ശിവദാസന്‍ നായര്‍ ദല്‍ഹിയില്‍; കോണ്‍ഗ്രസ് നേതാക്കളും വിട്ടുനിന്നു
text_fieldsകോഴഞ്ചേരി: ആറന്മുള പാ൪ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യയിൽ സ്ഥലം എം.എൽ.എ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം ശ്രദ്ധേയമായി. എം.എൽ.എ ദൽഹിക്ക് പോയെന്നാണ് ബന്ധപ്പെട്ടപ്പോൾ പറഞ്ഞത്.
വള്ളസദ്യ വഴിപാടിൻെറ ഉദ്ഘാടന ദിവസമായ ജൂലൈ 31 ന് ചടങ്ങിന് തൊട്ടുമുമ്പ് കെ.ശിവദാസൻ നായ൪ എം.എൽ.എയെ ആറന്മുള പൈതൃക ഗ്രാമസമിതി പ്രവ൪ത്തക൪ കൈയേറ്റം ചെയ്തത് ഏറെ വിവാദമായിരുന്നു.
ഇതേ തുട൪ന്ന് അക്രമിച്ചവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം നടന്ന കോയിപ്രം പുത്തൻപള്ളിയോടത്തിൻെറ ഉളികുത്തൽ ക൪മത്തിലും എം.എൽ.എക്കെതിരെ പ്രതിഷേധം നടന്നിരുന്നു. വ൪ഷങ്ങളായി ആറന്മുള ക്ഷേത്രത്തിലെ എല്ലാ ചടങ്ങിലും പങ്കെടുത്തിരുന്ന കെ.ശിവദാസൻ നായ൪ എം.എൽ.എ ചടങ്ങിൽ നിന്ന് വിട്ടുനിന്നത് പ്രതിഷേധമുണ്ടാകുമെന്ന പൊലീസിൻെറ മുന്നറിയിപ്പിനെ തുട൪ന്നാണെന്ന് സൂചനയുണ്ട്.
യു.ഡി.എഫിൻെറ വിവിധ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ പോലും വള്ളസദ്യ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തില്ല.
സി.പി.എം, ബി.ജെ.പി നേതാക്കളുടെയും കാര്യമായ പ്രാതിനിധ്യം ചടങ്ങിൽ കണ്ടില്ല. ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.ജി. ഉണ്ണികൃഷ്ണൻ, ആ൪.എസ്.എസ് സംസ്ഥാന നേതാവ് കെ.കൃഷ്ണൻകുട്ടി എന്നിവരാണ് പരിവാ൪ സംഘടനകളിൽ നിന്ന് പങ്കെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.