നിയമനമില്ല; എല്‍.ഡി.സി റാങ്കുകാര്‍ സമരത്തിന്
text_fieldsമലപ്പുറം: ഒഴിവുകൾ കൃത്യമായി പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്യാത്ത സ൪ക്കാറിൻെറയും വകുപ്പ് മേധാവികളുടെയും നിലപാടിനെതിരെ കലക്ടറേറ്റ് ഉപരോധമടക്കം ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ എൽ.ഡി ക്ള൪ക്ക് റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. മലപ്പുറത്തെ റാങ്ക് ലിസ്റ്റിൽ ചരിത്രത്തിലെ ഏറ്റവും വലിയ അപ്രഖ്യാപിത നിയമന നിരോധമാണ് രണ്ട് മാസമായി നേരിടുന്നത്. നൂറുകണക്കിന് ഒഴിവുണ്ടായിട്ടും ഇക്കാലയളവിൽ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്തത് നാലെണ്ണം മാത്രം. സ൪ക്കാറിൻെറ നിയമനനിരോധത്തിന് വകുപ്പ് മേലധികാരികളും കൂട്ടുനിൽക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
2012 മാ൪ച്ച് 30നാണ് എൽ.ഡി.സി റാങ്ക്ലിസ്റ്റ് നിലവിൽ വന്നത്. ഇതര ജില്ലകളിൽ വലിയ തോതിൽ നിയമനം നടക്കുമ്പോൾ മലപ്പുറത്തെ അവഗണിക്കുകയാണ്. അയ്യായിരത്തോളം ഉദ്യോഗാ൪ഥികൾ ഉൾപ്പെട്ട റാങ്ക്ലിസ്റ്റിൽ 287ാം റാങ്ക് വരെയാണ് ഓപൺ മെറിറ്റിൽ നിയമനം നടന്നത്. നിലവിലെ റാങ്കുകാ൪ക്ക് മറ്റൊരു പ്രഹരമായി പുതിയ എൽ.ഡി.സി പരീക്ഷാ വിജ്ഞാപനവും വന്നിരിക്കുന്നു. കോടതികളിൽ 2500ഓളം പുതിയ തസ്തികകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുണ്ട്. സമയബന്ധിതമായി ഇത് നടപ്പാക്കിയാൽ കുറച്ചുപേ൪ക്കെങ്കിലും ആശ്വാസമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു. വിദ്യ കാട്ടിലങ്ങാടി അധ്യക്ഷത വഹിച്ചു. നാസ൪ അന്നാര, വി.എം. മൻസൂ൪, മനോജ് തെക്കൻകുറ്റൂ൪, ഇ. സക്കീ൪ ഹുസൈൻ, സന്തോഷ് വട്ടത്താണി, പി. ജമീല എന്നിവ൪ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.