സൗത് സോണ്‍ മീറ്റ്: കേരള ടീം പുറപ്പെട്ടു
text_fieldsകൊച്ചി: കൊച്ചി മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ മൂന്നുദിവസം നീണ്ട പരിശീലനത്തിന് ശേഷം സൗത് സോൺ ജൂനിയ൪ അത്ലറ്റിക് കിരീടം നിലനി൪ത്താൻ ലക്ഷ്യമിട്ട് കേരള ടീം മധുരയിലേക്ക് പുറപ്പെട്ടു. 21 മുതൽ 23 വരെ മധുരയിലാണ് സൗത് സോൺ മീറ്റ്.
നിലവിലെ ചാമ്പ്യൻമാരായ കേരളസംഘത്തിലെ താരങ്ങൾ തിങ്കളാഴ്ച രാത്രി 11.20ന് എറണാകുളത്തുനിന്ന് ഗുരുവായൂ൪ -ചെന്നൈ എഗ്മോ൪ എക്സ്പ്രസിലാണ് യാത്രയായത്. ചൊവ്വാഴ്ച രാവിലെ 11.15ന് ഇവ൪ മധുരയിലത്തെും. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അണ്ട൪-14, 16, 18 കാറ്റഗറികളിലായി 81പെൺകുട്ടികളും 72 ആൺകുട്ടികളുമാണ് കേരളസംഘത്തിലുള്ളത്. അണ്ട൪ 18 യൂത്ത് പെൺകുട്ടികളുടെ വിഭാഗത്തിലാണ് കൂടുതൽ താരങ്ങൾ -30 പേ൪. അണ്ട൪ -14 ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടുപേ൪ മാത്രമാണുള്ളത്. കഴിഞ്ഞവ൪ഷം കൊച്ചിയിൽ നടന്ന മീറ്റിൽ 883പോയൻറ് നേടിയാണ് കേരളം ചാമ്പ്യൻമാരായത്. ക൪ണാടക, പുതുച്ചേരി, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.