സിറിയക്കുനേരെ മിസൈല്‍: സൈനിക പരീക്ഷണമെന്ന് ഇസ്രായേല്‍
text_fieldsഡമസ്കസ്: യുദ്ധ ഭീതി ഉരുണ്ടുകൂടിനിൽക്കവെ, സിറിയയിലേക്ക് സഖ്യകക്ഷികൾ മിസൈൽ ആക്രമണം നടത്തിയെന്ന റിപ്പോ൪ട്ടുകൾ മേഖലയെ മുൾമുനയിൽനി൪ത്തി. ആസന്നമായ യുദ്ധത്തിൻെറ തുടക്കമാകാമെന്ന ഭീതി പട൪ന്നപ്പോഴേക്കും സംഭവത്തിൻെറ ഉത്തരവാദിത്തം ഇസ്രായേൽ ഏറ്റെടുത്തു. ആക്രമണമല്ല, മിസൈൽ പ്രതിരോധ സംവിധാനം പരീക്ഷിക്കാനായി തങ്ങൾ തൊടുത്തതാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച രാവിലെയാണ് സഖ്യകക്ഷികൾ തമ്പടിച്ച മെഡിറ്ററേനിയൻ കടലിൻെറ മധ്യഭാഗത്തുനിന്ന് വിക്ഷേപിച്ച രണ്ടു മിസൈലുകൾ കിഴക്കൻ മെഡിറ്ററേനിയനിൽ പതിച്ചത്. കടലിൽ വീണതിനാൽ കൂടുതൽ അപായങ്ങളുണ്ടായില്ല. യൂറോപ്പിൽനിന്നും ഇറാനിൽനിന്നുമുള്ള മിസൈലുകൾ തിരിച്ചറിയാനായി കരിങ്കടലിൽ സ്ഥാപിച്ച റഷ്യൻ റഡാ൪ സ്റ്റേഷൻ ആമവീ൪ ആണ് ഇവ കണ്ടത്തെിയത്. ഭൂഖണ്ഡാന്തര മിസൈലുകൾ തൊടുത്തതായി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റഷ്യൻ വാ൪ത്താ ഏജൻസി ഇൻറ൪ഫാക്സ് വാ൪ത്ത പുറത്തുവിട്ടതോടെ യു.എസ് നിഷേധവുമായി രംഗത്തത്തെി. തൊട്ടുപിന്നാലെ വിശദീകരണവുമായി ഇസ്രായേലും രംഗത്തത്തെി.
എന്നാൽ, കിഴക്കൻ സിറിയയിലെ ഇറാഖ് അതി൪ത്തിപ്രദേശത്താണ് മിസൈലുകൾ പതിച്ചതെന്നാണ് സിറിയൻ മാധ്യമങ്ങൾ പറയുന്നത്. ആക്രമണത്തിൽ വാതക പൈപ്പ്ലൈൻ തക൪ന്നതായും സിറിയ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.