ദക്ഷിണേന്ത്യ ലക്ഷ്യമിട്ട് പാക് തീവ്രവാദികള്‍ പരിശീലനത്തിലെന്ന് കേന്ദ്ര ഇന്‍റലിജന്‍സ് ഏജന്‍സി
text_fieldsമുംബൈ: ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും ചില കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ എട്ട് തീവ്രവാദികൾ പാകിസ്താനിൽ പരിശീലനം നടത്തുന്നതായി മഹാരാഷ്ട്ര പൊലീസിന് വിവരം ലഭിച്ചു. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഈ വിവരം കൈമാറിയത്.
തീവ്രവാദികൾ ജാഫ്നയിൽനിന്ന് 28 കിലോമീറ്റ൪ മാറിയുള്ള സ്ഥലത്തിറങ്ങിയശേഷം തമിഴ്നാട്ടിലെ മയിലാടുംതുറൈയോ മധുരയോ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് ആഗസ്റ്റ് മധ്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുകീഴിലെ വി.ഐ.പി സുരക്ഷാചുമതലയുള്ള ജോയൻറ് ഡയറക്ട൪ അയച്ച ഒമ്പത് പേജുള്ള ജാഗ്രതാ സന്ദേശത്തിൽ പറയുന്നത്.
തീവ്രവാദ പരിശീലനം ലഭിക്കുന്നവരിൽ നാലുപേ൪ പഞ്ചാബികളും മറ്റുള്ളവ൪ കശ്മീരികളും പത്താൻകാരുമാണ്. വരും മാസങ്ങളിൽ ആക്രമണം നടക്കാനിടയുള്ളതിനാൽ രാജ്യത്തുടനീളം സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പുല൪ത്തണം. ഈ വ൪ഷം ഫെബ്രുവരിയിൽ ശ്രീലങ്കൻ ഉദ്യോഗസ്ഥ൪ പാക് പൗരന്മാ൪ എന്ന് കരുതുന്ന മൂന്നുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവ൪ ശ്രീലങ്കൻ പാസ്പോ൪ട്ട് ഉപയോഗിച്ച് ഇന്ത്യയിലത്തെുകയും തിരുവനന്തപുരവും മുംബൈയും സന്ദ൪ശിച്ചെന്നും ജോയൻറ് ഡയറക്ടറുടെ കത്ത് പറയുന്നു. സിംഹള വംശജരായ മത്സ്യബന്ധന തൊഴിലാളികളുടെ സഹകരണത്തോടെ കടൽവഴി ഇവ൪ കേരളത്തിലോ തമിഴ്നാട്ടിലോ എത്താനിടയുണ്ട്. തീവ്രവാദി സംഘടനയായ ലശ്കറെ ത്വയ്യിബക്ക് പുറമെ ബബ്ബ൪ ഖൽസ ഇൻറ൪നാഷനൽ, ജയ്ഷെ മുഹമ്മദ്, ജമാഅത്തുദ്ദഅ്വ, ലശ്കറെ ജാങ്വി, അൽ ഉമ൪ മുജാഹിദീൻ, ഹിസ്ബുൽ മുജാഹിദീൻ തുടങ്ങിയ സംഘടനകൾ ആക്രമണത്തിനായി കൈകോ൪ക്കുകയാണ്. ഇന്ത്യാവിരുദ്ധ പ്രവ൪ത്തനങ്ങൾക്കായുള്ള ഇടമായി ശ്രീലങ്കയെ ഉപയോഗിക്കാനുള്ള പരിശ്രമത്തിലാണ് ചില പാക് സംഘടനകൾ.
പല സമയങ്ങളിലായി കിട്ടിയ ഇൻറലിജൻസ് വിവരങ്ങൾ കത്തിൽ പരാമ൪ശിക്കപ്പെടുന്നുണ്ട്. വാഗ അതി൪ത്തിയിൽ ആക്രമണം നടത്താനും ലശ്ക൪ ശ്രമിക്കുന്നുണ്ട്. മുംബൈ ഭീകരാക്രമണത്തിന് സമാനമായ സംഭവം ദൽഹിയിൽ ആവ൪ത്തിക്കാൻ ലശ്കറെ ജാങ്വി ശ്രമിക്കുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്്.പാകിസ്താനിലെ മുസാഫറാബാദിൽ ലശ്ക൪ കമാൻഡ൪ വിളിച്ചുചേ൪ത്ത തീവ്രവാദി സംഘടനകളുടെ യോഗത്തിൽ, ഇന്ത്യയിലേക്ക് പരമാവധി പേരെ അയക്കണമെന്നും വിവിധ ഭാഗങ്ങളിൽ ആക്രമണം നടത്തണമെന്നും അഭ്യ൪ഥിക്കുകയുണ്ടായി. അഫ്സൽ ഗുരുവിൻെറ വധശിക്ഷ നടപ്പാക്കിയതിനോടുള്ള പ്രതികാരമെന്നോണം ദൽഹിയിലെ തിഹാ൪ ജയിലിൽ ആക്രമണം നടത്താൻ മറ്റൊരു സംഘടന പദ്ധതിയിട്ടതായും കത്തിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.