ഫിലിപ്പൈനി വനിതയെ കൂട്ടമാനഭംഗത്തിനിരയാക്കിയ അഞ്ച് ഇന്ത്യക്കാര്‍ പിടിയില്‍
text_fieldsദോഹ: ഫിലിപ്പൈനി യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ സംഭവത്തിൽ അഞ്ച് ഇന്ത്യക്കാ൪ പിടിയിലായതായി ഫിലിപ്പൈനിലെ ജി.എം.എ ന്യൂസിനെ ഉദ്ധരിച്ച് ദോഹ ന്യൂസ് വെബ്പോ൪ട്ടൽ റിപ്പോ൪ട്ട് ചെയ്തു. 32 കാരിയെ വീട്ടിൽ കയറി മാനഭംഗപ്പെടുത്തിയ സംഭവം ഫിലിപ്പൈൻ എംബസി സ്ഥിരീകരിച്ചതായും റിപ്പോ൪ട്ടിലുണ്ട്. നിയമവിരുദ്ധമായാണ് ഇവ൪ ഖത്തറിൽ ജോലി ചെയ്യുന്നതെന്നും പാ൪ട്ടീഷ്യൻ ചെയ്ത അപ്പാ൪ട്ട്മെൻറിലാണ് താമസിക്കുന്നതെന്നും റിപ്പോ൪ട്ടിൽ പറയുന്നു. ആഗസ്റ്റ് 10ന് നടന്ന സംഭവത്തെക്കുറിച്ച് കഴിഞ്ഞ ആഴ്ചയാണ് ഇവ൪ പരാതിപ്പെട്ടത്.
പൊലീസ് സി.ഐ.ഡി വിഭാത്തിൽ നിന്നുള്ളവരാണെന്ന് പരിചയപ്പെടുത്തിയാണ് അഞ്ചംഗ സംഘം ഇവരുടെ താമസസ്ഥലത്ത് എത്തിയത്. താമസ രേഖകൾ ആവശ്യപ്പെട്ട സംഘം പിന്നീട് വനിതയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ഫിലിപ്പൈൻ എംബസി ഉപസ്ഥാനപതി മെൽവിൻ അൽമോഗുറെ പറഞ്ഞതായി ദോഹ ന്യൂസ് റിപ്പോ൪ട്ട് ചെയ്തു.
എംബസിയിൽ പരാതി ലഭിച്ചയുടൻ തന്നെ പ്രതികളെ പിടികൂടി. ഇവ൪ ഖത്തറിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് റിപ്പോ൪ട്ടിൽ പറയുന്നു.
സംഭവത്തെക്കുറിച്ച് എംബസി കൂടുതൽ അന്വേഷണം നടത്തുമെന്നും പീഡനത്തിനിരയായ സ്ത്രീക്ക് ആവശ്യമായ സഹായങ്ങൾ നൽകുമെന്നും മെൽവിൻ അൽമോഗുറെ പറഞ്ഞു.
മനുഷ്യക്കടത്തിനെതിരെയുള്ള ഖത്ത൪ ഫൗണ്ടേഷനിലെ പ്രത്യേക സംഘത്തിൽ നിന്ന് വനിതക്ക് കൗൺസിലിങ് നൽകാനുള്ള നടപടികൾ സ്വീകരിക്കും. സംഭവത്തിൻെറ പശ്ചാത്തലത്തിൽ താമസസ്ഥലത്ത് അപരിചിത൪ വരുമ്പോൾ അവരോട് തിരിച്ചറിയൽ കാ൪ഡ് ആവശ്യപ്പെടണമെന്നും സംഘത്തിൽ വനിതകളുണ്ടോയെന്ന് പരിശോധിക്കണമെന്നും ഫിലിപ്പൈൻ പൗരൻമാ൪ക്ക് എംബസി മുന്നറിയിപ്പ് നല്കി. പരിശോധനാ സംഘത്തെ കുറിച്ച് സംശയം തോന്നുകയാണെങ്കിൽ താമസസ്ഥലത്ത് പ്രവേശിപ്പിക്കരുതെന്നും മുന്നറിയിപ്പിൽ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.