അര്‍ബുദ രോഗിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍
text_fieldsബംഗളൂരു: രക്താ൪ബുദ രോഗിയെ കബളിപ്പിച്ച് 74 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച ഡോക്ടറെയും ആശുപത്രി അധികാരിയെയും പൊലീസ് അറസ്റ്റുചെയ്തു. രക്താ൪ബുദ ചികിത്സക്കത്തെിയ രോഗിയിൽനിന്ന് ഇഞ്ചക്ഷൻ എടുത്തെന്ന് കാണിച്ച് 74 ലക്ഷം രൂപയുടെ ബിൽ ഇവ൪ രോഗിക്ക് നൽകുകയായിരുന്നു.
ബംഗളൂരു കെ.ആ൪ ആശുപത്രിയിലാണ് സംഭവം. ആശുപത്രി എം.ഡിയും ഡോക്ടറുമായ ഡോ.ഹരിപ്രസാദും അഡ്മിനിസ്ട്രേറ്റിവ് തലവൻ പി.എൻ.മനീഷ്കുമാറുമാണ് പൊലീസ് പിടിയിലായത്.
പൊലീസ് ഉദ്യോഗസ്ഥനായ ബെട്ടഗൗഡയെയാണ് ഇരുവരും കബളിപ്പിച്ചത്. 2009ലാണ് രക്താ൪ബുദ ബാധിതനായ ബെട്ടഗൗഡ ഡോക്ട൪ ഹരിപ്രസാദിനെ സമീപിച്ചത്. അ൪ബുദ ചികിത്സക്ക് ആശുപത്രിയിൽ സൗകര്യമില്ളെങ്കിലും ഹരിപ്രസാദ് ബെട്ടഗൗഡയുടെ ചികിത്സ ഏറ്റെടുത്തു. സ൪ക്കാ൪ ഉദ്യോഗസ്ഥനായതുകൊണ്ട് ബെട്ടഗൗഡക്ക് സൗജന്യ ചികിത്സയുണ്ടെന്നും ഗൗഡ ഹരിപ്രസാദിനെ അറിയിച്ചു.
പ്രതിമാസം 300 രൂപ വിലയുള്ള 30 ഗുളികയായിരുന്നു ഹരിപ്രസാദ് രോഗിക്ക് നൽകിയത്. എങ്ങനെ പോയാലും വ൪ഷം 1.2 ലക്ഷം രൂപയുടെ അപ്പുറം ബെട്ടഗൗഡയുടെ ചികിത്സച്ചെലവ് പോയിരുന്നില്ളെന്ന് സൗത് ഡെപ്യൂട്ടി കമീഷണ൪ എച്ച്.എസ്.രേവണ്ണ പറഞ്ഞു. എന്നാൽ, 2.5 ലക്ഷം ചെലവു വരുന്ന ഇഞ്ചക്ഷൻ ബെട്ടഗൗഡക്ക് എടുത്തെന്നു കാണിച്ചാണ് ഇത്രയും വലിയ തുക ഈടാക്കിയത്. എന്നാൽ, ഈ കുത്തിവെപ്പ് സ്തനാ൪ബുദത്തിന് മാത്രം എടുക്കുന്നതാണത്രേ.
ബില്ലിൽ സംശയം തോന്നിയ എച്ച്.എസ്.രേവണ്ണ ബിൽ വിദഗ്ധ൪ക്ക് നൽകി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.