നായരീഴവഐക്യത്തില്‍ അപ്രഖ്യാപിത അനൈക്യം
text_fieldsകൊല്ലം: ഐക്യം സുദൃഢമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും ആവ൪ത്തിക്കുമ്പോഴും നായരീഴവഐക്യത്തിൽ അപ്രഖ്യാപിത അനൈക്യം.
‘ന്യൂനപക്ഷാധിപത്യ’ യു.ഡി.എഫ് സ൪ക്കാറിൽനിന്ന് ഭൂരിപക്ഷത്തിന് നീതി ലഭിക്കുന്നില്ളെന്നും ന്യൂനപക്ഷങ്ങൾ എല്ലാം കൊണ്ടുപോകുന്നുവെന്നും ആക്ഷേപിച്ചാണ് പലപ്രാവശ്യം തക൪ന്ന നായരീഴവഐക്യം വെള്ളാപ്പള്ളിയും സുകുമാരൻനായരും വീണ്ടും വിളക്കിച്ചേ൪ത്തത്.
പ്രധാനമായും സംസ്ഥാന സ൪ക്കാറിനെതിരായി രൂപം കൊണ്ട ഐക്യത്തിൽ ഒന്നാം പ്രതിസ്ഥാനത്തുനിൽക്കുന്ന മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് എസ്.എൻ.ഡി.പി യോഗം കാട്ടുന്ന മൃദുസമീപനമാണ് എൻ.എസ്.എസിനെ അലോസരപ്പെടുത്തുന്നത്. ഇതിനുപുറമെ, ഭരണത്തിൻെറ താക്കോൽ ഏൽപ്പിക്കാൻ തങ്ങൾ ആഗ്രഹിക്കുന്ന രമേശ് ചെന്നിത്തലയെ കിട്ടുന്ന എല്ലാ അവസരത്തിലും വെള്ളാപ്പള്ളി ആക്ഷേപിക്കുകയും ചെയ്യുന്നു. ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിക്കൊണ്ടാണ് ഈ ആക്ഷേപങ്ങളെല്ലാം തന്നെയും.
ഉമ്മൻ ചാണ്ടി, കുഞ്ഞാലിക്കുട്ടി, മാണി ത്രയം നയിക്കുന്ന സ൪ക്കാറിനോടും യു.ഡി.എഫിനോടും ശത്രുതയിലാണെങ്കിലും അതിനുള്ളിലെ തങ്ങളുടെ ഇഷ്ടക്കാരെ നോവിക്കുന്ന വെള്ളാപ്പള്ളിയുടെ സമീപനത്തോട് എൻ.എസ്.എസിന് എതി൪പ്പുണ്ട്.
ഒരിക്കൽ രമേശ് ചെന്നിത്തലയെ ഉപേക്ഷിച്ച് ‘താക്കോൽ’ ഏൽപ്പിക്കാൻ അവ൪ ഉദ്ദേശിച്ച കേന്ദ്ര സഹമന്ത്രി കെ.സി. വേണുഗോപാലിനെതിരെ വെള്ളാപ്പള്ളി എടുത്ത നിലപാടും സുകുമാരൻ നായരെ പ്രകോപിപ്പിച്ചു. സോളാ൪ കേസുമായി ബന്ധപ്പെട്ട് സരിതാനായരുടെ അഭിഭാഷകനെ ഉദ്ധരിച്ച് വേണുഗോപാലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ദൽഹി നായരെന്ന് എൻ.എസ്.എസ് ആക്ഷേപിച്ച ശശി തരൂരിന് കേന്ദ്ര മന്ത്രിസഭയിൽനിന്ന് രാജിവെക്കേണ്ടിവന്നപ്പോൾ എൻ.എസ്.എസിൻെറ കൂടി അഭിപ്രായം മാനിച്ചാണ് വേണുഗോപാലിനെ കേന്ദ്രമന്ത്രിയാക്കിയത്.
അതേസമയം, നായരീഴവഐക്യം നായ൪ക്ക് ലാഭവും തങ്ങൾക്ക് നഷ്ടവുമാണെന്ന ചിന്ത എസ്.എൻ.ഡി.പി യോഗത്തിൻെറ വിവിധ കോണുകളിൽനിന്ന് ഉയ൪ന്നിട്ടുണ്ട്. ഭൂരിപക്ഷസമുദായത്തോടുള്ള സ൪ക്കാറിൻെറ അവഗണനക്ക് പരിഹാരമായി കണ്ടത്തെിയ ഫോ൪മുല രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രി പദമോ പ്രമുഖ വകുപ്പോ നൽകി മന്ത്രിസഭയിലത്തെിക്കുക എന്നതായിരുന്നു. ഇതിന് കണ്ടുവെച്ചതാകട്ടെ എസ്.എൻ.ഡി.പി യോഗം ഡയറക്ട൪ ബോ൪ഡ് അംഗമായിരുന്ന മന്ത്രി അടൂ൪ പ്രകാശിൻെറ റവന്യൂ വകുപ്പും. അപ്പോഴും കോട്ടയം നായരായ തിരുവഞ്ചൂ൪ രാധാകൃഷ്ണൻെറ ആഭ്യന്തരവകുപ്പിന് ഒരു ചലനവും സംഭവിക്കുന്നുമില്ല. പുറമെ, ചെന്നിത്തല ഒഴിയുന്ന കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേര് മറ്റൊരു നായരായ സ്പീക്ക൪ ജി. കാ൪ത്തികേയൻേറതും. ഇത്തരത്തിൽ ഭൂരിപക്ഷ അവകാശം നായ൪സമുദായത്തിൻെറ അവകാശമായി ചുരുങ്ങുന്ന സാഹചര്യത്തിൽ ഐക്യമെന്നും പറഞ്ഞ് നടന്നിട്ട് കാര്യമില്ളെന്ന അഭിപ്രായഗതിയും ഉയ൪ന്നിട്ടുണ്ട്. തിരുവിതാംകൂ൪, കൊച്ചി ദേവസ്വം ബോ൪ഡ് പ്രസിഡൻറുമാരെ നിയമിച്ചപ്പോഴും ഈഴവ സമുദായം പരിഗണിക്കപ്പെട്ടില്ല. രണ്ടിടത്തും നിയമിതരായത് നായ൪ സമുദായാംഗങ്ങളും.
സുകുമാരൻനായരും വെള്ളാപ്പള്ളിയും നടത്തിയ പ്രഖ്യാപനങ്ങൾക്കപ്പുറം ഇരുസംഘടനകളുടെയും ഐക്യം ഇനിയും പ്രവൃത്തിപഥത്തിൽ എത്തിയിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.