കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ എസ്കലേറ്റര്‍ സംവിധാനം ഒരുങ്ങുന്നു
text_fieldsകോഴിക്കോട്: പഴകിയ ചുവരുകളും ചവിട്ടിത്തേഞ്ഞ പടവുകളും ഇനി കോഴിക്കോട് റെയിൽവേക്ക് പഴങ്കഥയാവും. യാത്രക്കാ൪ക്ക് സൗകര്യങ്ങൾ വ൪ധിപ്പിച്ച് വിവിധ പ്രവൃത്തികളാണ് റെയിൽവേ സ്റ്റേഷനിൽ പുരോഗമിക്കുന്നത്.
യാത്രക്കാ൪ക്ക് നവീന സൗകര്യങ്ങൾ ഏ൪പ്പെടുത്തുന്നതിൻെറ ഭാഗമായി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എസ്കലേറ്റ൪ സ്ഥാപിക്കുന്നതിൻെറ നി൪മാണ പ്രവൃത്തികൾ ആരംഭിച്ചു.
യാത്രക്കാ൪ക്ക് കയറാനും ഇറങ്ങാനുമുള്ള രണ്ട് എസ്കലേറ്ററുകളാണ് റെയിൽവേ സ്റ്റേഷൻ ഒന്നാം പ്ളാറ്റ്ഫോമിൽ ഒരുങ്ങുന്നത്.
വൈകീട്ടോടെ സ്ഥാപിക്കൽ ജോലികൾ പൂ൪ത്തിയായി. എന്നാൽ, വൈദ്യുതീകരണം, ക്ളാഡിങ്, റൂഫിങ് പ്രവൃത്തികൾ ബാക്കിയുണ്ട്. ഒരു മാസംകൊണ്ട് എല്ലാ പ്രവൃത്തികളും പൂ൪ത്തിയാവും.
ഒന്നരക്കോടിയുടെ നി൪മാണപ്രവൃത്തി ചെന്നൈയിലെ ജോൺസൺ ലിഫ്റ്റ് ആൻഡ് എസ്കലേറ്റ൪ കമ്പനിയാണ് കരാ൪ ഏറ്റെടുത്തത്. അഞ്ച് വ൪ഷത്തെ മെയിൻറനൻസ്, സ൪വീസിങ് പ്രവൃത്തികൾക്കാണ് കരാ൪. പ്രതിവ൪ഷം ഒരു ലക്ഷത്തോളം രൂപ മെയിൻറനൻസ് തുകയായി ചെലവാകുമെന്ന് അധികൃത൪ പറഞ്ഞു.
ത്രീഫേസ് പവ൪ ഉപയോഗിച്ചാണ് ഇത് പ്രവ൪ത്തിക്കുക. സാധാരണ ഷോപ്പിങ് മാളുകളിൽ സ്ഥാപിക്കുന്നതിൽ വ്യത്യസ്തമാണ് ഇവയുടെ പ്രവ൪ത്തന രീതിയും സംവിധാനവും.
ഷോപ്പിങ് മാളുകളിൽ സ്ഥാപിക്കുന്നവ ഇൻഡോ൪ ആവശ്യങ്ങൾക്കായതിനാൽ ഇത്രയേറെ ചെലവും മെയിൻറനൻസ് ബാധ്യതയും വരില്ല.
എന്നാൽ, ഇവിടെ സ്ഥാപിക്കുന്നത് ഒൗട്ട്ഡോ൪ എസ്കലേറ്ററാണ്. ഇൻഡോറിലേതിന് രണ്ട് പടവുകളുടെ വീതിയാണ് ഉണ്ടാവുകയെങ്കിൽ ഇവക്ക് മൂന്ന് പടവുകളുടെ വീതിയുണ്ടാവും.
ഒരേസമയം 9200 പേ൪ക്ക് നിൽക്കാൻ കഴിയുന്ന തരത്തിൽ സംവിധാനമുള്ളതാണ് ഇത്. കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളെ എ വൺ നിലവാരത്തിലേക്ക് ഉയ൪ത്തുന്നതിൻെറ ഭാഗമായാണ് നവീകരണ പ്രവ൪ത്തനങ്ങൾ.
ലിഫ്റ്റ്, ഫൂട്ട്ഓവ൪ബ്രിഡ്ജ്, ഓവുചാൽ എന്നിവയുടെ പ്രവൃത്തിയും നടക്കുന്നുണ്ട്. ലിഫ്റ്റ് നി൪മാണപ്രവൃത്തി ഏതാണ്ട് പൂ൪ത്തിയായി.
മൂന്ന്- നാല് പ്ളാറ്റ്ഫോമുകൾക്കിടയിലാണ് പുതുതായി മേൽപാലം സ്ഥാപിക്കുന്നത്. ഇതിൻെറ എസ്കലേറ്റ൪ വരെയുള്ള പ്രവൃത്തി പൂ൪ത്തിയായി. റെയിൽവേ സ്റ്റേഷൻ റോഡിൻെറ ഇരുവശത്താണ് ഓവുചാൽ പ്രവൃത്തി നടക്കുന്നത്.
ഇതിൽ ഒരു ഭാഗത്തേത് ഏതാണ്ട് പൂ൪ത്തിയായി. മറുഭാഗത്ത് മണ്ണെടുത്ത് സ്ഥലമൊരുക്കുന്ന ജോലിയാണ് നടക്കുന്നത്.
സെപ്റ്റംബ൪ അവസാനത്തോടെ ജോലികൾ എല്ലാം പൂ൪ത്തിയാവുമെന്നാണ് അധികൃത൪ പ്രതീക്ഷിക്കുന്നത്.
പ്രതിദിനം 55,000 പേരാണ് റെയിൽവേ സ്റ്റേഷനിൽ യാത്രക്ക് എത്തുന്നത്. കോഴിക്കോടിന് പുറമെ, എറണാകുളം റെയിൽവേ സ്റ്റേഷനിലും എസ്കലേറ്റ൪ നി൪മാണ പ്രവൃത്തി നടക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.