ഭരണഘടനാ ഭേദഗതിയില്‍ സംതൃപ്തി; ഇന്ത്യയുടെ വിലക്ക് ഐ.ഒ.സി പിന്‍വലിച്ചേക്കും
text_fieldsന്യൂദൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനെ (ഐ.ഒ.എ) സസ്പെൻഡ് ചെയ്ത തീരുമാനം ഇൻറ൪നാഷനൽ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) പിൻവലിച്ചേക്കുമെന്ന് സൂചന. സസ്പെൻഷൻ പിൻവലിക്കാൻ ഐ.ഒ.സി നി൪ദേശിച്ച വ്യവസ്ഥകളിൽ ഒന്നൊഴികെയുള്ളവ അംഗീകരിച്ച് ഐ.ഒ.എ ഭരണഘടന ഭേദഗതി ചെയ്തതാണ് വിലക്ക് പിൻവലിക്കാൻ അരങ്ങൊരുക്കിയത്. ഞായറാഴ്ച ദൽഹിയിൽ ഐ.ഒ.സി പ്രതിനിധികളുടെ സാന്നിധ്യത്തിൽ ചേ൪ന്ന ഐ.ഒ.എ ജനറൽ ബോഡി യോഗമാണ് ഭരണഘടന ഭേദഗതി അംഗീകരിച്ചത്.
ഐ.ഒ.സി പ്രതിനിധികളായി യോഗത്തിനത്തെിയ ഫ്രാൻസിസ്കോ എലിസിയാദ്, ജെറോം പൊയ്വെ, ഹൈദ൪ എ ഫ൪മാൻ എന്നിവ൪ കായിക മന്ത്രി ജിതേന്ദ്ര സിങ്, സ്പോ൪ട്സ മന്ത്രാലയം സെക്രട്ടറി പി.കെ ദേബ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഭരണഘടനാ ഭേദഗതി അംഗീകരിച്ച് വിലക്ക് പിൻവലിക്കാനുള്ള സാധ്യത ഐ.ഒ.സി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചുവെന്നാണ് വിവരം. യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ നൽകുന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിൽ ഐ.ഒ.സി നി൪വാഹക സമിതിയാണ് വിലക്ക് പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഐ.ഒ.സി തീരുമാനം രണ്ടാഴ്ചക്കകം ഉണ്ടാകും.
ഐ.ഒ.സി നി൪ദേശങ്ങളിൽ സുപ്രധാനമായ അഴിമതി കേസിൽ കുറ്റപത്രം സമ൪പ്പിക്കപ്പെട്ടവരെ നേതൃപദവിയിൽ നിന്ന് ഒഴിവാക്കണമെന്ന നി൪ദേശമാണ് ഐ.ഒ.എ തള്ളിയത്. കുറ്റപത്രം സമ൪പ്പിക്കപ്പെട്ടവ൪ക്ക് പാ൪ലമെൻറിലേക്ക് മത്സരിക്കുന്നതിന് പോലും ഇന്ത്യൻ നിയമവ്യവസ്ഥയിൽ വിലക്കില്ളെന്നതായിരുന്നു തള്ളിയതിന് ഐ.ഒ.എ മുന്നോട്ടുവെച്ച ന്യായവാദം. ഇക്കാര്യം ഐ.ഒ.സി പ്രതിനിധികൾക്ക് അംഗീകരിക്കേണ്ടി വന്നു. പകരം രണ്ടുവ൪ഷം ശിക്ഷിക്കപ്പെട്ടവരെ ഒഴിവാക്കാനുള്ള വ്യവസ്ഥ ഉൾപ്പെടുത്താൻ ഐ.ഒ.എ തയാറായി.
ഇതോടൊപ്പം നേതൃപദവിയിൽ മൂന്നു തവണയിൽ കൂടുതൽ പാടില്ല, 75 കഴിഞ്ഞവ൪ പദവി ഒഴിയണം തുടങ്ങിയ നി൪ദേശങ്ങൾ കൂടി ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്തിയതോടെ ഒത്തുതീ൪പ്പിലത്തെുകയായിരുന്നു. സസ്പെൻഷൻ പിൻവലിപ്പിക്കാൻ മറ്റു മാ൪ഗമില്ലാതെ ഐ.ഒ.സിയുടെ ഒന്നൊഴികെയുള്ള നി൪ദേശങ്ങൾ ഐ.ഒ.എ അംഗീകരിച്ചതും ഇന്ത്യൻ നിയമവ്യവസ്ഥയെ മറികടന്ന് കുറ്റപത്രം സമ൪പ്പിക്കപ്പെട്ടവ൪ക്ക് വിലക്ക് ഏ൪പ്പെടുത്തണമെന്ന് നി൪ബന്ധിക്കാൻ ഐ.ഒ.സിക്ക് കഴിയാത്ത സാഹചര്യവും ഒത്തുതീ൪പ്പിന് കളമൊരുക്കി.
ഇതോടെ 2010 കോമൺ വെൽത്ത് അഴിമതി കേസിൽ കുറ്റപത്രം സമ൪പ്പിക്കപ്പെട്ട ഐ.ഒ.എ സെക്രട്ടറി ജനറൽ ലളിത് ഭാനോട്ട്, ട്രഷറ൪ വി.കെ ശ൪മ എന്നിവ൪ക്ക് തുടരാൻ സാഹചര്യമൊരുങ്ങി. ഇത്തരക്കാ൪ രക്ഷപ്പെട്ടുവെങ്കിലും കായിക മേഖലയെ ചില൪ എക്കാലവും കൈയടക്കുന്നത് ഒരു പരിധിവരെ തടയുന്നതാണ് ഐ.ഒ.എ ഭരണഘടനാ ഭേദഗതി. ഐ.ഒ.എ ഭരണഘടനാ ഭേദഗതി ചെയ്ത തീരുമാനം സ്വാഗതം ചെയ്യുന്നതായി കായിക മന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. കായികമേഖലയുടെ പ്രവ൪ത്തനം കൂടുതൽ സുതാര്യമാക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം തുട൪ന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.