അരിക്ക് വില വര്‍ധിച്ചിട്ടില്ല -മന്ത്രി
text_fieldsകൊച്ചി: അരിക്ക് വില വ൪ധിച്ചിട്ടില്ളെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. 36,000 ടൺ അരി സപൈ്ളകോ വഴി വിതരണം ചെയ്തുകൊണ്ട് സ൪ക്കാ൪ ഇടപെട്ടതാണ് അരിവില ഉയരാതെ നിലനി൪ത്താൻ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തെക്കുറിച്ച് രമേശ് ചെന്നിത്തല പറഞ്ഞ അഭിപ്രായത്തോട് പ്രതികരിക്കുന്നില്ല. പച്ചക്കറി വില വ൪ധന തടയാൻ ഹോ൪ട്ടികോ൪പ് ഫലപ്രദമായി ഇടപെടുന്നുണ്ട്്. സാധാരണക്കാരന് സംതൃപ്തമായ ഓണം സമ്മാനിക്കാൻ ഇക്കുറി കഴിയും. 20 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ ഓണക്കിറ്റ് നൽകും. 13 സബ്സിഡി ഇനങ്ങൾ 30 മുതൽ 40 ശതമാനംവരെ വിലകുറച്ച് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹോട്ടലുകളിലെ വില നിയന്ത്രിക്കുന്നതിൽ നിയമപരമായ അപര്യാപ്തത ഉണ്ടെന്നും ഓണം കഴിഞ്ഞ് ഹോട്ടൽ ഉടമകളുമായി ച൪ച്ച നിശ്ചയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പൂഴ്ത്തിവെപ്പ് അടക്കം തടയാൻ ലക്ഷ്യമിട്ട് ഭക്ഷ്യവകുപ്പ് സംസ്ഥാന വ്യാപകമായി കച്ചവടസ്ഥാപനങ്ങളിൽ റെയ്ഡ് നടത്തി. കഴിഞ്ഞ 12 ദിവസങ്ങളിൽ 1324 പലചരക്ക് കടകളിൽ പരിശോധന നടത്തി 389 കടകൾക്കെതിരെ ക്രമക്കേടിന് നടപടിയെടുത്തു. 534 ഹോട്ടലുകൾ പരിശോധിച്ചതിൽ 138 എണ്ണത്തിൽ ക്രമക്കേട് കണ്ടു. 27 ഗ്യാസ് ഏജൻസികളിലും 391 ബേക്കറികളിലും പരിശോധന നടത്തി. 30 ക്വിൻറൽ റേഷനരിയും 7.5 ക്വിൻറൽ പഞ്ചസാരയും കരിഞ്ചന്തയിൽ നിന്ന് പിടിച്ചെടുത്തതായും മന്ത്രി അറിയിച്ചു. പരിശോധന വരുംദിവസങ്ങളിലും തുടരും. കേന്ദ്ര സ൪ക്കാ൪ മൊബൈൽ മാവേലി സ്റ്റോറുകൾ തുടങ്ങാൻ 150 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.