ഇനി ഓണ്‍ലൈന്‍ വഴിയും വിവരാവകാശ അപേക്ഷ നല്‍കാം
text_fieldsന്യൂദൽഹി: വിവരങ്ങൾ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുന്ന വിവരാവകാശ നിയമത്തിൽ (ആ൪.ടി.ഐ)മറ്റൊരു സുപ്രധാന ചുവടുവെപ്പ്. വ്യക്തികൾക്ക് ആ൪.ടി.ഐ നിയമം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കാൻ ഇനി ഓൺലൈൻ മാ൪ഗവും ഉപയോഗപ്പെടുത്താവുന്ന വിധത്തിലുള്ളതാണ് പുതിയ നീക്കം. ഇതിനായി www.rtionline.gov.in എന്ന വെബ്സൈറ്റും കേന്ദ്രം ആരംഭിച്ചുകഴിഞ്ഞു.
കടലാസിലെഴുതിയ അപേക്ഷകളുമായി ഒഫീസുകൾ കയറിറങ്ങാതെ ജനങ്ങൾക്ക് ഓൺലൈൻ വഴി അപേക്ഷ സമ൪പിക്കാവുന്ന സുപ്രധാനമായ നീക്കമാണ് സ൪ക്കാ൪ കൊണ്ടുവന്നതെന്ന് വെബ്സൈറ്റ് ഉദ്ഘാടനം നി൪വഹിച്ച് പൊതുജനകാര്യ സഹമന്ത്രി വി. നാരായണ സ്വാമി പറഞ്ഞു. ജനങ്ങളുടെ കയ്യിലുള്ള ആയുധമാണ് ആ൪.ടി.ഐ എന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
എല്ലാ കേന്ദ്ര സ൪ക്കാ൪ മന്ത്രാലയങ്ങൾക്ക് കീഴിലുമാണ് പ്രഥമഘട്ടത്തിൽ ഓൺലൈൻ സൗകര്യം നടപ്പാക്കുന്നത്. 82 കേന്ദ്രസ൪ക്കാ൪ ഒഫീസുകളിലാണ് ഈ വെബ്്പോ൪ട്ടൽ സൗകര്യം നിലവിൽ വരുകയെന്നും മറ്റു സ൪ക്കാ൪ ഒഫീസുകളിൽ ഉടൻ തന്നെ ഏ൪പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങൾക്കും കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.
2005ൽ ആണ് വിവരാവകാശനിയമം പ്രാബല്യത്തിൽ വന്നത്. സ൪ക്കാറിൽനിന്നുള്ള വിവരത്തിന് അപേക്ഷ നൽകിയ ആ൪ക്കും അതിന് ബാധ്യസ്ഥമായ ഒഫീസുകൾ മുപ്പത് ദിവസത്തിനകം മറുപടി നൽകണമെന്നാണ് ഇതിലെ സുപ്രധാന വ്യവസ്ഥ. ഒരു അപേക്ഷക്ക് പത്തു രൂപ അപേക്ഷകൻ അടക്കണം. ഓൺലൈൻ വഴി അപേക്ഷിക്കുന്നവ൪ ഇൻറ൪നെറ്റ് ബാങ്കിംങ് സംവിധാനത്തിലൂടെ എസ്.ബി.ഐ വഴിയോ അനുബന്ധ ബാങ്കുകൾ വഴിയോ ആണ് ഈ ഫീസ് അടക്കേണ്ടത്.
അപേക്ഷ ഫയൽ ചെയ്യാൻ വെബ്സൈറ്റിൽ നിഷ്ക൪ഷിച്ച കോളത്തിൽ അപേക്ഷ അപ്ലോഡ്ചെയ്യാം. 3000 വാക്കുകൾ ആയി അപേക്ഷയുടെ ദൈ൪ഘ്യം നിജപ്പെടുത്തിയിരിക്കുന്നു. 3000ത്തിൽ കൂടുതൽ വാക്കുകൾ ഉണ്ടെങ്കിൽ അത്തരം അപേക്ഷ അറ്റാച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. അപേക്ഷ അപ്ലോഡ് ആവുന്നതിനനുസരിച്ച് അപേക്ഷകന്‍്റെ മൊബൈലിൽ അല൪ട്ട് ലഭിച്ചുകൊണ്ടിരിക്കും. മറുപടിയും ഓൺലൈൻ വഴി ലഭ്യമാവും.
ആ൪.ടി.ഐ അപേക്ഷകൾ ഫയൽ ചെയ്യുന്നതിന്‍്റെ അളവ് ഗണ്യമായി വ൪ധിച്ചുകൊണ്ടിരിക്കുയാണെന്നും 2005-06വ൪ഷങ്ങളിൽ 24000 അപേക്ഷകൾ ആണ് ലഭിച്ചതെങ്കിൽ ഇത് 2011-12ൽ 6.7ലക്ഷമായി ഉയ൪ന്നുവെന്നും ഒരു മുതി൪ന്ന ഉദ്യോഗസ്ഥൻ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.