പ്രശ്നങ്ങള്‍ പരിഹരിച്ചില്ളെങ്കില്‍ മേളകളുമായി സഹകരിക്കില്ളെന്ന് എയ്ഡഡ് സ്കൂള്‍ മാനേജര്‍മാര്‍
text_fieldsമലപ്പുറം: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രശ്നങ്ങൾ പരിഹരിച്ചില്ളെങ്കിൽ കലാ, കായിക, ശാസ്ത്ര മേളകളുമായി സഹകരിക്കില്ളെന്ന് കേരള പ്രൈവറ്റ് (എയ്ഡഡ്) സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാ൪ത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
വിദ്യാഭ്യാസ നിയമം നടപ്പാക്കുന്നതിന് മുന്നോടിയായ ച൪ച്ചകളിൽ മുഖ്യമന്ത്രി, ധനമന്ത്രി, വിദ്യാഭ്യാസമന്ത്രി, വകുപ്പുതല പ്രിൻസിപ്പൽ സെക്രട്ടറിമാ൪ എന്നിവ൪ പ്രഖ്യാപിച്ച തീരുമാനങ്ങൾ ഒന്നു പോലും നടപ്പാക്കിയില്ളെന്ന് മാനേജ൪മാ൪ ആരോപിച്ചു.
അധ്യാപക പാക്കേജ് പ്രകാരം സ്റ്റാഫ് ഫിക്സേഷൻ നിലനി൪ത്തുമെന്നും വിദ്യാ൪ഥികൾക്ക് ഏകീകൃത തിരിച്ചറിയൽ നമ്പ൪ (യു.ഐ.ഡി) നൽകുന്നത് പൂ൪ത്തിയായാൽ വിദ്യാ൪ഥി അനുപാതം പുന$ക്രമീകരിച്ച് തസ്തിക നി൪ണയം നടത്തുമെന്നും സ൪ക്കാ൪ അറിയിച്ചിരുന്നു. എന്നാൽ, യു.ഐ.ഡി പൂ൪ത്തീകരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഓഫിസിൽ ജൂലൈ 15ന് മുമ്പ് ലഭിച്ചിട്ടും മൂന്ന് വ൪ഷത്തെ സ്റ്റാഫ് ഫിക്സേഷൻ നടത്തിയിട്ടില്ല.
കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി നിയമനം നേടിയ അധ്യാപ, അനധ്യാപക൪ക്ക് വ൪ഷങ്ങളായി ശമ്പളമില്ളെന്നും പുതുതായി അനുവദിച്ച ഹയ൪ സെക്കൻഡറി സ്കൂളുകളിൽ ജോലി ചെയ്യുന്നവ൪ക്ക് ദിവസക്കൂലി പോലും നൽകുന്നില്ളെന്നും അവ൪ പറഞ്ഞു.
മെയ്ൻറനൻസ് ഗ്രാൻറ് വ൪ധിപ്പിക്കാൻ തീരുമാനിച്ചത് നടപ്പാക്കുകയോ കുട്ടികൾക്ക് യൂനിഫോം ലഭ്യമാക്കുകയോ ചെയ്തിട്ടില്ല.
ഏറെ വൈകി വന്ന തസ്തിക നി൪ണയ ഉത്തരവിലെ വ്യാപക അപാകതകൾ പരിഹരിക്കാത്തത് നിയമന നടപടികൾ പ്രതിസന്ധിയിലാക്കുന്നു. ഈ സാഹചര്യത്തിൽ സ൪ക്കാറിൻെറ അടിയന്തര നടപടികളുണ്ടാവാനാണ് മേളകൾ ബഹിഷ്കരിക്കാൻ തീരുമാനിച്ചിതെന്ന് സെക്രട്ടറി നാസ൪ എടരിക്കോട്, ട്രഷറ൪ കാടാമ്പുഴ മൂസ ഹാജി, ജില്ലാ സെക്രട്ടറി സൈനുൽ ആബിദ് പട്ട൪ക്കുളം എന്നിവ൪ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.