യമനില്‍ സൈനിക വാഹനത്തില്‍ സ്ഫോടനം; ആറു മരണം
text_fieldsസൻആ: യമനിൽ സൈനികരെ ലക്ഷ്യമിട്ട് നടന്ന ബോംബാക്രമണത്തിൽ ആറുപേ൪ മരിച്ചു. 26 സൈനിക൪ക്ക് പരിക്കേറ്റു. തലസ്ഥാനമായ സൻആയിലെ സൈനിക താവളത്തിൽനിന്ന് വ്യോമസേനാംഗങ്ങളുമായി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോയ ബസിനെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നത്. വാഹനത്തിൻെറ പിറകു വശത്ത് സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ആറു പേ൪ സംഭവസ്ഥലത്തു തന്നെ മരിച്ചു. പലരുടെയും ശരീര ഭാഗങ്ങൾ റോഡിൽ ചിതറിത്തെറിച്ചു. അൽഖാഇദയാണ് സ്ഫോടനത്തിനു പിന്നിലെന്ന് കരുതുന്നു. കഴിഞ്ഞ ദിവസം ദക്ഷിണ യമനിലെ ഗ്യാസ് ടെ൪മിനലിലുണ്ടായ ആക്രമണത്തിൽ അഞ്ചു സൈനിക൪ കൊല്ലപ്പെട്ടതിനു പിറകെയാണ് സൈനികരെ ലക്ഷ്യമിട്ട് വീണ്ടും ആക്രമണം.
യമനിൽ ഏറെ സജീവമായ അൽഖാഇദയുടെ ആക്രമണ ഭീഷണിയെ തുട൪ന്ന് പശ്ചിമേഷ്യയിലുടനീളം 19ഓളം നയതന്ത്ര കാര്യാലയങ്ങൾ യു.എസ് അടച്ചിട്ടിരുന്നു. മറ്റു രാജ്യങ്ങളിലേത് പ്രവ൪ത്തിച്ചു തുടങ്ങിയിട്ടും അടഞ്ഞുകിടന്ന യമനിലെ എംബസി ചൊവ്വാഴ്ചയാണ് വീണ്ടും തുറന്നത്. യു.എസിനു പുറമെ ബ്രിട്ടനും ഫ്രാൻസും എംബസികൾ അടച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.