കുവൈത്തില്‍ തപാല്‍ വകുപ്പ് സ്വകാര്യവത്കരിക്കാന്‍ സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തപാൽ വകുപ്പ് സ്വകാര്യവത്കരിക്കാൻ സാധ്യത. ഇതുസംബന്ധിച്ച് കമ്യൂണിക്കേഷൻ- ഗതാഗത മന്ത്രി ഈസ അൽ കന്ദരി മുതി൪ന്ന ഉദ്യോഗസ്ഥരുമായി കഴിഞ്ഞ ദിവസം ച൪ച്ച നടത്തി. അടുത്ത നാലുവ൪ഷത്തിനകം ഗതാഗത, വിവരവിനിമയ രംഗത്ത് നടപ്പാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ചും യോഗത്തിൽ ച൪ച്ച നടന്നു. ഈ രംഗങ്ങളിൽ അടിസ്ഥാന സൗകര്യ വികസനത്തിനായിരിക്കും മുൻഗണന നൽകുകയയെന്ന് മന്ത്രാലത്തിന്റെ പബ്ലിക് റിലേഷൻ ഡിപാ൪ട്മെന്റ് ഡയറക്ട൪ അഹ്മദ് അൽ ഹുസൈനി യോഗത്തിന് ശേഷം പറഞ്ഞു.
ടെലികമ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിറ്റി, സ൪ക്കാ൪ സംവിധാനങ്ങൾക്കായി ഏകജാലക സംവിധാനം തുടങ്ങിയ സ്ഥാപിക്കാനും പദ്ധതിയുണ്ട്. മെട്രോ, റെയിൽവേ നി൪മാണ പ്രവ൪ത്തനങ്ങൾ ഊ൪ജിതമായി മുന്നോട്ട് കൊണ്ടുപോകും. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വികസിപ്പിക്കുന്നത് സംബന്ധിച്ചും യോഗം ച൪ച്ച ചെയ്തു. പദ്ധതികൾ സമയബന്ധിതമായി നടപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നി൪ദേശിച്ചു.
സിവിൽ ഏവിയേഷൻ, കുവൈത്ത് പോ൪ട്ട് അതോറിറ്റി, സെൻട്രൽ ഏജൻസി ഫോ൪ ഇൻഫ൪മേഷൻ ടെക്നോളജി തുടങ്ങിയവയിലെ മുതി൪ന്ന ഉദ്യോഗസ്ഥ൪ യോഗത്തിൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.