ജഡ്ജി നിയമന രീതി മാറ്റുന്നു
text_fieldsന്യൂദൽഹി: ശിക്ഷിക്കപ്പെടുന്ന എം.പിഎം.എൽ.എമാരെ ഉടനടി അയോഗ്യരാക്കുന്ന സുപ്രീംകോടതി വിധി മറികടക്കാൻ ജനപ്രാതിനിധ്യ നിയമഭേദഗതി ബിൽ നടപ്പു പാ൪ലമെൻറ് സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. സുപ്രീംകോടതിയിലെയും ഹൈകോടതികളിലെയും ജഡ്ജിമാരെ നിയമിക്കാൻ നിലവിലുള്ള കൊളീജിയം സമ്പ്രദായം എടുത്തുകളഞ്ഞ് ജഡ്ജി നിയമന കമീഷൻ രൂപവത്കരിക്കാനുള്ള ബില്ലും മന്ത്രിസഭ അംഗീകരിച്ചു. ക്രിമിനൽ കേസുകളിൽ രണ്ടു വ൪ഷത്തിൽ കൂടുതൽ തടവുശിക്ഷ കോടതി വിധിച്ചാൽ അപ്പീലിൻെറ ബലത്തിൽ നിയമനി൪മാണ സഭാംഗമായി തുടരാൻ ഇതുവരെ പഴുതുണ്ടായിരുന്നു. അത് ഇല്ലാതാക്കുന്ന ഉത്തരവാണ് സുപ്രീംകോടതി അടുത്തിടെ പുറപ്പെടുവിച്ചത്. കസ്റ്റഡിയിലുള്ളവ൪ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും കോടതി വിലക്കി. ഇത് രണ്ടും മറികടക്കാൻ നിയമഭേദഗതി പാ൪ലമെൻറിൽ കൊണ്ടുവരണമെന്ന കാര്യത്തിൽ സ൪ക്കാ൪ വിളിച്ച സ൪വകക്ഷി യോഗം ഏകാഭിപ്രായത്തിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിസഭാ തീരുമാനം. സുപ്രീംകോടതി വിധി പുന$പരിശോധിക്കാൻ സ൪ക്കാ൪ കോടതിയെ സമീപിച്ചിട്ടുണ്ട്.
മന്ത്രിസഭ അംഗീകരിച്ച ഭേദഗതി അനുസരിച്ച് മേൽക്കോടതിയിൽ നൽകുന്ന അപ്പീലിൻെറ ബലത്തിൽ എം.പിഎം.എൽ.എമാരായി തുടരാം. എന്നാൽ വോട്ടവകാശമോ ശമ്പളാനുകൂല്യമോ, മറ്റ് അവകാശങ്ങളോ ഉണ്ടാവില്ല. കസ്റ്റഡിയിലിരിക്കുന്നവ൪ക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ളെന്ന സ്ഥിതി മാറ്റുന്ന ഭേദഗതിയും കൊണ്ടുവന്നു. കുറഞ്ഞ കാലയളവിലേക്ക് അറസ്റ്റു ചെയ്യപ്പെടുന്ന ജനപ്രതിനിധിക്ക് വോട്ടവകാശം നഷ്ടമാവില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും അവകാശം ഉണ്ടായിരിക്കും.
ഇപ്പോൾ പ്രാബല്യത്തിലിരിക്കുന്ന കൊളീജിയം സമ്പ്രദായമനുസരിച്ച്, സുപ്രീംകോടതി ചീഫ് ജസ്റ്റിസും മുതി൪ന്ന നാലു ജഡ്ജിമാരും ഉൾപ്പെട്ട സമിതിയുടെ ശിപാ൪ശപ്രകാരമാണ് ഹൈകോടതികളിലെയും സുപ്രീംകോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നത്. ഈ രീതി മാറ്റാനാണ് മന്ത്രിസഭാ യോഗത്തിൻെറ സുപ്രധാന രണ്ടാമത്തെ തീരുമാനം. ജഡ്ജിമാരെ നിയമിക്കാനും സ്ഥലംമാറ്റാനും ജഡ്ജി നിയമന കമീഷനായിരിക്കും അധികാരം.
ബിൽ പാ൪ലമെൻറിൽ പാസാകുന്ന മുറക്ക് പ്രാബല്യത്തിൽ വരുന്ന ജുഡീഷ്യൽ കമീഷൻെറ തലവൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരിക്കും. സുപ്രീംകോടതിയിലെ മറ്റു രണ്ടു ജഡ്ജിമാ൪, നിയമമന്ത്രി, രണ്ടു നിയമജ്ഞ൪ എന്നിവരാണ് മറ്റംഗങ്ങൾ. നിയമമന്ത്രാലയ സെക്രട്ടറി, മെംബ൪ സെക്രട്ടറിയായിരിക്കും. പ്രതിപക്ഷ നേതാവിനെ കമീഷനിൽ ഉൾപ്പെടുത്തണമെന്ന നി൪ദേശം അംഗീകരിച്ചില്ല. എന്നാൽ , കമീഷനിലെ രണ്ടു നിയമജ്ഞരെ തെരഞ്ഞെടുക്കുന്ന സമിതിയിൽ പ്രതിപക്ഷ നേതാവിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയും സമിതിയിൽ അംഗങ്ങളായിരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.