ജില്ലയില്‍ ഈ വര്‍ഷം 550 ഹെക്ടറില്‍ ശുദ്ധജല മത്സ്യകൃഷി
text_fieldsനിലമ്പൂ൪: മത്സ്യസമൃദ്ധി പദ്ധതി പ്രകാരം ജില്ലയിൽ ഈ വ൪ഷം 550ഹെക്ട൪ സ്ഥലത്ത് ശുദ്ധജല മത്സ്യകൃഷി ചെയ്യും. പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് തലത്തിലുള്ള ക൪ഷകരുടെ അപേക്ഷ സ്വീകരിച്ചു തുടങ്ങി. അര സെൻറിൽ മുതൽ ശുദ്ധജല മത്സ്യകൃഷിക്ക് സഹായധനം അനുവദിക്കും. പഞ്ചായത്തുകളിലെ ഫിഷറീസ് കോഓഡിനേറ്റ൪മാ൪ വഴി അപേക്ഷഫോറം ലഭിക്കും. ഒരു ഹെക്ടറിൽ മത്സ്യകൃഷി ചെയ്യുന്നതിന് 10,000രൂപ സബ്സിഡി ലഭിക്കും.
കട്ല, രോഹു, മൃഗാൾ, കാ൪പ്പ് ഇനം മത്സ്യ കുഞ്ഞുങ്ങളാണ് ഈ വ൪ഷവും വിതരണം ചെയ്യുന്നത്. 35ലക്ഷം കുഞ്ഞുങ്ങളെ വിതരണം ചെയ്യാനാണ് ലക്ഷ്യം. ഓപ്പൺ വാട്ട൪ റാഞ്ചിങ് പദ്ധതി പ്രകാരം പുഴകളിലും മറ്റ് ശുദ്ധ ജലങ്ങളിലും മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന പദ്ധതികളുമുണ്ട്. ഫണ്ടിൻെറ ലഭ്യത അനുസരിച്ചാവും കുഞ്ഞുങ്ങളുടെ എണ്ണം കണക്കാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.