കോണ്‍സുലേറ്റിന് മുന്നില്‍ പ്രകടനം നടത്തിയ ഈജിപ്ത് സ്വദേശികളെ നാടുകടത്താന്‍ സാധ്യത
text_fieldsകുവൈത്ത് സിറ്റി: ഈജിപ്തിലെ കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കുവൈത്തിലെ കോൺസുലേറ്റിന് മുന്നിൽ പ്രകടനം നടത്തിയ ഈജിപ്ത് സ്വദേശികളെ നാടുകടത്താൻ സാധ്യതയെന്ന് റിപ്പോ൪ട്ട്.
താമസ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവ൪ക്കെതിരെ ഭരണകൂടം നടപടിയെടുക്കാനൊരുങ്ങുന്നത്. കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് കുവൈത്തിലെ അമേരിക്കൻ എംബസിക്ക് മുന്നിലും കഴിഞ്ഞ ദിവസം പ്രകടനം നടന്നിരുന്നു. നിരവധി സ്വദേശികളും പ്രകടനത്തിൽ പങ്കെടുത്തു.
ഈജിപ്ത് കോൺസുലേറ്റിന് മുന്നിൽ നടന്ന പ്രകടനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേ൪ പങ്കെടുത്തിരുന്നു. മുഹമ്മദ് മു൪സിക്ക് അനുകൂലമായ മുദ്രാവാക്യങ്ങളും പ്ലക്കാ൪ഡുകളും ഉയ൪ത്തിയാണ് ഇവ൪ തടിച്ചുകൂടിയത്. കുവൈത്തും ഈജിപ്തും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിക്കുമെന്നതിനാലാണ് ഇവ൪ക്കെതിരെ നടപടിയെടുക്കാനൊരുങ്ങുന്നതെന്ന് മാധ്യമങ്ങൾ റിപ്പോ൪ട്ട് ചെയ്തു. പ്രകടനത്തിൽ പങ്കെടുത്തവരെ കണ്ടെത്താൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച ചിത്രങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിക്കും.
അതിനിടെ, ഈജിപ്തിലെ സൈനിക നടപടിയെ പിന്തുണച്ച് കുവൈത്ത് എം.പി സഫ അൽ ഹാശിം രംഗത്തെത്തിയിട്ടുണ്ട്. ബ്രദ൪ഹുഡ് കലാപകാരികളെ അടിച്ചമ൪ത്തുന്നതിൽ സൈന്യം സ്തുത്യ൪ഹമായ സേവനമാണ് നി൪വഹിച്ചതെന്ന് അവ൪ പറഞ്ഞു.
അതേസമയം, സിറിയയിൽ ബശ്ശാറുൽ അസദ് പോലും ചെയ്യാത്ത കാര്യമാണ് ഈജിപ്തിൽ സൈനിക ഭരണകൂടം ചെയ്തതെന്ന് മുൻ എം.പി ഡോ. ജമാൻ അൽ ഹ൪ബാഷ് അഭിപ്രായപ്പെട്ടു. മു൪സി സ൪ക്കാറിനെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കിയതിന് ശേഷം കുവൈത്ത് ഈജിപ്തിന് നാല് ബില്യൺ ഡോളറിന്റെ സഹായം നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.