തടവറയില്‍നിന്ന് ലഡുവിന്‍െറ മധുരം; ആദ്യ ദിനം വിറ്റത് 100 കിലോവിലേറെ
text_fieldsകണ്ണൂ൪: ചപ്പാത്തിയും നേന്ത്രക്കായ ചിപ്സിനും പിന്നാലെ കണ്ണൂ൪ സെൻട്രൽ ജയിൽ നാടിന് മധുരം പകരും. കേരളത്തിലെ ആദ്യത്തെ ജയിൽ ലഡു ഉൽപാദകരെന്ന ബഹുമതിയുമായി കണ്ണൂ൪ സെൻട്രൽ ജയിലിൽ നടന്ന ചടങ്ങിൽ കൃഷിമന്ത്രി കെ.പി.മോഹനൻ ലഡു വിൽപന ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ദിവസം തന്നെ 100 കിലോവിലേറെ ലഡു വിറ്റഴിഞ്ഞു.
കേക്കും റൊട്ടിയും ഉൽപാദിപ്പിച്ച തൃശൂ൪ ജയിലിൻെറ മാതൃകയാണ് കണ്ണൂരിൽ ലഡു ഉൽപാദനത്തിലൂടെ പിന്തുട൪ന്നത്. അഞ്ച് പേരുള്ള ലഡു യൂനിറ്റിന് മികച്ച ഉൽപാദന ശേഷിയുണ്ടാവും. ഒരു കിലോ, അര കിലോ വീതം പാക്കറ്റുകളിലായി ചപ്പാത്തി യൂനിറ്റുകളിലും മൊബൈൽ വാഹനങ്ങളിലും ലഭ്യമാകുന്ന ലഡുവിന് കിലോ വില 120 രൂപയാണ്. കടലപ്പൊടിയും പഞ്ചസാരയും വെളിച്ചെണ്ണയും മുന്തിരിയും മാത്രം ചേരുവയാക്കിയ ലഡുവിന് ബേക്കറികളിലെ കള൪ മിശ്രിതം ഉപയോഗിക്കില്ളെന്ന് ബന്ധപ്പെട്ടവ൪ അറിയിച്ചു. അതിനാൽ, നല്ല വിപണി കിട്ടുമെന്ന പ്രതീക്ഷ.
ജയിൽ എംപ്ളോയീസ് വെൽഫെയ൪ കോ ഓപറേറ്റിവ് സൊസൈറ്റി ഉദ്ഘാടനവും മന്ത്രി നി൪വഹിച്ചു. സെൻട്രൽ ജയിൽ ചപ്പാത്തി കൗണ്ടറിന് പിറകിൽ സ്ഥാപിച്ച കൺസ്യൂമ൪ സ്റ്റോറിൽ നിന്ന് പൊതുജനങ്ങൾക്കും ഉൽപന്നങ്ങൾ വാങ്ങാം. കൺസ്യൂമ൪ സ്റ്റോറിൻെറ ഉദ്ഘാടനം കണ്ണൂ൪ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പ്രഫ. കെ.എ. സരള നി൪വഹിച്ചു. എ.പി. അബ്ദുല്ലക്കുട്ടി എം.എൽ.എ അധ്യക്ഷത വഹിച്ചു. സൊസൈറ്റിയിലേക്കുള്ള ആദ്യ നിക്ഷേപം മമ്പറം ദിവാകരൻ സ്വീകരിച്ചു. അംഗത്വ വിതരണം റബ്കോ ചെയ൪മാൻ ഇ.നാരായണനും വായ്പ വിതരണം ജയിൽ ഡി.ഐ.ജി ശിവദാസ് കെ. തൈപ്പറമ്പിലും നി൪വഹിച്ചു.കണ്ണൂ൪ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എം.ഷൈജ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി.വിദ്യ എന്നിവ൪ സംസാരിച്ചു. സൂപ്രണ്ട് ഇൻചാ൪ജ് അശോകൻ അരിപ്പ സ്വാഗതവും സൊസൈറ്റി സെക്രട്ടറി കെ.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.