പാര്‍ലമെന്‍്റ് പ്രക്ഷുബ്ധം; വിവിധ വിഷയങ്ങളില്‍ പ്രതിപക്ഷ പ്രതിഷേധം
text_fieldsന്യൂദൽഹി: കൽക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ കാണാതായത് പാ൪ലമെൻറിൻെറ ഇരുസഭകളെയും ചൊവ്വാഴ്ച സ്തംഭിപ്പിച്ചു.
നേരത്തേ കൽക്കരി മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന പ്രധാനമന്ത്രി വിശദീകരണം നൽകണമെന്നാവശ്യപ്പെട്ടാണ് ബി.ജെ.പിയും ഇടതുപക്ഷവും ഒരുമിച്ച് ഇരുസഭകളും സ്തംഭിപ്പിച്ചത്. കോൺഗ്രസുമായി ബന്ധപ്പെട്ട ഉന്നതരുടെ ഫയലുകളാണ് കാണാതായിരിക്കുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. കൽക്കരി മന്ത്രി ദൽഹിയിലെത്തിയാൽ സംഭവത്തെക്കുറിച്ച് വിശദീകരണം നൽകുമെന്ന് പാ൪ലമെൻററി കാര്യ മന്ത്രി വി.സി. ശുക്ള തിങ്കളാഴ്ച രാജ്യസഭക്ക് ഉറപ്പുനൽകിയിരുന്നു.
ഈ ഉറപ്പിൻെറ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച കൽക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാൾ രാജ്യസഭയിൽ പ്രസ്താവന നടത്തിയെങ്കിലും പ്രധാനമന്ത്രി മറുപടി പറയണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്ന് ബി.ജെ.പിയും ഇടതുപാ൪ട്ടികളും അടങ്ങുന്ന പ്രതിപക്ഷം ബഹളം തുട൪ന്നു. സമാജ്വാദി പാ൪ട്ടിയും ബി.എസ്.പിയും പ്രതിഷേധത്തിൽ പങ്കുചേ൪ന്നതോടെ ചെയറിലുണ്ടായിരുന്ന ഉപാധ്യക്ഷൻ പി.ജെ. കുര്യന് സഭ നി൪ത്തിവെക്കേണ്ടിവന്നു. കൽക്കരിപ്പാടം ഖനനത്തിനുള്ള 157 അപേക്ഷകളും അനുബന്ധ രേഖകളുമാണ് അഴിമതി അന്വേഷണത്തിൻെറ ഭാഗമായി സി.ബി.ഐ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതെന്ന് ജയ്സ്വാൾ പ്രസ്താവനയിൽ വ്യക്തമാക്കി. ഇവയിൽ പലതും കണ്ടെത്താൻ മന്ത്രാലയത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം, കൽക്കരിപ്പാടം വിതരണവുമായി ബന്ധപ്പെട്ട് 769 ഫയലുകൾ ഇതുവരെ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ടെന്ന് ജയ്സ്വാൾ തുട൪ന്നു. കാണാതായ ഫയലുകൾ കണ്ടെത്തുന്നതിന് കൽക്കരി മന്ത്രാലയത്തിൻെറ അഡീഷനൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ അന്ത൪ മന്ത്രാലയ സമിതിക്ക് രൂപംനൽകിയിട്ടുണ്ടെന്നും ജയ്സ്വാൾ സഭയെ അറിയിച്ചു. കൽക്കരി മന്ത്രിയുമായി ബന്ധപ്പെട്ടവരുടെ ഫയലുകൾ കാണാതായവയിലുണ്ടെന്നും അതിനാൽ, അദ്ദേഹത്തിൻെറ പ്രസ്താവന സഭക്ക് വിശ്വാസയോഗ്യമല്ലെന്നും പ്രതിപക്ഷ നേതാവ് അരുൺ ജെയ്റ്റ്ലി പറഞ്ഞു.
പ്രധാനമന്ത്രി കൽക്കരി മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന സമയത്തെ ഫയലുകളാണ് കാണാതായിരിക്കുന്നതെന്നും അതിനാൽ അദ്ദേഹമാണ് മറുപടി പറയേണ്ടതെന്നും ജെയ്റ്റ്ലി കൂട്ടിച്ചേ൪ത്തു. കൽക്കരിപ്പാടം അഴിമതിയിൽ പങ്കുള്ള കോൺഗ്രസിൻെറ വൻസ്രാവുകളുടെ ഫയലുകളാണ് മന്ത്രാലയത്തിൽ കാണാത്തതെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.