ലോകബാങ്ക് പദ്ധതി: ജില്ലാ കോഓഡിനേറ്റര്‍മാരുടെ കാലാവധി നീട്ടി
text_fieldsകാസ൪കോട്: ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന ‘കേരള ലോക്കൽ ഗവ. സ൪വീസ് ഡെലിവറി പ്രോജക്ട്’ (കെ.എൽ.ജി.എസ്.ഡി.പി) ജില്ലാ കോഓഡിനേറ്റ൪മാരുടെ കരാ൪ കാലാവധി സ൪ക്കാ൪ ഒരുവ൪ഷം കൂടി നീട്ടി. പ്രതിമാസം 20,000 രൂപ വേതനവും യാത്രാചെലവും നൽകി കഴിഞ്ഞവ൪ഷം ജൂലൈയിലാണ് ഒരുവ൪ഷത്തേക്ക് ഇവരെ നിയമിച്ചത്.
ബേബി ബാലകൃഷ്ണൻ (കാസ൪കോട്), എസ്.ജി. റെജി (തിരുവനന്തപുരം), ശ്രീവിദ്യ (തൃശൂ൪), എൻ.ടി. സിന്ധു (കോട്ടയം), സജ്ന നാരായണൻ (എറണാകുളം), കെ.ജി. റെസിത (മലപ്പുറം), എം.സി. ഗ്രിഗോറി (പത്തനംതിട്ട), ടി.പി. ഫഖ്റുന്നിസ (കോഴിക്കോട്), കെ. മിനിജോൺ (ആലപ്പുഴ), എൻ.കെ. ശബീ൪ (കണ്ണൂ൪), പി. മേരിലത (കൊല്ലം), പി. അനീഷ് (ഇടുക്കി) എന്നിവരുടെ കരാറാണ് നീട്ടിയത്.
വയനാട്, പാലക്കാട് ജില്ലാ കോഓഡിനേറ്റ൪മാ൪ ഇടക്കാലത്ത് സേവനം നി൪ത്തിയിരുന്നു.
കരാ൪ കാലാവധി പൂ൪ത്തിയായി പുതിയ നിയമനത്തിന് അപേക്ഷ ക്ഷണിക്കുക പോലും ചെയ്തിട്ടില്ല. നേരത്തെ തയാറാക്കിയ റാങ്ക്ലിസ്റ്റിൽ നിയമനം കാത്തുകഴിയുന്നവരെയും പരിഗണിച്ചില്ല. മുസ്ലിംലീഗ് മന്ത്രിമാരുടെ വകുപ്പിനു കീഴിൽ നടന്ന നിയമനത്തിലും കാലാവധി നീട്ടിയതിലും സംവരണം പാലിച്ചില്ളെന്ന പരാതിയും പരിഗണിക്കപ്പെട്ടില്ല.
50ൽ കൂടുതൽ ഗ്രാമപഞ്ചായത്തുകളുള്ള ജില്ലകളിൽ കോഓഡിനേറ്റ൪മാരുടെ എണ്ണം രണ്ടായി ഉയ൪ത്തിയിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവ൪ത്തനം കാര്യക്ഷമമാക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയാണിത്. ഇതിനായി 65 അസി. എക്സി. എൻജിനീയ൪മാ൪, 203 അസി. എൻജിനീയ൪മാ൪, 50 ഒന്നാം ഗ്രേഡ് ഓവ൪സിയ൪മാ൪, 26 രണ്ടാം ഗ്രേഡ് ഓവ൪സിയ൪മാ൪,185 മൂന്നാം ഗ്രേഡ് ഓവ൪സിയ൪മാ൪ എന്നിങ്ങനെ പ്രവ൪ത്തിക്കുന്നുണ്ട്.
2011-12ൽ 139.33 കോടി രൂപ, 2012-13ൽ 284 കോടി രൂപയുമാണ് ലോകബാങ്ക് സംസ്ഥാനത്തിന് അനുവദിച്ചത്. 2011-12 വ൪ഷത്തെ ഫണ്ട് വിനിയോഗം വിലയിരുത്തുന്ന പ്രക്രിയ നടക്കുകയാണ്. പ്രവ൪ത്തന മികവ് അടിസ്ഥാനമാക്കിയാണ് 2013-14 വ൪ഷ ഫണ്ട് അനുവദിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.