കാലിക്കറ്റ് സിന്‍ഡിക്കേറ്റ് കാലാവധി 21ന് തീരും; സെനറ്റ് രൂപവത്കരണം അനിശ്ചിതത്ത്വത്തില്‍
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാല നോമിനേറ്റഡ് സിൻഡിക്കേറ്റിൻെറ കാലാവധി സെപ്റ്റംബ൪ 21ന് അവസാനിക്കാനിരിക്കെ സെനറ്റ് രൂപവത്കരണം എങ്ങുമത്തെിയില്ല.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും സെനറ്റ് രൂപവത്കരണം അനന്തമായി നീളുകയാണ്. സെനറ്റിലെ സ൪ക്കാ൪, ചാൻസല൪ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിൽ യു.ഡി.എഫിൽ ധാരണയാവാത്തതാണ് പ്രശ്നം.
സെനറ്റ് രൂപവത്കരണം വൈകുന്നത് ചൂണ്ടിക്കാട്ടി ഇടത് അംഗങ്ങൾ ചാൻസല൪ക്ക് പരാതി അയച്ചിട്ടുണ്ട്. ഈയാഴ്ച അനുകൂല മറുപടി ലഭിച്ചില്ളെങ്കിൽ ഹൈകോടതിയെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സെനറ്റിൽനിന്നാണ് സിൻഡിക്കേറ്റ് തെരഞ്ഞെടുപ്പ് നടത്തേണ്ടത്.2011 സെപ്റ്റംബ൪ 21നാണ് നിലവിലെ നോമിനേറ്റഡ് സിൻഡിക്കേറ്റ് നിലവിൽ വന്നത്. തെരഞ്ഞെടുക്കപ്പെട്ട സെനറ്റ് വരുന്നതുവരെയോ പരമാവധി ഒരുവ൪ഷം എന്ന നിലക്കായിരുന്നു കാലാവധി നിശ്ചയിച്ചിരുന്നത്. എന്നാൽ, സെനറ്റ് തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ ഓ൪ഡിനൻസിലൂടെ സിൻഡിക്കേറ്റിൻെറ കാലാവധി വീണ്ടും നീട്ടി. സെനറ്റ് തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ അല്ളെങ്കിൽ ഒരു വ൪ഷം എന്ന നിലക്കാണ് വീണ്ടും കാലാവധി നിശ്ചയിച്ചത്.
ആറുമാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് ഗവ൪ണ൪ വി.സിക്ക് നി൪ദേശവും നൽകി. ഗവ൪ണറുടെ നി൪ദേശപ്രകാരം സെനറ്റ് തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനമിറക്കി. ഏപ്രിൽ അവസാനത്തോടെ തെരഞ്ഞെടുപ്പ് നടപടികൾ പൂ൪ത്തിയാക്കുകയും ചെയ്തു. ചാൻസലറും സ൪ക്കാറും നാമനി൪ദേശം ചെയ്യേണ്ടവരുടെ 22പേരുടെ പട്ടിക ലഭിക്കാത്തതാണ് സെനറ്റ് രൂപവത്കരണം വൈകാൻ കാരണമാകുന്നത്.
പട്ടിക സംബന്ധിച്ച് യു.ഡി.എഫിൽ ധാരണയുണ്ടാക്കാൻ ഇതുവരെ സാധിച്ചില്ല. ഇവ൪ നൽകുന്ന പട്ടികയാണ് ചാൻസലറുടേതും സ൪ക്കാറിൻേറതുമായി എത്തേണ്ടത്.അതേസമയം, സിൻഡിക്കേറ്റിൻെറ കാലാവധി തീരുന്നതിനുമുമ്പ് പട്ടിക ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വി.സിയുടെ ഓഫിസ് അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.