Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദോഹ...

ദോഹ വിമാനത്താവളത്തില്‍ ആറു മാസത്തിനിടെ പിടികൂടിയത് 40,000 മയക്കുമരുന്ന് കാപ്സ്യൂളുകള്‍

text_fields
bookmark_border
ദോഹ വിമാനത്താവളത്തില്‍ ആറു മാസത്തിനിടെ പിടികൂടിയത് 40,000 മയക്കുമരുന്ന് കാപ്സ്യൂളുകള്‍
cancel

ദോഹ: ദോഹ ഇൻറ൪നാഷണൽ എയ൪പോ൪ട്ട് കസ്റ്റംസ് വിഭാഗം ആറു മാസത്തിനിടെ 40,000 മയക്കുമരുന്നു ഗുളികകൾ കടത്താൻ ശ്രമിക്കുന്നതിനിടയിൽ പിടിച്ചെടുത്തതായി കസ്റ്റംസ് അതോറിറ്റി അറിയിച്ചു. ഈവ൪ഷം തുടക്കം മുതൽ മയക്കുമരുന്ന് കടത്തിനിടെ പിടികൂടിയവരെല്ലാം തെക്കൻ അമേരിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ ഭൂരിഭാഗവും ഖത്തറിലെക്കുള്ള യാത്രക്കാ൪ ആയിരുന്നില്ലെന്നും മറിച്ച് ട്രാൻസിറ്റ് യാത്രക്കാ൪ ആയിരുന്നുവെന്നും കസ്റ്റംസ് വക്താവ് പറഞ്ഞു. പിടിക്കപ്പെട്ടവരിൽ പലരും ഏഷ്യൻ ആഫ്രിക്കൻ നാടുകൾ ലക്ഷ്യംവെച്ച് യാത്ര ചെയ്യുന്നവരായിരുന്നു. സംശയംതോന്നി പരിശോധന നടത്തിയപ്പോൾ ഇവരിൽ നിന്ന് മയക്കുമരുന്നുകൾ പിടികൂടുകയായിരുന്നു. പലപ്പോഴും നാഷണൽ സെക്യൂരിറ്റി, ഇൻറ൪പോൾ എന്നീ ഏജൻസികളിൽ നിന്ന് ലഭിക്കുന്ന വിവരം അടിസ്ഥാനമാക്കിയുള്ള പരിശോധനകളിാണ് കൂടുതൽ മയക്കുമരുന്ന് വേട്ട നടത്താൻ കഴിഞ്ഞതെന്ന് ദോഹ എയ൪ പോ൪ട്ട് ആഗമന ടെ൪മിനൽ ഇൻചാ൪ജ് അഹ്മദ് അൽ ഖയാരീൻ പറഞ്ഞു.
പിടിക്കപ്പെട്ട മയക്കുമരുന്നിൽ 75 ശതമാനവും ബ്രസീലിൽ നിന്നാണ് കൊണ്ടുവന്നത്. ഇവ കൊണ്ടുവന്നതിൽ 85 ശതമാനവും ഏഷ്യൻ- ആഫ്രിക്കൻ നാടുകളിലേക്കുള്ള യാത്രക്കാ൪ ട്രാൻസിറ്റ് ആകുന്നതിനായി ദോഹയിൽ ഇറങ്ങിയതായിരുന്നു. ഇവരെ പിടികൂടി ഹമദ് ഹോസ്പിറ്റലിലേക്ക് മാറ്റി അവിടെയാണ് കൂടുതൽ പരിശോധന നടത്താറുള്ളത്. പലരും ശരീരത്തിനകത്ത് വെച്ചാണ് ഇത് കടത്താറുള്ളതെന്നതിനാൽ എക്സറേ സ്കാനിങ് എന്നീ പരിശോധനകൾ വേണ്ടി വരാറുണ്ട്. വയറ്റിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നവ൪ വിമാനത്തിൽ വെച്ച് ഭക്ഷണമൊന്നും കഴിക്കാറില്ല്ള. ഇത്തരമാളുകളെ ഖത്ത൪ എയ൪വേസ് ഉദ്യോഗസ്ഥ൪ തന്നെ കസ്റ്റംസിൻെറ ശ്രദ്ധയിൽ പെടുത്താറുമുണ്ട്. ഇറാൻ, പാക്സിതാൻ, അഫ്ഗാനിസ്ഥാൻ, മൊറോക്കോ, ഈജിപ്ത്, തെക്കൻ അമേരിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇപ്പോൾ കൂടുതൽ പിടിക്കപ്പെടാറുള്ളത്. മയക്കുമരുന്നു കടത്താൻ കൂടുതലും ഉപയോഗപ്പെടുത്തുന്നത് സ്ത്രീകളെയാണെന്നും കസ്റ്റംസ് വകുപ്പ് പറഞ്ഞു. നൈജീരിയ, താൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും നിരവധി തവണ പിടികൂടിയിട്ടുണ്ടെന്ന് കസ്റ്റംസ് ഓഫിസ൪ സൈഫ് അൽ കുവാരി പറഞ്ഞു. 40 മുതൽ 110 വരെ മയക്കുമരുന്ന് ഗുളികൾ വയറ്റിൽ സൂക്ഷിച്ച് ജീവൻ വരെ പണയപ്പെടുത്തിയാണ് പലരും ഇത് കടത്താൻ ശ്രമിക്കാറുള്ളത്. 5000 ഡോള൪ വരെ പ്രതിഫലത്തിനാണ് പലരും ഈ ജോലി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story