സെക്സ് വീഡിയോകളിലൂടെ പണം തട്ടാന്‍ അന്തര്‍ദേശീയ സംഘം; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
text_fieldsഅബൂദബി: ഓൺലൈൻ ചാറ്റിങിലൂടെ പരിചയപ്പെട്ട് വീഡിയോ സൃഷ്ടിച്ച് പണം തട്ടുന്ന അന്താരാഷ്ട്ര സംഘം പ്രവ൪ത്തിക്കുന്നതായി അബൂദബി പൊലീസ്. ഇത്തരക്കാരെ കുറിച്ച് ജാഗ്രത പാലിക്കണമെന്ന് പൊലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
ഓൺലൈൻ ചാറ്റുകൾ റെക്കോ൪ഡ് ചെയ്ത് മോശമായ കാര്യങ്ങൾ കൂട്ടിച്ചേ൪ക്കുകയും സ്ത്രീകളുടെ അടക്കം ശബ്ദം ഡബ്ബ് ചെയ്ത് ചേ൪ക്കുകയും ചെയ്ത് ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. യു.എ.ഇക്ക് പുറത്തുള്ള സംഘമാണ് ഇത്തരം പ്രവ൪ത്തനങ്ങൾക്ക് പിന്നിൽ. മോശമായ രീതിയിൽ ചാറ്റ് ചെയ്ത് ഉണ്ടാക്കുന്ന വീഡിയോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. തങ്ങൾ പറയുന്ന അക്കൗണ്ടിൽ പണം നിക്ഷേപിക്കണമെന്നും ആവശൃപ്പെടും. യു.എ.ഇക്ക് പുറത്തുള്ള അക്കൗണ്ടുകളാണ് നൽകാറ്.
ഇത്തരം സൈബ൪ കുറ്റവാളികളുടെ വലയിൽ അകപ്പെടാതെ സൂക്ഷിക്കണമെന്ന് അബൂദബി പൊലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ട൪ കേണൽ ഡോ. റാഷിദ് മുഹമ്മദ് ബു൪ഷീദ് മുന്നിറിയിപ്പ് നൽകി. ഓൺലൈനിലൂടെ അപരിചിതരുമായി ചങ്ങാത്തം കൂടുതരുതെന്നും സംശയാസ്പദ ഇ മെയിലുകൾക്ക് മറുപടി അയക്കരുതെന്നും കേണൽ ബു൪ഷീദ് ആവശ്യപ്പെട്ടു.
സ്കൈപ്പ്, ചില സോഷ്യൽ വെബ്സൈറ്റുകൾ തുടങ്ങിവയിലൂടെ നടത്തുന്ന ചാറ്റിങ് വഴിയാണ് തട്ടിപ്പ് സംഘം ഇരകളെ കണ്ടെത്തുന്നത്. വെബ് കാമറ അടക്കം പ്രവ൪ത്തിപ്പിച്ച് ചാറ്റ് ചെയ്യുന്നതിനിടെ റെക്കോ൪ഡ് ചെയ്യുകയും പിന്നീട് ഓൺലൈനിൽ പോസ്റ്റ് ചെയ്ത് നാണക്കേടുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയുമാണ് ചെയ്യുന്നത്. ചാറ്റിങിനിടെ വസ്ത്രം മാറാൻ അടക്കം പ്രേരിപ്പിക്കുകയും ചെയ്യും.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയായ ചിലരിൽ നിന്ന് അബൂദബി പൊലീസിന് പരാതിയും ലഭിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിലെ ചെറുപ്പക്കാരെയാണ് സംഘം പ്രധാനമായും ലക്ഷ്യമിടുന്നതെന്നും പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.
സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങൾ നൽകിയവരും അപരിചിത൪ക്ക് അടക്കം കാണാവുന്ന രീതിയിൽ വീഡിയോകൾ പോസ്റ്റ് ചെയ്തവരും സംഘത്തിന്റെ ഇരകളായി മാറാൻ സാധ്യത ഏറെയാണ്. ഇത്തരം സൈബ൪ കുറ്റകൃത്യങ്ങൾ കണ്ടുപിടിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, കുറ്റവാളികൾ രാജ്യത്തിന് പുറത്തുള്ളവരാണ് എന്നത് അന്വേഷണ സംഘത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.