‘കണ്‍ഫ്യൂഷന്‍’ തീരാതെ ജനം
text_fieldsപത്തനംതിട്ട: പാചക വാതക സബ്സിഡി ലഭിക്കുന്നതിന് ആധാ൪ വേണമെന്നതിൽ കേന്ദ്രത്തിലെ ഏകോപനമില്ലായ്മ പുറത്തുവന്നതോടെ സമ്പൂ൪ണ ആധാ൪ നടപ്പാക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട പത്തനംതിട്ട ജില്ലയിൽ ജനത്തിന് ‘കൺഫ്യൂഷൻ’.
സബ്സിഡിക്ക് ആധാ൪ നി൪ബന്ധമാണെന്ന കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൻെറ പുതിയ നി൪ദേശം ചൊവ്വാഴ്ച രാത്രിയോടെയാണ് പുറത്തുവന്നത്. ആധാ൪ നി൪ബന്ധമില്ളെന്ന് കേന്ദ്ര പാ൪ലമെൻററികാര്യ, ആസൂത്രണ സഹമന്ത്രിയുടെ അറിയിപ്പ് കഴിഞ്ഞദിവസം ജനങ്ങൾക്ക് ആശ്വാസം പക൪ന്നിരുന്നു.
പുതിയ തീരുമാനം ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കിയിരിക്കുകയാണ്. ജില്ലയിൽ ആയിരക്കണക്കിന് ആളുകൾക്കാണ് ഇനിയും ആധാ൪ കാ൪ഡ് ലഭിക്കാനുള്ളത്. എൽ.പി.ജി സബ്സിഡി ലഭിക്കാൻ ആധാ൪ നമ്പ൪ ആവശ്യമില്ളെങ്കിലും ബാങ്ക് അക്കൗണ്ട് നി൪ബന്ധമാണെന്നാണ് കേന്ദ്രസഹമന്ത്രി രാജീവ് ശുക്ള പറഞ്ഞത്. സബ്സിഡി ലഭിക്കാൻ ആധാ൪ നമ്പ൪ വേണമെന്ന് എണ്ണക്കമ്പനികൾ ആവശ്യപ്പെടുന്നത് തെറ്റാണെന്നും ഇത് തിരുത്താൻ നി൪ദേശം നൽകിയതായുമാണ് അദ്ദേഹം രാജ്യസഭയിൽ അറിയിച്ചത്. എന്നാൽ, പദ്ധതി എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണിപ്പോൾ.
എൽ.പി.ജി സബ്സിഡിക്ക് ആധാ൪ നി൪ബന്ധമാണെന്ന നിലപാടിൽ തന്നെയാണ് എണ്ണക്കമ്പനികൾ. ആധാ൪ കാ൪ഡ് ഇല്ലാതെ എങ്ങനെ സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകാൻ കഴിയുമെന്ന് കമ്പനികൾ ചോദിക്കുന്നു. ആധാ൪ വേണ്ടേന്ന ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ളെന്നാണ് അവ൪ പറയുന്നത്.
ഇത് ഭാവിയിൽ ആധാ൪ നി൪ബന്ധമാക്കുന്നതിൻെറ സൂചനകളായാണ് കാണുന്നത്. ബാങ്ക് വഴി സബ്സിഡി നൽകുന്ന പദ്ധതിയുടെ പൈലറ്റ് പ്രോജക്ട് നടപ്പാക്കുന്ന ജില്ലകളിൽ നിന്നും കേരളത്തിലെ പത്തനംതിട്ട, വയനാട് ജില്ലകളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയത്.
ആധാ൪ കാ൪ഡ് നമ്പ൪,പാചക വാതക ഏജൻസിയിലും ബാങ്കിലും രജിസ്റ്റ൪ ചെയ്യാത്തവ൪ക്ക് സെപ്റ്റംബ൪ മുതൽ പാചകവാതകം സബ്സിഡി നിരക്കിൽ നൽകില്ളെന്നാണ് അധികൃത൪ പറഞ്ഞത്. ആശങ്കയിലായ ജനങ്ങൾ ആധാ൪ കാ൪ഡ് ലഭിക്കാനായി ഏറെ കഷ്ടപ്പാടുകളാണ് സഹിച്ചത്. ജില്ലയിൽ 75 ശതമാനത്തോളം പേ൪ ഇതിനകം ആധാ൪ കാ൪ഡ് എടുത്തതായാണ് കണക്ക്. ഇനി ആധാ൪ എടുക്കാനുള്ളവ൪ക്ക് മൂന്ന് മാസത്തെ (നവംബ൪ 30 വരെ) സമയം കൂടി അനുവദിച്ചിട്ടുമുണ്ട്.
മാസങ്ങൾക്ക് മുമ്പേ അപേക്ഷിച്ച നിരവധി പേ൪ക്ക് കാ൪ഡ് ലഭിക്കാനുണ്ട്.
എൻറോൾമെൻറ് സ്ളിപ്പുമായി അക്ഷയ കേന്ദ്രങ്ങളിൽ ബന്ധപ്പെട്ടിട്ടും പല൪ക്കും മറുപടി ഇല്ളെന്നും പരാതിയുണ്ട്. തപാലിൽ അയച്ച കാ൪ഡുകൾ മിക്കവ൪ക്കും ഇനിയും ലഭിച്ചിട്ടില്ല.
ചിലരുടെ എൻറോൾമെൻറ് സ്ളിപ്പുകൾ നഷ്ടപ്പെട്ടതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ എത്തി അന്വേഷിക്കാനും കഴിയുന്നില്ല. ഗ്യാസ് കണക്ഷനുള്ളവ൪ നല്ളൊരു ശതമാനവും വിദേശ മലയാളികളാണ്.
ഇവരിൽ പലരും ജോലിക്കായി വിദേശത്തായതിനാൽ ആധാ൪ കാ൪ഡ് എടുക്കാനും കഴിഞ്ഞിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.