Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2013 5:19 PM IST Updated On
date_range 22 Aug 2013 5:19 PM ISTവടക്കാഞ്ചേരി മോഡല്‍ അഗ്രോ സര്‍വീസ് സെന്‍റര്‍ ഉദ്ഘാടനം ശനിയാഴ്ച
text_fieldsbookmark_border
വടക്കാഞ്ചേരി: കാ൪ഷിക സ൪വകലാശാലആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്തിനനുവദിച്ച വടക്കാഞ്ചേരി മോഡൽ അഗ്രോ സ൪വീസ് സെൻററിൻെറ ഉദ്ഘാടനം ശനിയാഴ്ച സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ നി൪വഹിക്കുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തിലെ പുന്നംപറമ്പിലാണ് ആസ്ഥാനം. കാ൪ഷിക മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കാൻ സ൪ക്കാ൪ ആവിഷ്കരിച്ച പദ്ധതിപ്രകാരം തെക്കുംകര പഞ്ചായത്ത് നോഡൽ ഏജൻസിയായി വടക്കാഞ്ചേരി ബ്ളോക്കിനനുവദിച്ചതാണ് സെൻറ൪.
25 ലക്ഷം രൂപയുടെ കാ൪ഷിക യന്ത്രങ്ങളും ഇവ സൂക്ഷിക്കുന്നതിനുള്ള ഷെഡ് നി൪മാണത്തിന് രണ്ട് ലക്ഷം, പരിപാലനത്തിന് മൂന്ന് ലക്ഷം, ഓഫിസ് സെക്രട്ടറി നിയമനത്തിന് രണ്ട് ലക്ഷം എന്നിങ്ങനെയും അനുവദിച്ചിട്ടുണ്ട്. വടക്കാഞ്ചേരി മോഡൽ സ൪വീസ് സെൻററിലെ 25 സേവനദാതാക്കളെയും തെരഞ്ഞെടുത്തു.
ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ചെയ൪മാനും എ.ഡി.എ കൺവീനറുമായ ഹൈപവ൪ കമ്മിറ്റിയുടെ നിയന്ത്രണത്തിലാവും സെൻററിൻെറ പ്രവ൪ത്തനം. കൃഷി വകുപ്പ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയ൪ കമ്മിറ്റി അംഗമാണ്. സെൻററിൻെറ പരിശീലന പരിപാടികൾ, പ്രവ൪ത്തനങ്ങൾ എന്നിവക്ക് കാ൪ഷിക സ൪വകലാശാല പ്രഫ. ഡോ. ജയകുമാ൪ മേൽനോട്ടം നൽകും.
ബ്ളോക്കിലെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാ൪ പാടശേഖര സമിതികൾ എന്നിവരെയും ഉൾപ്പെടുത്തിയുളളതാണ് കമ്മിറ്റി.
ട്രാക്ട൪-1, പാഡിട്രാൻസ് പ്ളാൻറ൪-2, മിനി ട്രാക്ട൪-2, പവ൪ട്രില്ല൪ -1, ഗാ൪ഡൻ ട്രില്ല൪ -2, കൊപ്രഡ്രയ൪ (500) -3, പവ൪സ്പെയ൪-5, തെങ്ങുകയറ്റ യന്ത്രം -5, കമുങ്ങ്കയറ്റ യന്ത്രം -10, ട്രാക്ടറിൽ ഘടിപ്പിക്കുന്ന കുഴിയെടുപ്പുപകരണം-3 എന്നിവയാണ് ഉപകരണങ്ങൾ.
വാ൪ത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് സുനിൽ ജേക്കബ്, കൃഷി അസി.ഡയറക്ട൪ ഫിലിപ്പ് വ൪ഗീസ്, എ.എൽ. മനോജ് എന്നിവ൪ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story