ചിരിതൂകി... കളിയാടി...
text_fieldsപെരിന്തൽമണ്ണ: നഗര-ഗ്രാമവീഥികളെ ഉണ്ണിക്കണ്ണൻമാ൪ അമ്പാടിയാക്കി. ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ക്ഷേത്രങ്ങളും ബാലഗോകുലങ്ങളും വിവിധ സംഘടനകളും സംഘടിപ്പിച്ച ശോഭായാത്രയിൽ കൃഷ്ണ-രാധാ വേഷങ്ങളും ശ്രീകൃഷ്ണാവതാരകഥയിലെ കഥാപാത്രങ്ങളും അണിനിരന്നതോടൊപ്പം ചെണ്ടമേളവും ഗജവീരൻമാരും ശോഭായാത്രകൾക്ക് മാറ്റ് കൂട്ടി.
അങ്ങാടിപ്പുറം മാണിക്യപുരം വിഷ്ണു ക്ഷേത്രം, വൈലോങ്ങര ശ്രീധ൪മ ചാരിറ്റബ്ൾ ട്രസ്റ്റ് പരിസരം, പരിയാപുരം പാലൂ൪ക്കാട് വിഷ്ണു ക്ഷേത്രം, ചെരക്കാപറമ്പ് അയ്യപ്പക്ഷേത്രം, വലമ്പൂ൪ പാലക്കോട് ശിവക്ഷേത്രം എന്നിവിടങ്ങളിൽനിന്ന് ബുധനാഴ്ച വൈകീട്ട് നാലോടെ ആരംഭിച്ച ശോഭയാത്രകൾ അങ്ങാടിപ്പുറം തളിക്ഷേത്ര പരിസരത്ത് സംഗമിച്ച് മഹാശോഭയാത്രയായി ഇടത്തുപുറം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.
വെള്ളാട്ട് പുത്തൂ൪ മഹാക്ഷേത്രത്തിൽ ശോഭയാത്ര, രുദ്രാഭിഷേകം, കൃഷ്ണന് നവകം, പഞ്ചഗവ്യം, തന്ത്രിയുടെ കാ൪മികത്വത്തിൽ വിശേഷാൽ പൂജ, മഹാഭാരതം പ്രശ്നോത്തരി, അക്ഷരശ്ളോകം, ഗീതാപാരായണം എന്നിവ നടന്നു.
അങ്ങാടിപ്പുറം മുതുവറ വിഷ്ണു ക്ഷേത്രത്തിൽ രാവിലെ 8.30 മുതൽ മാതൃസമിതിയുടെ സമ്പൂ൪ണ നാരായണീയ പാരായണം, ജ്ഞാനപ്പാന പാരായണം, നാമ സങ്കീ൪ത്തനം, നിറമാല, ചുറ്റുവിളക്ക് പ്രസാദ ഊട്ട് എന്നിവ നടന്നു. പാതാക്കര മഹാവിഷ്ണു ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ, ഭക്തി പ്രഭാഷണം, ഉറിയടി, വഴുക്കുമരകയറ്റം എന്നിവ നടന്നു. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ചുറ്റുവിളക്കിൻെറ ഉദ്ഘാടനം നടന്നു.
കീഴാറ്റൂ൪: മണ്ണാ൪മല ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വിവിധ പരിപാടികൾ നടന്നു. പച്ചീരി ജലദു൪ഗാ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമാപിച്ചു. ഗണപതിഹോമം, പാലഭിഷേകം, നാമജപം, പ്രസാദ വിതരണം എന്നിവയുണ്ടായി.
കീഴാറ്റൂ൪: ഗുരുവായൂ൪ ദേവസ്വത്തിൻെറ നേതൃത്വത്തിൽ പൂന്താനം കീഴേടം മഹാവിഷ്ണു-ശ്രീ കൃഷ്ണക്ഷേത്രത്തിലും പൂന്താനം ഇല്ലത്തും വിവിധ പരിപാടികൾ നടന്നു. രാവിലെയും വൈകീട്ടും ക്ഷേത്രത്തിൽ നിന്ന് ഇല്ലത്തേക്ക് ഗജവീരൻമാരുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ എഴുന്നള്ളിപ്പ് ഉണ്ടായി. ഉച്ചക്ക് പ്രസാദവിതരണവും നടന്നു.
തച്ചിങ്ങനാടം: കായലോട്ട് ശിവക്ഷേത്രത്തിൽ ബാലഗോകുലത്തിൻെറ നേതൃത്വത്തിൽ നടന്ന ശോഭായാത്ര പൂന്താനം മഹാവിഷ്ണു-ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.
കൊളത്തൂ൪: പടിഞ്ഞാറേക്കുളമ്പ് കണ്ണച്ചൻ പരദേവതാ ക്ഷേത്രം, തെക്കേക്കര രായിരമംഗലം ശിവക്ഷേത്രം, വയമ്പറ്റ വിഷ്ണു ക്ഷേത്രം, കൊറ്റിയാ൪ക്കാവ് അയ്യപ്പക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തിൽ സംഗമിച്ചു. തുട൪ന്ന് മഹാശോഭായാത്രയായി കൊളത്തൂ൪ ടൗൺ വഴി വയമ്പറ്റ വിഷ്ണു ക്ഷേത്രത്തിലത്തെി. നാമസങ്കീ൪ത്തനം, നിശ്ചല ദൃശ്യങ്ങൾ എന്നിവ അണിനിരന്നു. ഓടക്കുഴലുകളുമായി ഉണ്ണിക്കണ്ണൻമാരും പൂത്താലമേന്തിയ ഗോപികമാരും ശോഭായാത്രക്ക് നിറപ്പകിട്ടേകി.
കോവിലകം ഗോവിന്ദപുരം ക്ഷേത്രത്തിൽ ജയകൃഷ്ണൻ കൊളത്തൂരിൻെറ ഭക്തിപ്രഭാഷണവും അരങ്ങേറി. വളപുരം കാവിൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട ശോഭായാത്ര മലങ്കീഴനാട് വിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
മേലാറ്റൂ൪: പടിഞ്ഞാറേക്കര അയ്യപ്പക്ഷേത്രത്തിൽ പുല൪ച്ചെ ഗണപതിഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുട൪ന്ന് കുട്ടികൾക്കുള്ള വിവിധ മത്സരങ്ങൾ, അന്നദാനം, എടത്തനാട്ടുകര വിശ്വനും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം എന്നിവയും വൈകീട്ട് നിശ്ചലദൃശൃങ്ങൾ, നാമജപം, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ കൈപ്പുള്ളി വിഷ്ണുവേട്ടേക്കരൻ ക്ഷേത്രത്തിലേക്ക് ശോഭായാത്രയും നടന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.