കടുത്ത നിലപാടുകളുമായി ഉത്തരേന്ത്യന്‍ ലോബി
text_fieldsപെരിന്തൽമണ്ണ: അലീഗഢ് സ൪വകലാശാല മലപ്പുറം കേന്ദ്രത്തിനെതിരെ കടുത്ത നിലപാടുകളുമായി ഉത്തരേന്ത്യൻ ലോബി രംഗത്ത്.
മലപ്പുറം കേന്ദ്രത്തെ മുളയിലേ നുള്ളാനും മുൻ വി.സിക്കെതിരെ സി.ബി.ഐ അന്വേഷണം അടക്കമുള്ള നടപടികൾക്കും ചുക്കാൻ പിടിച്ച എക്സിക്യൂട്ടിവ് കൗൺസിൽ അംഗത്തിൻെറ നേതൃത്വത്തിലെ ലോബി സ൪വകലാശാലയുടെ ഭരണകാര്യങ്ങളിൽ വീണ്ടും പിടിമുറിക്കിയിരിക്കുകയാണ്. കഴിഞ്ഞ മാസം പുന$സംഘടിപ്പിച്ച ഇരു ബോഡികളിലും മലപ്പുറം കേന്ദ്രത്തിനെതിരെ ആദ്യം മുതലേ ക൪ശന നിലപാട് എടുത്ത ഇക്കൂട്ട൪ക്ക് ഭൂരിപക്ഷം ലഭിച്ചിട്ടുണ്ട്. പുതിയ കോഴ്സുകൾ തുടങ്ങുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ സ൪വകലാശാല പൂ൪ത്തിയാക്കി വരുന്നതിനിടയിലാണ് പുതിയ തടസ്സങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. അലീഗഢ് ബോ൪ഡ് ഓഫ് സ്റ്റഡീസ്, ഫാക്കൽട്ടി, അക്കാദമിക് കൗൺസിൽ തുടങ്ങിയ സമിതികളുടെ അനുമതി ഈ രണ്ട് കോഴ്സുകൾക്കും ലഭിച്ചുകഴിഞ്ഞു.
എന്നാൽ, എക്സിക്യൂട്ടിവ് കൗൺസിലിൻെറയും അലീഗഢ് കോ൪ട്ടിൻെറയും പരിഗണനക്ക് വിഷയം വന്നിട്ടില്ല. മലപ്പുറം, മു൪ഷിദാബാദ് കേന്ദ്രങ്ങളുടെ വിഷയത്തിൽ അനുകൂലമായ സമീപനം സ്വീകരിച്ചിരുന്ന വി.സി ലഫ്. കേണൽ സമീറുദ്ദീൻ ഷാ ഇരു ബോഡികളിലും ഒറ്റപ്പെടുന്ന അവസ്ഥയാകും ഇനിയുണ്ടാകുകയെന്ന് അലീഗഢിൽ നിന്നുള്ള ഉന്നത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
എക്സിക്യൂട്ടിവിന് വേണ്ടി വി.സിക്ക് സ്വന്തം നിലക്ക് തീരുമാനമെടുക്കാമെങ്കിലും മാറിയ സാഹചര്യത്തിൽ അദ്ദേഹം അതിന് തയാറാവുന്നില്ല. എം.എം.യു ആക്റ്റ് അനുസരിച്ച് സ൪വകലാശാല അലീഗഢ് കാമ്പസിലെ സ൪സയ്യിദ് മസ്ജിദിന് 25 കിലോ മീറ്റ൪ പുറത്ത് കോളജുകളോ ട്രൈനിങ് സെൻററുകളോ ഉത്ത൪പ്രദേശിന് പുറത്ത് സ്കൂളുകളോ തുടങ്ങാൻ പാടില്ല.
ഭരണഘടനാ ഭേദഗതിയിലൂടെ കോളജുകൾക്കും ട്രൈനിങ് സെൻററുകൾക്കും ഇപ്പോൾ അനുവാദമുണ്ട്. ഇങ്ങനെ തുടങ്ങുന്ന ബി.എഡ് ട്രെയ്നിങ് കേന്ദ്രത്തിൻെറ സീഡിങ് കേന്ദ്രമായി സ്കൂൾ തുടങ്ങാനായിരുന്നു സ൪വകലാശാലയുടെ തീരുമാനം. എന്നാൽ, ഇതിന് തുരങ്കം വെക്കുന്ന നിലപാടുകളുമായി ഉത്തരേന്ത്യൻ ലോബി രംഗത്തത്തെിയതാണ് പുതിയ അനിശ്ചിതാവസ്ഥക്ക് കാരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.