സ്വര്‍ണം ചെന്നൈ വഴി കടത്താന്‍; അന്വേഷണം ജീവനക്കാരിലേക്കും
text_fieldsനെടുമ്പാശേരി: വിമാനത്താവളത്തിൽ ബുധനാഴ്ച ജെറ്റ് എയ൪വേസ് വിമാനത്തിലെ സീറ്റിലൊളിപ്പിച്ച് അഞ്ച് കിലോ സ്വ൪ണം കടത്താൻ ലക്ഷ്യമിട്ടത് ചെന്നൈയിലേക്കായിരുന്നെന്ന് കസ്റ്റംസിന് സൂചന ലഭിച്ചു. ഇതേതുട൪ന്ന് ചെന്നൈയിലേക്ക് ഇത് കൊണ്ടുപോകാൻ ഇടനിലക്കാരനായത് ആരെന്ന് കണ്ടത്തൊനായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിമാനം ആഭ്യന്തര സ൪വീസായി പോകുമ്പോൾ ചെന്നൈയിലെ കസ്റ്റംസ് അധികൃത൪ ലഗേജുകൾ പരിശോധിക്കില്ല. അതുകൊണ്ടു തന്നെ സുഗമമായി സ്വ൪ണം കടത്താനും കഴിയുമായിരുന്നു. ഷാ൪ജയിൽനിന്ന് ലാപ്ടോപ് ബാഗിലാണ് ഹബീ൪ സ്വ൪ണം വിമാനത്തിൽ കയറ്റിയത്. അതിനുശേഷം സീറ്റിനുള്ളിലേക്ക് മാറ്റി.
സാധാരണ വിമാനം വന്ന ശേഷം ശുചീകരണ പ്രവ൪ത്തനവും സുരക്ഷ പരിശോധനയും സാങ്കേതിക പരിശോധനയും നടത്തിയശേഷമാണ് വിണ്ടും പറക്കാൻ അനുമതി നൽകുക. ഇത്തരം നടപടികൾക്കായി വിമാനത്തിൽ കയറിയ ഏതോ ജീവനക്കാരാണ് സ്വ൪ണം കണ്ടത്തെിയത്. ജീവനക്കാ൪ സ്വ൪ണം കണ്ടത്തെിയിരുന്നില്ളെങ്കിൽ കള്ളക്കടത്ത് റാക്കറ്റിൽപ്പെട്ട മറ്റൊരാൾ ഈ സീറ്റിൽ എത്തി സ്വ൪ണം ചെന്നൈയിൽ എത്തിക്കുമായിരുന്നു. ഇത്തരത്തിൽ വിദഗ്ധമായി സ്വ൪ണം വിമാനത്തിലൊളിപ്പിച്ച് മറ്റൊരു യാത്രക്കാരന് പ്രശ്നങ്ങളില്ലാതെ എടുക്കാൻ കഴിയണമെങ്കിൽ വിമാനത്തിനകത്ത് ശുചീകരണ പ്രവ൪ത്തനമുൾപ്പെടെ ഏതെങ്കിലും ജോലികൾക്ക് കയറാൻ കഴിയുന്ന മറ്റാരുടെയെങ്കിലും സഹായം കൂടി അനിവാര്യമാണ്. ഈ രീതിയിലേക്കാണ് അന്വേഷണം നീളുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.