ ടിക്കറ്റ് ആൻഡ് കാഷ് വിഭാഗത്തിലെ സീനിയ൪ അസിസ്റ്റൻറ് ഇ. ഷാജഹാനെ കഴിഞ്ഞ മേയിൽ അറസ്റ്റ് ചെയ്തിരുന്നു. തുട൪ അന്വേഷണത്തിൽ കണ്ടക്ട൪മാരായ മുഹമ്മദ് അബ്ദുറഹ്മാൻ, അഭിലാഷ് തോമസ്, കെ.ജെ. സുനിൽ, പി. റഷീദ് എന്നിവരെ കഴിഞ്ഞ ജൂണിലും വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. കുറ്റാരോപിതരായ 10 പേരിൽ കണ്ടക്ടറായ സി.എച്ച്. അലി മാത്രമാണ് ഇനി അറസ്റ്റിലാവാനുള്ളത്. കോ൪പറേഷൻ നടത്തിയ വകുപ്പുതല അന്വേഷണത്തിൽ ഷാജഹാനെയും അഞ്ച് എംപാനൽ കണ്ടക്ട൪മാരെയും സ൪വീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. 2005 മുതൽ 2009 വരെയുള്ള കണക്കുകൾ വിജിലൻസ് പരിശോധിക്കുമെന്ന് വിജിലൻസ് ഇൻസ്പെക്ട൪ ഷാജി വ൪ഗീസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.