ആര്‍.ബി.ഐ നടപടി ഫലം കണ്ടില്ല; രൂപ പിന്നെയും താഴേക്ക്
text_fieldsകൊച്ചി: രൂപയുടെ മൂല്യം തകരുന്നതിന് തടയിടാൻ കേന്ദ്ര സ൪ക്കാറും റിസ൪വ് ബാങ്കും നടപ്പാക്കിത്തുടങ്ങിയ പദ്ധതികളെല്ലാം വീണ്ടും അവതാളത്തിൽ. ബുധനാഴ്ച ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലത്തെി. 64.54ലേക്കാണ് ബുധനാഴ്ച വീണത്. ഡോളറിന് 64.11 എന്ന നിലയിലാണ് രൂപ ക്ളോസ് ചെയ്തത്. ചൊവ്വാഴ്ച ഡോളറുമായുള്ള വിനിമയത്തിൽ 64.13ലേക്ക് താഴ്ന്നിരുന്നു.
രൂപയുടെ മൂല്യം തുട൪ച്ചയായി ഇടിഞ്ഞതോടെ ഓഹരി വിപണിയിൽനിന്ന് വിദേശ ധനകാര്യ സ്ഥാപനങ്ങളുൾപ്പെടെ പിൻവാങ്ങിയതായും റിപ്പോ൪ട്ടുണ്ട്. അതേസമയം, ചില വിദേശ ബാങ്കുകൾ കറൻസി മാ൪ക്കറ്റിൽ വൻതോതിൽ ഡോള൪ വാങ്ങിക്കൂട്ടുന്നതായും അവധി വ്യാപാരത്തിൽ കോടികളുടെ നിക്ഷേപം നടത്തുന്നതായും റിസ൪വ് ബാങ്ക് കണ്ടത്തെി. സെൻസെക്സും നിഫ്റ്റിയും ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത് ഏറ്റവും താഴ്ന്ന നിരക്കിലാണ്.
സമ്പദ്ഘടനയിൽ നിലനിൽക്കുന്ന പല സങ്കീ൪ണതകൾക്കും ശക്തിപകരുന്ന തരത്തിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം തക൪ന്നടിയുന്നതെന്ന് റിസ൪വ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു.
സമീപ കാലത്തൊന്നും രൂപ ഇത്രയും തക൪ച്ച നേരിട്ടിട്ടില്ളെന്നും വരും ദിവസങ്ങളിൽ കൂടുതൽ ശക്തമായ നടപടി ഉണ്ടാകുമെന്നും ആ൪.ബി.ഐ വ്യക്തമാക്കി. ഈ നില തുട൪ന്നാൽ ഇന്ത്യൻ സമ്പദ്ഘടന അപകടകരമായ നിലയിലേക്ക് പോകുമെന്നാണ് ധനകാര്യ വിദഗ്ധ൪ നൽകുന്ന മുന്നറിയിപ്പ്.
ഒരാഴ്ചക്കിടെ രൂപയുടെ മൂല്യം അഞ്ച്-ആറ് ശതമാനത്തോളം താഴ്ന്ന സാഹചര്യത്തിൽ ഫലപ്രദമായ നടപടി റിസ൪വ് ബാങ്കിൻെറ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നാണ് വ്യ ാവസായിക നിക്ഷേപ മേഖലയിൽനിന്നുള്ള ആവശ്യം.
അതിനിടെ ഡീസൽ, പെട്രോൾ എന്നിവയുടെ വില ഉയരാനുള്ള സാധ്യതയും വ൪ധിച്ചു. ഡീസലിനും പെട്രോളിനും വില വ൪ധിപ്പിക്കാൻ എണ്ണക്കമ്പനികൾ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻെറ അനുമതി തേടിയതായാണ് വിവരം.
രൂപയുടെ വിലത്തക൪ച്ചയത്തെുട൪ന്ന് പ്രതിസന്ധിയിലായ ബാങ്കുകൾ പലിശ ഉയ൪ത്താനുള്ള നടപടികളും ആരംഭിച്ചു. നേരിയ വ൪ധനയേ ഉണ്ടാകൂവെങ്കിലും വാഹന, ഭവന വായ്പ എടുത്തവരാകും ഏറെ ബുദ്ധിമുട്ടുക.
രൂപയുടെ മൂല്യം ഇടിഞ്ഞതോടെ എൻ.ആ൪.ഐ നിക്ഷേപത്തിൽ വൻ വ൪ധനയാണ് രേഖപ്പെടുത്തിയത്. മൂന്നുമാസം കൊണ്ട് 9510 കോടിയുടെ വ൪ധനയുണ്ടെന്നാണ് കണക്ക്. വാണിജ്യ ബാങ്കുകളുടെ പ്രവാസി നിക്ഷേപം മുക്കാൽ ലക്ഷം കോടി കവിഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.