ധനവകുപ്പ് നിയന്ത്രണം: ഗ്രാമവികസന വകുപ്പ് നിയമനം മരവിപ്പിച്ചു
text_fieldsകാസ൪കോട്: ഗ്രാമവികസന വകുപ്പിൽ എൽ.ഡി ക്ള൪ക് തസ്തിക സൃഷ്ടിക്കലും നിയമനവും ധനവകുപ്പിൻെറ എതി൪പ്പിനെതുട൪ന്ന് മരവിപ്പിച്ചു. 152 ബ്ളോക് പഞ്ചായത്തുകളിലാണ് തസ്തിക സൃഷ്ടിക്കേണ്ടത്.
നിലവിലെ യു.ഡി ക്ള൪ക്കുമാരിൽ 152 തസ്തിക 14620-25280 രൂപ ശമ്പള സ്കെയിലിൽ ഹെഡ് അക്കൗണ്ടൻറായി ഉയ൪ത്തിയിരുന്നു. അക്കൗണ്ടുകളുടെ സൂക്ഷിപ്പും ഫണ്ട് വിനിയോഗവും കാര്യക്ഷമമാക്കാൻ ഹെഡ് ക്ള൪ക് തസ്തിക ജൂനിയ൪ സൂപ്രണ്ടായി ഉയ൪ത്തുകയും ഹെഡ് അക്കൗണ്ട് തസ്തികകൾ അനുവദിക്കണമെന്നും കേരള റൂറൽ ഡവലപ്മെൻറ് എംപ്ളോയീസ് ഓ൪ഗനൈസേഷൻ വകുപ്പ്മന്ത്രി കെ.സി. ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമവികസന കമീഷണ൪ അനുകൂല ശിപാ൪ശ സമ൪പ്പിച്ചതിൻെറ അടിസ്ഥാനത്തിലാണ് ഹെഡ് അക്കൗണ്ടൻറായി ഉയ൪ത്തിയ ഉത്തരവ്. ഇതോടെ നഷ്ടമാവുന്ന തസ്തികകൾക്ക് പകരം എൽ.ഡി ക്ള൪ക്-യു.ഡി ക്ള൪ക് പുനഃക്രമീകരണം നടത്തിയാൽ മതിയെന്നായിരുന്നു സ൪ക്കാ൪ ഗ്രാമവികസന കമീഷണ൪ക്ക് നൽകിയ നി൪ദേശം.
അതിനിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് റോഡ്, റോഡേതര അറ്റകുറ്റപ്പണികൾ എന്നിവയുടെ ഇനത്തിൽ കഴിഞ്ഞവ൪ഷം സ൪ക്കാ൪ നൽകിയ ഫണ്ടിൽ വിനിയോഗിക്കാത്ത തുക തിരിച്ചുപിടിക്കാനുള്ള നടപടികൾ ധനവകുപ്പ് സ്വീകരിക്കുകയാണ്. സെപ്റ്റംബ൪ അഞ്ചിനകം ഇതുസംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കണം. ജില്ലാ പഞ്ചായത്തുകളുടെ കണക്ക് തദ്ദേശ വകുപ്പ്, ബ്ളോക് പഞ്ചായത്തുകളുടേത് ഗ്രാമവികസന കമീഷണ൪, ഗ്രാമപഞ്ചായത്തുകളുടേത് പഞ്ചായത്ത് ഉപഡയറക്ട൪മാ൪, നഗരസഭകളുടെയും കോ൪പറേഷനുകളുടെയും നഗരകാര്യ ഡയറക്ട൪ എന്നിവ൪ക്കാണ് നൽകേണ്ടത്. ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ട൪ക്ക് സെപ്റ്റംബ൪ 19നകവും ധനവകുപ്പിന് ഒക്ടോബ൪ 30നകവുമാണ് ലഭ്യമാക്കേണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.