മഞ്ചേശ്വരം താലൂക്ക് ആസ്ഥാനമാക്കാന്‍ തീരുമാനം
text_fieldsകാസ൪കോട്: നി൪ദിഷ്ട മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം മഞ്ചേശ്വരത്ത് സ്ഥാപിക്കാൻ സ൪ക്കാ൪ തീരുമാനം. സ൪ക്കാറിൻെറ അസാധാരണ ഗസറ്റിലാണ് ഇതുസംബന്ധിച്ച ഉത്തരവ് പ്രസിദ്ധീകരിച്ചത്.
പുതുതായി രൂപവത്കരിക്കാൻ നിശ്ചയിച്ച താലൂക്കിൻെറ ആസ്ഥാനം മഞ്ചേശ്വരം ആയിരിക്കുമെന്ന് കഴിഞ്ഞ ജൂൺ 27ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ജി.ഒ നമ്പ൪ (പി) 283/2013 ആ൪.ഡി ഉത്തരവിൽ പറയുന്നു. ജൂൺ 28ന് പ്രസിദ്ധീകരിച്ച 1857 നമ്പ൪ അസാധാരണ ഗസറ്റിലാണ് ഈ ഉത്തരവ് പ്രസിദ്ധീകരിച്ചത്.
ഗസറ്റ് കഴിഞ്ഞദിവസമാണ് ജില്ലയിലെ ബന്ധപ്പെട്ട ഓഫിസുകളിലത്തെിയത്. സംസ്ഥാനത്ത് രൂപവത്കരിക്കുന്ന 12 പുതിയ താലൂക്കുകളിലൊന്നാണ് മഞ്ചേശ്വരം. ആസ്ഥാനത്തെച്ചൊല്ലി ത൪ക്കങ്ങളും അവകാശവാദങ്ങളും ഉയ൪ന്ന സാഹചര്യത്തിൽ സ൪ക്കാ൪ തീരുമാനം വിവാദങ്ങൾക്ക് വഴിതുറന്നേക്കും. രാഷ്ട്രീയ പാ൪ട്ടികളും വിവിധ സംഘടനകളും താലൂക്ക് ആസ്ഥാനത്തിനുവേണ്ടി സമ്മ൪ദങ്ങളുമായി രംഗത്തിറങ്ങിയിരുന്നു. ആസ്ഥാനം ഉപ്പളയിലാക്കണമെന്നാണ് മുസ്ലിംലീഗ് ഉൾപ്പെടെയുള്ള സംഘടനകളുടെ ആവശ്യം.
താലൂക്ക് ആസ്ഥാനം മഞ്ചേശ്വരത്ത് വേണമെന്നാവശ്യപ്പെട്ട് വെൽഫെയ൪ പാ൪ട്ടി ഓഫ് ഇന്ത്യ സംസ്ഥാന വൈസ് പ്രസിഡൻറ് സി. അഹമ്മദ്കുഞ്ഞിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും നിവേദനം നൽകിയിരുന്നു.
സ൪ക്കാ൪ ഭൂമി ഏറെയുള്ള മഞ്ചേശ്വരം പഞ്ചായത്തിലെ ഭൗതിക സാഹചര്യങ്ങൾ പരിഗണിച്ചാണ് ആസ്ഥാനം ഇവിടെയാക്കാൻ സ൪ക്കാ൪ തീരുമാനിച്ചത്.
കാസ൪കോട് താലൂക്ക് ഭാഗിച്ചാണ് മഞ്ചേശ്വരം താലൂക്ക് രൂപവത്കരിക്കുന്നത്.
ഗ്രൂപ് വില്ളേജുകൾ ഉൾപ്പെടെ 48 വില്ളേജുകൾ ഇതിൻെറ പരിധിയിൽ വരും. മഞ്ചേശ്വരം, വോ൪ക്കാടി, മീഞ്ച, പൈവളികെ, മംഗൽപാടി, കുമ്പള, പുത്തിഗെ, എൻമകജെ എന്നീ പഞ്ചായത്തുകൾ പുതിയ താലൂക്കിലുണ്ടാകും. 1972 മുതൽ മഞ്ചേശ്വരം താലൂക്കിനുവേണ്ടിയുള്ള ആവശ്യമുയ൪ന്നുതുടങ്ങിയിരുന്നു. 1987ൽ സ൪ക്കാ൪ നിയോഗിച്ച ബാബുപോൾ കമ്മിറ്റിയുടെ റിപ്പോ൪ട്ടിൽ മഞ്ചേശ്വരം താലൂക്കിൻെറ പ്രസക്തിയും ആവശ്യകതയും വ്യക്തമാക്കിയിരുന്നെങ്കിലും ഇത് പരിഗണിക്കപ്പെട്ടില്ല.
കണ്ണൂ൪ ജില്ലയുടെ ഭാഗമായിരുന്ന കാസ൪കോടിനെ വിഭജിച്ച് 1984ൽ പുതിയ ജില്ലയാക്കിയെങ്കിലും താലൂക്കുകളുടെ എണ്ണം വ൪ധിപ്പിക്കാനുള്ള നടപടി നീളുകയായിരുന്നു.
ഉമ്മൻചാണ്ടി സ൪ക്കാറിൻെറ ബജറ്റിൽ ഈ വിഷയം സ്ഥാനം നേടിയതോടെയാണ് മഞ്ചേശ്വരം താലൂക്ക് യാഥാ൪ഥ്യമാക്കുന്നതിനുള്ള പ്രവ൪ത്തനങ്ങൾക്ക് വേഗതയേറിയത്.
സംസ്ഥാനത്തിൻെറ ഏറ്റവും വടക്കേയറ്റത്തെ താലൂക്കാവുകയാണ് മഞ്ചേശ്വരം. സംസ്ഥാന തലസ്ഥാനത്തുനിന്ന് 609 കിലോമീറ്റ൪ ദൂരമുണ്ട് മഞ്ചേശ്വരം ടൗണിലേക്ക്. ജില്ലാ ആസ്ഥാനത്തുനിന്ന് 28 കിലോമീറ്റ൪ സഞ്ചരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.