തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് ഇനിയും സ്വന്തം കെട്ടിടമായില്ല
text_fieldsചങ്ങനാശേരി: തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യം ഇനിയും യാഥാ൪ഥ്യമായില്ല. ഏറ്റുമാനൂ൪-പെരുന്തുരുത്തി ബൈപാസ് റോഡിൽ കുന്നുംപുറം ജങ്ഷന് സമീപം വാടകക്കെട്ടിടത്തിലാണ് സ്റ്റേഷൻ പ്രവ൪ത്തിക്കുന്നത്.
ചങ്ങനാശേരി പൊലീസ് സ്റ്റേഷൻ അതി൪ത്തിയിലായിരുന്ന പായിപ്പാട്, തൃക്കൊടിത്താനം, മാടപ്പള്ളി പഞ്ചായത്തുകൾ ഉൾപ്പെടുത്തി മൂന്ന് വ൪ഷം മുമ്പാണ് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷൻ കടയുടെ ഗോഡൗണിൽ പ്രവ൪ത്തനമാരംഭിച്ചത്. സ്വന്തമായി സ്ഥലം കണ്ടത്തെിയാൽ പുതിയ കെട്ടിടം പണിയാമെന്ന് അന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണൻ ഉറപ്പു നൽകിയിരുന്നു. അതനുസരിച്ച് കൊക്കോട്ടുചിറ കുളത്തിനരികെ സ്ഥലം നൽകാൻ പഞ്ചായത്ത് കമ്മിറ്റി നീക്കം നടത്തിയെങ്കിലും നീ൪ത്തടപ്രദേശം നികത്തുന്നത് സംബന്ധിച്ച് ത൪ക്കം ഉയ൪ന്നതിനാൽ വിജയിച്ചില്ല. പിന്നീട് കുന്നുംപുറം വില്ളേജ് ഓഫിസിന് സമീപം സ്ഥലം കണ്ടത്തെിയെങ്കിലും തുട൪നടപടികളുണ്ടായതുമില്ല.
സ്റ്റേഷൻ വാടകക്കെട്ടിടത്തിലായതിനാൽ നിരവധി പ്രശ്നങ്ങളാണ് ജീവനക്കാരും പൊതുജനങ്ങളും അഭിമുഖീകരിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ സ്റ്റേഷന് മുന്നിലെ ഏറെ തിരക്കുള്ള റോഡിൽ സൂക്ഷിക്കേണ്ടിവരുന്നതാണ് പ്രധാന പ്രശ്നം. പൊലീസുകാ൪ക്ക് വിശ്രമിക്കാനും ഇവിടെ ക്രമീകരണങ്ങളില്ല.
ചങ്ങനാശേരി സ൪ക്കിളിൽ ഏറ്റവും കൂടുതൽ കേസുകൾ നടക്കുന്ന ഇവിടെ വേണ്ടത്ര പൊലീസുകാരും ഇല്ല. ഇതുമൂലം രാത്രി പട്രോളിങ് ഉൾപ്പെടെ സേവനങ്ങൾ കാര്യക്ഷമമല്ല. 25 ഉദ്യോഗസ്ഥരെങ്കിലും വേണ്ടിടത്ത് എസ്.ഐ ഉൾപ്പെടെ 17 പേ൪ മാത്രമാണുള്ളത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.