നാട്ടുകാര്‍ പോരാട്ടം തുടരുന്നു
text_fieldsവടശേരിക്കര: ചെമ്പൻമുടി സമരം മുന്നേറുന്നതിനിടെ നേതാക്കൾ മാളത്തിലൊളിച്ചെങ്കിലും ദുരിതബാധിതരായ നാട്ടുകാ൪ പോരാട്ടം തുടരുകയാണ്.
സമരം ആറുമാസം പിന്നിടുകയാണ്. ജനകീയ ചെറുത്തുനിൽപ് ജനശ്രദ്ധയാക൪ഷിച്ചതോടെ പ്രാദേശിക നേതൃത്വത്തെ വെട്ടിയൊതുക്കി സമരത്തിൻെറ നേതൃനിരയിൽ അവരോധിതരായവരും ചെമ്പൻമുടിയിലേക്ക് തിരിഞ്ഞുനോക്കുന്നില്ല.
എങ്കിലും ചെമ്പൻമുടിയിൽ ഖനനം അനുവദിക്കില്ളെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികൾ. നേതൃത്വത്തിലുള്ള പലരെയും വരുതിയിലാക്കി ചെമ്പൻമുടിയിൽ തിരികെയത്തൊൻ കഴിഞ്ഞ പാറമടലോബിക്ക് ഖനനം പുനരാരംഭിക്കാൻ കടമ്പകൾ ഏറെയാണ്.
ഇതിനിടെ പാറമടയിൽ സ൪വേ നടത്താനത്തെിയ വില്ളേജ് അധികൃതരെ തടഞ്ഞ കേസിൽ നേതാക്കന്മാ൪ പെട്ടുപോയതിൻെറ പേടിമൂലമാണ് സമരത്തിൽ നിന്ന് വലിഞ്ഞതെന്നും നാട്ടുകാ൪ക്കിടയിൽ സംസാരമുണ്ട്. സമരം സജീവമായ കാലത്ത് നേതൃനിരയിലുണ്ടായിരുന്ന നാറാണംമൂഴി പഞ്ചായത്തിലെ നേതാക്കൾ പരസ്പരം പഴിചാരി ഒഴിഞ്ഞുമാറുകയാണെന്നും സമരസമിതി പ്രവ൪ത്തക൪ ആരോപിക്കുന്നു.
ആഗസ്റ്റ് 15ന് ജനകീയപങ്കാളിത്തത്തോടെ പാറമടയിലെ കുഴികൾ മൂടാനും സമരം ശക്തിപ്പെടുത്താനും തീരുമാനിച്ചിരുന്നു.എന്നാൽ,തക്കസമയത്ത് യു.ഡി.എഫ് വക്താവായ സമരസമിതി നേതാവ് പരിപാടി പൊളിച്ചത് നേതാക്കൾക്കിടയിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിട്ടുണ്ട്.
നാറാണംമൂഴി സ൪വീസ് സഹ.ബാങ്ക് തെരഞ്ഞെടുപ്പിൽ സമര സമിതിയെ ഉപയോഗപ്പെടുത്താൻ നീക്കം നടക്കുന്നതിനെതിരെ പ്രവ൪ത്തക൪ക്കിടയിൽ പ്രതിഷേധം ഉയ൪ന്നിട്ടുണ്ട്. യുവനേതാവായ കേരള കോൺഗ്രസ് പ്രതിനിധി ഉൾപ്പെടെ മത്സരരംഗത്തത്തെിയിരുന്നു.
സമരസമിതി നേതൃനിരയിലുള്ള യു.ഡി.എഫ് അംഗങ്ങൾ കഴിഞ്ഞ ഞായറാഴ്ച വിളിച്ച സമരസമിതിയോഗം രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണെന്നാരോപിച്ച് നാട്ടുകാ൪ ബഹിഷ്കരിച്ചിരുന്നു.
സമരത്തിൽനിന്ന് വലിഞ്ഞ നേതാക്കളുടെ സഹായത്തോടെയാണ് പാറമടക്കുള്ളിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വാഹനങ്ങൾ പാറമടലോബി പലപ്പോഴായി കടത്തിക്കൊണ്ടുപോയതെന്ന് ആരോപണമുണ്ട്.
പാറമടലോബി സൃഷ്ടിച്ചിരുന്ന നാറാണംമൂഴി പഞ്ചായത്തിലെ സ്വയംഭരണ പ്രദേശത്തേക്ക് നാട്ടുകാരുടെ എതി൪പ്പിനെ അതിജീവിച്ച് മടങ്ങിയത്തൊനും ലോബിക്ക് കഴിഞ്ഞു.
കേസും പുകിലും കണ്ട് നേതാക്കന്മാ൪ പലായനം ചെയ്തെങ്കിലും സമരക്കാരായ നാട്ടുകാ൪ക്കെതിരെ പാറമടയുടമകൾ നൽകിയ കള്ളക്കേസുകൾക്ക് മുന്നിൽ പതറാതെ പ്രദേശവാസികൾ സമരമുഖത്ത് ഉറച്ചുനിൽക്കുകയാണ്.ജീവിക്കാനുള്ള സമരത്തിൽ ജനകീയ ശക്തിയുടെ കൂട്ടായ്മ വിജയം കാണുമെന്ന പ്രതീക്ഷയിൽ നാട്ടുകാരുടെ സമരം കൂടുതൽ ശക്തമാവുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.