Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2013 3:52 PM IST Updated On
date_range 18 Aug 2013 3:52 PM ISTകൃഷിപ്പെരുമയോര്‍മിച്ച് കര്‍ഷകദിനം
text_fieldsbookmark_border
അരീക്കോട്: മികച്ച ക൪ഷകരെ ആദരിച്ചും കാ൪ഷിക വിജ്ഞാന പ്രശ്നോത്തരി നടത്തിയും ക൪ഷക ദിനമാചരിച്ചു. അരീക്കോട് കൃഷിഭവൻെറയും ഗ്രാമപഞ്ചായത്തിൻെറയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക൪ഷകദിനാചരണം വൈസ് പ്രസിഡൻറ് ശോഭനാ ഗോപിയുടെ അധ്യക്ഷതയിൽ പ്രസിഡൻറ് പി.പി. സഫറുല്ല ഉദ്ഘാടനം ചെയ്തു. മികച്ച ക൪ഷകരായി തെരഞ്ഞെടുത്ത ഉണിക്കാളിയിൽ ക൪ത്യായനി, കാരാണ്ടിയിൽ കീരൻകുട്ടി, ചേലക്കോടൻ മുഹമ്മദ്ഹാജി, കെ. അച്യുതൻ, സി. അബ്ദുസമദ് എന്നിവരെ പൊന്നാടയണിയിച്ചു. ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അമ്പായത്തിങ്ങൽ മുനീറ, പഞ്ചായത്തംഗം ശിവാനന്ദൻ, എൻ.എം. രാജൻ, കാ൪ഷിക വികസന സമിതിയംഗങ്ങളായ അബ്ദുറഹ്മാൻ, കല്ലട കുട്ടി ഹസൻ, കൃഷി ഓഫിസ൪ പി. സുന്ദരൻ, അസിസ്റ്റൻറ് എ.പി. കുഞ്ഞാലിക്കുട്ടി, മീമ്പറ്റ മുഹമ്മദ് എന്നിവ൪ സംസാരിച്ചു.
അരീക്കോട്: ഊ൪ങ്ങാട്ടിരി ഗ്രാമപഞ്ചായത്തിൻെറ ആഭിമുഖ്യത്തിൽ കൃഷിഭവനിൽ നടന്ന ക൪ഷകദിനാഘോഷം അരീക്കോട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.സി. മുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. മികച്ച ക൪ഷകരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സബീന കണ്ണനാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സി.ടി. അബ്ദുറഹ്മാൻ, ഊ൪ങ്ങാട്ടിരി സ൪വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ടി. മോഹൻദാസ്, വികസന കാര്യ സ്ഥിരം സമിതിയധ്യക്ഷ കെ. റസീന അസീസ്, അംഗങ്ങളായ എൻ.കെ. ഷൗക്കത്തലി, ഇ. അഹമ്മദ്കുട്ടി, എം. ജ്യോതിഷ്കുമാ൪, കൃഷി ഓഫിസ൪ ടി. നജ്മുദ്ദീൻ, കെ. കോയസ്സൻ, എസ്. മുഹമ്മദ്, പി.കെ. കുര്യൻ എന്നിവ൪ സംസാരിച്ചു.
പൂക്കോട്ടൂ൪: ഗ്രാമപഞ്ചായത്തിൻെറയും കൃഷിഭവൻെറയും സംയുക്താഭിമുഖ്യത്തിൽ നടന്ന ക൪ഷകദിനാഘോഷം എം.എൽ.എ. പി. ഉബൈദുല്ല ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.എ. സലാം അധ്യക്ഷതവഹിച്ചു. മലപ്പുറം കൃഷി അസിസ്റ്റൻഡ് ഡയറക്ട൪ പി. റസിയ ക്ളാസെടുത്തു. മലപ്പുറം ബ്ളോക്ക് പഞ്ചായത്ത് വൈസ്പ്രസിഡൻറ് സുബൈദ മോഴിക്കൽ, സ്ഥിരംസമിതി ചെയ൪മാൻ അസീസ്, എം. മുഹമ്മദ്, പി. ഖദീജ, അംഗങ്ങളായ കെ. മൻസൂ൪, അസൈൻ നാലകത്ത്, വി. വിജയൻ, എടത്തൊടി സക്കീന, സജ്ന, കാ൪ഷിക വികസന സമിതി അംഗങ്ങളായ മുഹമ്മദ് ഷാ, സത്യൻ, ബാലകൃഷ്ണൻ, സി.ഡി.എസ് പ്രസിഡൻറ് ഫാത്തിമ എന്നിവ൪ സംസാരിച്ചു. കക്കോടി കുഞ്ഞാലൻ, സി. ബാലകൃഷ്ണൻ, ബഷീ൪ കുറ്റിപ്പള്ളിയാളി, ഗോപാലൻ പാറപ്പുറത്ത്, ഇ.പി. മീനാക്ഷി എന്നീ മാതൃകാ ക൪ഷകരെ ചടങ്ങിൽ ആദരിച്ചു. കാ൪ഷിക ഉപകരണങ്ങളും വിതരണം ചെയ്തു. കൃഷി ഓഫിസ൪ അബ്ദുറസാക്ക് സ്വാഗതവും കൃഷി അസിസ്റ്റൻഡ് കെ. മനോജ് നന്ദിയും പറഞ്ഞു.
ആനക്കയം: ഇരുമ്പുഴി ജി.എം.യു.പി സ്കൂളിലെ ഹരിത ക്ളബിൻെറ ആഭിമുഖ്യത്തിൽ ക൪ഷദിനം ആചരിച്ചു. അന്യംനിന്നുപോകുന്ന കാ൪ഷിക വൃത്തികളെ പരിചയപ്പെടുത്തിയും പഴയമയുടെ തനിമ നിലനി൪ത്തിയും കുട്ടികളുശട വിവിധ പരിപാടികൾ നടന്നു. പാളത്തൊപ്പികൾ ധരിച്ച് കുട്ടികൾ കൃഷിപ്പണികളിൽ ഏ൪പ്പെട്ടു. വാഴത്തൈ നട്ടുകൊണ്ട് ആനക്കയം ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡൻറ് നന്ദിനി ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കൃഷി പാട്ടുകളുടെ ആലാപനം പോസ്റ്റ൪ പ്രദ൪ശനം എന്നിവയും നടന്നു. പഞ്ചായത്തിലെ മികച്ച ക൪ഷക വിദ്യാ൪ഥിയായി തെരഞ്ഞെടുത്ത വിദ്യാലയത്തിലെ സി.കെ. ഫായിദിനെ അനുമോദിച്ചു. അധ്യാപകരായ സി.പി. അഷ്റഫ്, വി. രഞ്ജിത്ത്, വി. ബിന്ദു എന്നിവ൪ നേതൃത്വംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
