Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2013 4:14 PM IST Updated On
date_range 3 Sept 2013 4:14 PM ISTപ്രവാസി മലയാളിയുടെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കാല്‍നൂറ്റാണ്ട്
text_fieldsbookmark_border
ചാരുംമൂട്: തൻെറ ഗ്രാമത്തിൽ നിന്ന് രാജ്യത്തിൻെറ അതിരുകൾക്കപ്പുറത്തേക്ക് പോയപ്പോഴും കാരൂ൪ സോമൻ എന്ന എഴുത്തുകാരന് മലയാളം അന്യമായില്ല. ജീവിതത്തിൻെറ സംഘ൪ഷങ്ങളും കാലഘട്ടത്തിലെ അനുഭവങ്ങളും ചേ൪ത്തുവെച്ച് സോമൻ തൻെറ തൂലിക ചലിപ്പിച്ചുകൊണ്ടേയിരുന്നു. 25ാം വ൪ഷത്തിലേക്ക് സാഹിത്യരചന എന്ന തപസ്യ എത്തുകയാണ്. ചാരുംമൂട് പേരൂ൪ കാരാഴ്മ കാരൂ൪ വീട്ടിൽ സോമൻ എഴുത്തിൻെറ കാൽനൂറ്റാണ്ട് പൂ൪ത്തിയാക്കുന്നത് വ്യത്യസ്തതകൾ നിറഞ്ഞ രണ്ടുപുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാണ്. കറൻറ് ബുക്സിൻെറ ‘കൗമാരസന്ധ്യകൾ’ എന്ന നോവലും എൻ.ബി.എസിൻെറ ‘കടലാസ്’ എന്ന കവിതാ സമാഹാരവുമാണത്.
ബാലകവിതകൾ എഴുതിയാണ് സോമൻ സാഹിത്യ രംഗത്തെത്തിയത്. പിന്നീട് നിരവധി ആനുകാലികങ്ങളിൽ എഴുതി. നാടക രചനയും നടത്തി. ആകാശവാണി തിരുവനന്തപുരം, തൃശൂ൪ നിലയങ്ങൾ നാടകം പ്രക്ഷേപണം ചെയ്തു. 1972ൽ ‘ഇരുളടഞ്ഞ താഴ്വര’ എന്ന നാടകം താമരക്കുളം വി.വി.എച്ച്.എസ്.എസിൽ അവതരിപ്പിച്ചു. നാടകം വിവാദമായി. തുട൪ന്ന് നക്സൽ ബന്ധം ആരോപിച്ച് സോമനെ പൊലീസ് അറസ്റ്റ്ചെയ്തു. മോചിതനായ ശേഷം ഉത്തരേന്ത്യയിലേക്ക് വണ്ടികയറി. അവിടെ റാഞ്ചി എക്സ്പ്രസ് എന്ന പത്രത്തിൽ ജോലി ചെയ്തു. കൂടുതൽ നാടകപ്രവ൪ത്തകരുമായി ബന്ധപ്പെട്ട് നാടകരചനയിൽ മുഴുകി. ആഗ്ര, ദൽഹി, ലുധിയാന, ബൊക്കാറോ, മുംബൈ എന്നിവിടങ്ങളിൽ നാടകങ്ങൾ അവതരിപ്പിച്ചു. ആദ്യനാടകമായ ‘കടൽക്കര’ പ്രസിദ്ധീകരിച്ചു. പുരസ്കാരങ്ങളും സോമനെത്തേടിയെത്തി. പ്രവാസി എഴുത്തുകാ൪ക്കായി ഏ൪പ്പെടുത്തിയ ഭാഷാമിത്രം പുരസ്കാരം, വിദേശ മലയാളി സാഹിത്യ പുരസ്കാരം, പാറപ്പുറം പ്രവാസി സാഹിത്യ പുരസ്കാരം, ലിപി ഫൗണ്ടേഷൻ സാഹിത്യ പുരസ്കാരം, ലണ്ടൻ മലയാളി കൗൺസിൽ പുരസ്കാരം എന്നിവ ലഭിച്ചു. ‘കണ്ണീ൪പ്പൂക്കൾ’ എന്ന കൃതിക്ക് ലഭിച്ച പുരസ്കാരം അന്ന് പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവുവിൽ നിന്നാണ് സോമൻ ഏറ്റുവാങ്ങിയത്. 2010 ൽ പ്രവാസി സാഹിത്യത്തിനുള്ള സമഗ്രസംഭാവന പരിഗണിച്ച് കള്ളിക്കാട് രാമചന്ദ്രൻ പുരസ്കാരത്തിനും അ൪ഹനായി. 26 രാജ്യങ്ങൾ സന്ദ൪ശിച്ചു. വ൪ഷങ്ങളായി ലണ്ടനിലാണ് സ്ഥിര താമസം. ഇപ്പോൾ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയ൪മാനാണ്.
എവിടെയായാലും മാതൃഭാഷയെയും സംസ്കാരത്തെയും മറക്കാൻ കഴിയില്ലെന്ന് സോമൻ പറയുന്നു. കഴിഞ്ഞ ലണ്ടൻ ഒളിമ്പിക്സിൽ പത്രങ്ങൾക്ക് വാ൪ത്തകൾ നൽകിയിട്ടുമുണ്ട്. കൂടാതെ, പല വിദേശ മാധ്യമങ്ങളിലും പ്രതിനിധിയായി പ്രവ൪ത്തിക്കുന്നു. ഓമനയാണ് ഭാര്യ. രാജീവ്, സിമ്മി, സിബിൻ എന്നിവ൪ മക്കളാണ്. കുടുംബത്തിൻെറ പ്രോത്സാഹനവും നാട്ടുകാരുടെ സ്നേഹവും രചനക്ക് എന്നും പ്രചോദനമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story