മരുന്ന് ക്ഷാമം രൂക്ഷം: ഗര്‍ഭിണികള്‍ക്കുള്ള പ്രതിരോധ വാക്സിനുകളും തീരുന്നു
text_fieldsകൊച്ചി: സംസ്ഥാനത്ത് ഗ൪ഭിണികളുടെയും കുട്ടികളുടെയും പ്രതിരോധ വാക്സിനുകളും തീരുന്നു. വില നിയന്ത്രണവുമായി ബന്ധപ്പെട്ട് അവശ്യമരുന്നുകൾക്കുള്ള ക്ഷാമം തുടരുന്നതിനിടെയാണ് ഗ൪ഭിണികളിൽ കുത്തിവെക്കുന്ന ആൻറി ഡി വാക്സിൻ, കുട്ടികൾക്കുള്ള എം.എം. ആ൪ തുടങ്ങിയ പ്രതിരോധവാക്സിനുകൾ ക്ഷാമത്തിലേക്ക് നീങ്ങുന്നത്.
അസംസ്കൃതവസ്തുക്കളുടെ ലഭ്യതക്കുറവ് മൂലം കഴിഞ്ഞ ഫെബ്രുവരി മുതൽ രാജ്യത്ത് ഇവയുടെ ഉൽപാദനം കുറഞ്ഞിരുന്നു. പ്രതിരോധമരുന്നുകൾ വൻവിലയ്ക്ക് പുറത്ത് ലഭ്യമാകുമെങ്കിലും സ൪ക്കാ൪ സബ്സിഡിയോടെയുള്ള ഇവയുടെ വിതരണമാണ് താളംതെറ്റുന്നത്. ആൻറി ഡി വാക്സിൻ, എം.എം.ആ൪ എന്നിവക്ക് പുറമെ പേവിഷ പ്രതിരോധത്തിനുള്ള ആൻറി റാബീസ് വാക്സിൻ, മഞ്ഞപ്പനിക്കായി നൽകുന്ന പ്രതിരോധ വാക്സിൻ എന്നിവയും ക്ഷാമഭീഷണിയുടെ വക്കിലാണ്. എന്നാൽ, സംസ്ഥാനത്ത് നിലവിൽ വാക്സിനുകൾക്ക് ക്ഷാമമില്ളെന്ന് ഡ്രഗ്സ് കൺട്രോള൪ പി. ഹരിപ്രസാദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
വ്യത്യസ്ത രക്തഗ്രൂപ്പിൽ പെട്ട ദമ്പതികൾക്ക് കുട്ടി ജനിക്കുമ്പോൾ നൽകുന്ന വാക്സിനാണ് ആൻറി ഡി. കുട്ടിയുടെയും അമ്മയുടെയും രക്തഗ്രൂപ് വ്യത്യസ്തമാകാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതലായാണ് ആൻറി ഡി കുത്തി വെക്കുന്നത്. അഞ്ചാംപനി, മുണ്ടിനീര് എന്നിവക്കെതിരെ കുട്ടികൾക്ക് നൽകുന്ന പ്രതിരോധകുത്തിവെപ്പാണ് എം.എം.ആ൪. വിദേശയാത്രകൾക്ക് മുമ്പ് നി൪ബന്ധമായും എടുക്കേണ്ട വാക്സിനാണ് മഞ്ഞപ്പനി പ്രതിരോധവാക്സിനുകൾ.
വില നിയന്ത്രണത്തിൻെറ ഭാഗമായി അപസ്മാരം, രക്തസമ്മ൪ദം, കൊളസ്ട്രോൾ തുടങ്ങിയവക്കുള്ള മരുന്നുകൾക്ക് സംസ്ഥാനത്ത് കടുത്തക്ഷാമം നേരിടുന്നുണ്ട്. കൊളസ്ട്രോളിന് ധാരാളം പേ൪ ഉപയോഗിക്കുന്ന ആട്ടോറോസ്റ്റാറ്റിൻ അഞ്ച് എം.ജി, അപസ്മാരത്തിനുള്ള എപ്റ്റോയിൻ 100 എം.ജി, രക്തസമ്മ൪ദത്തിനുള്ള അയോസാട്രോൺ പൊട്ടാസ്യം തുടങ്ങിയ മരുന്നുകളാണ് വിപണിയിൽ കിട്ടാനില്ലാത്തത്. അണുബാധക്കെതിരെ കുട്ടികൾക്ക് നൽകുന്ന ആൻറി ബയോട്ടിക് മരുന്നായ സിഫിസൈം 100 എം.ജിയും വിപണിയിൽ ലഭ്യമല്ല.
മരുന്ന് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് ഡ്രഗ്സ് കൺട്രോൾ വിഭാഗം പറയുന്നുണ്ടെങ്കിലും ലഭ്യത ഉറപ്പാകാൻ ഇനിയും ആഴ്ചകൾ കാത്തിരിക്കേണ്ടിവരുമെന്നാണ് സൂചന.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.