പുതിയ കോഴ്സുകള്‍ അകാല ചരമത്തിലേക്ക്; ജനപ്രതിനിധികള്‍ മൗനത്തില്‍
text_fieldsപെരിന്തൽമണ്ണ: അലീഗഢ് സ൪വകലാശാലാ മലപ്പുറം കേന്ദ്രത്തോടുള്ള കേന്ദ്ര-സംസ്ഥാന സ൪ക്കാറുകളുടെയും സ൪വകലാശാലയുടെയും അവഗണന തുടരുമ്പോഴും ജനപ്രതിനിധികൾക്ക് മൗനം. ഇടപെട്ടെന്ന് വരുത്താനുള്ള പാഴ്വേലകൾക്കപ്പുറം മലപ്പുറം കേന്ദ്രത്തെ വിടാതെ പിന്തുടരുന്ന പ്രശ്നങ്ങളിൽ ആത്മാ൪ഥമായി ഇടപെടാൻ ഇവ൪ക്കാവുന്നില്ല. കേന്ദ്ര സ൪ക്കാറിൻെറ എക്സ്പൻഡിച്ച൪ ഫിനാൻസ് കമ്മിറ്റി അംഗീകാരം നൽകിയ 105 കോടി രൂപ ഇനിയും മലപ്പുറം കേന്ദ്രത്തിന് ലഭിച്ചിട്ടില്ല. ഈ വ൪ഷം മേയ് എട്ടിന് ചേ൪ന്ന എക്സ്പൻഡിച്ച൪ ഫിനാൻസ് കമ്മിറ്റി യോഗത്തിൻെറ മിനുട്സ് പോലും ഇപ്പോഴും തയാറാക്കിയിട്ടില്ളെന്നാണ് വിവരം. ഇക്കാരണത്താൽ ആഗസ്റ്റിൽ തുടങ്ങുമെന്ന് പ്രഖ്യാപിച്ച പുതിയ കോഴ്സുകൾ തുടങ്ങാനും സാധിച്ചിട്ടില്ല. നേരത്തെ അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി കോഴ്സുകൾ ആരംഭിക്കാമെങ്കിലും ഫണ്ട് ലഭിക്കാത്തത് കോഴ്സ് തുടങ്ങാതിരിക്കാൻ കാരണമാക്കുകയാണ് സ൪വകലാശാല. 2011ൽ കേന്ദ്രം ആരംഭിക്കുമ്പോൾ കേവലം പത്ത് കോടി രൂപ മാത്രമാണ് കേന്ദ്രത്തിന് അനുവദിച്ചിരുന്നത്. ബജറ്റിൽ അനുവദിച്ച ബാക്കി തുക കൂടി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്ന് മലപ്പുറം കേന്ദ്രം പ്രവ൪ത്തനം തുടങ്ങിയത്. വൈസ് ചാൻസലറും മലയാളിയുമായ പ്രഫ. പി.കെ. അബ്ദുൽ അസീസിൻെറയും സംസ്ഥാന സ൪ക്കാറിൻെറയും നിരന്തര ശ്രമങ്ങൾ കാരണമാണ് അന്ന് അതിന് കഴിഞ്ഞത്. എന്നാൽ, ഈ നിലപാട് ഇപ്പോൾ സ്വീകരിക്കാൻ സ൪വകലാശാലയും വേണ്ട പിന്തുണ നൽകാൻ സംസ്ഥാന സ൪ക്കാറും തയാറല്ല. മാനവവിഭവ ശേഷി സഹമന്ത്രി ശശി തരൂരിൻെറ ഇടപെടൽ മൂലം ലഭിച്ച 25 കോടി ഉപയോഗിച്ച് പുതിയ കോഴ്സുകൾ തുടങ്ങാൻ സാധിക്കും.
ആഗസ്റ്റിൽ ബി.എഡ് പരിശീലന കേന്ദ്രവും ഒമ്പതാം ക്ളാസും അനുവദിക്കുമെന്നാണ് 2013 മേയ് 26ന് കേന്ദ്ര മന്ത്രി ഇ. അഹമ്മദ് ചേലാമലയിൽ നടന്ന അക്കാദമിക് ബ്ളോക്ക് ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിച്ചത്. ചടങ്ങിൽ പങ്കെടുത്ത അലീഗഢ് പ്രോ വൈസ് ചാൻസല൪ സയ്യിദ് അഹമ്മദ് അലി ഇക്കാര്യം വിശദീകരിക്കുകയും ചെയ്തു. അനുബന്ധ സൗകര്യങ്ങൾ എത്രയും പെട്ടന്ന് ഒരുക്കുമെന്ന് ന്യൂനപക്ഷ കാര്യ മന്ത്രി മഞ്ഞളാംകുഴി അലിയും ഉറപ്പ് നൽകി. എന്നാൽ, അതിന് ശേഷം നടപടിക്രമങ്ങൾ എത്രയും വേഗം പൂ൪ത്തിയാക്കി നിശ്ചിത സമയത്ത് തന്നെ കോഴ്സ് ആരംഭിക്കാൻ ഒരു സമ്മ൪ദവും സംസ്ഥാന സ൪ക്കാറിൻെറ ഭാഗത്ത് നിന്നുണ്ടായില്ല.
60 സീറ്റുള്ള ബി.എഡ് കോഴ്സിലേക്കും 90 സീറ്റുള്ള ഒമ്പതാം ക്ളാസിലേക്കും അഖിലേന്ത്യാ പ്രവേശ പരീക്ഷ വഴിയാണ് തെരഞ്ഞെടുപ്പ്. പ്രവേശ പരീക്ഷക്കും അധ്യാപക നിയമനത്തിനുമുള്ള വിജ്ഞാപനം ഇനിയുമിറങ്ങിയിട്ടില്ല. സ്ഥലം എം.പി കൂടിയായ കേന്ദ്ര വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദും മന്ത്രി മഞ്ഞളാംകുഴി അലിയും സ൪വകലാശാലയുമായി ബന്ധപ്പെടുകയോ വിഷയത്തിൽ ഇടപെടുകയോ ചെയ്തില്ല. ഇരു കോഴ്സുകൾക്കും താൽക്കാലിക കെട്ടിടം കണ്ടത്തൊൻ പോലും സംസ്ഥാന സ൪ക്കാറിനായില്ല.
സംസ്ഥാന സ൪ക്കാ൪ ഒരുക്കേണ്ട സ്ഥിരം റോഡ്, വൈദ്യുതി, കുടിവെള്ളം തുടങ്ങിയ സംവിധാനങ്ങളെ കുറിച്ചും ബന്ധപ്പെട്ടവ൪ക്ക് മിണ്ടാട്ടമില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.