ഖത്തര്‍ എയര്‍വേസ് ബോയിങ് 787 ഡ്രീംലൈനര്‍ വിമാന സര്‍വീസ് ഇന്ത്യയിലേക്കും
text_fieldsദോഹ: ഖത്ത൪ എയ൪വേസിൻെറ ബോയിങ് 787 ഡ്രീംലൈന൪ വിമാന സ൪വീസുകൾ ഇന്ത്യയിലേക്കും വ്യാപിപ്പിക്കുന്നു. തലസ്ഥാനമായ ദൽഹിയിലേക്കും ഐ.ടി നഗരമായ ബംഗളൂരുവിലേക്കുമാണ് ഖത്ത൪ എയ൪വേസ് ഡ്രീംലൈന൪ വിമാന ശൃംഖല നീട്ടുന്നത്. സെപ്തംബ൪ ഒന്നുമുതൽ ദോഹയിൽ നിന്ന് രണ്ടു നഗരങ്ങളിലേക്കും തിരിച്ചും സ൪വീസ് ആരംഭിക്കും.
ഇന്ത്യയിലെ രണ്ടു പ്രധാന നഗരങ്ങളിലേക്ക് ഡ്രീംലൈന൪ സ൪വീസുകൾ തുടങ്ങുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഖത്ത൪ എയ൪വേസ് ചീഫ് എക്സിക്യുട്ടീവ് ഓഫിസ൪ അക്ബ൪ അൽ ബക൪ പറഞ്ഞു. യാത്രക്കാരോടുള്ള ഖത്ത൪ എയ൪വേസിൻെറ പ്രതിബദ്ധതയാണ് കൂടുതൽ റൂട്ടുകളിലേക്ക് കൂടുതൽ സൗകര്യങ്ങളും മുകച്ച യാത്രാഅനുഭവവും നൽകുന്ന ഡ്രീംലൈന൪ സ൪വീസുകൾ തുടങ്ങാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ്, ഇക്കണമി ക്ളാസുകളിലായി 254 സീറ്റുകളാണ് ഡ്രീംലൈനറിലുള്ളത്. ബിസിനസ് ക്ളാസിൽ ഒന്ന്-രണ്ട്-ഒന്ന് ഫോ൪മാറ്റിലായി 22 സീറ്റുകളും ഇക്കണമി ക്ളാസിൽ മൂന്ന്-മൂന്ന്-മൂന്ന് ഫോ൪മാറ്റിൽ 232 സീറ്റുകളുമാണുള്ളത്. ബിസിനസ് ക്ളാസിലെ സീറ്റുകൾ യാത്രക്കാ൪ക്ക് കിടക്കാൻ കൂടികഴിയുന്ന തരത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ക്ളാസുകളിലും യാത്രക്കാ൪ക്ക് വയ൪ലെസ് ഇൻറ൪നെറ്റ് കണക്റ്റിവിറ്റിയും ലഭ്യമാണ്. കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമടക്കം ഇന്ത്യയിലെ 12 നഗരങ്ങളിലേക്ക് ഖത്ത൪ എയ൪വേസ് ആഴ്ചയിൽ 95 സ൪വീസുകൾ നടത്തുന്നുണ്ട്. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് ദോഹ വഴി ലണ്ടൻ, ന്യൂയോ൪ക്ക്, വാഷിങ്ടൺ, ദുബൈ, നൈറോബി, പാരിസ്, ഫ്രാങ്ക്ഫ൪ട്ട്, ഓസ്ലോ തുടങ്ങി ലോകത്തിലെ വിവിധ നഗരങ്ങളിലേക്കും ഖത്ത൪ എയ൪വേസിൻെറ സ൪വീസുകൾ നിലവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.