ഉപരോധ സമരം: സി.പി.ഐ നേതൃത്വം സി.പി.എമ്മിന്‍െറ ‘ബി ടീമാ’യെന്ന് കൗണ്‍സില്‍
text_fieldsതിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധസമരത്തിൽ സംസ്ഥാന സെക്രട്ടറിയും നേതൃത്വവും സി.പി.എമ്മിൻെറ ‘ബി’ ടീമായെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലിൽ വിമ൪ശം. പാ൪ട്ടിയുടെയും പ്രവ൪ത്തകരുടെയും അഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് സമരത്തിലുടനീളം ഉണ്ടായതെന്നും അംഗങ്ങൾ പ്രതികരിച്ചു. സമരം അവസാനിച്ചത് സംബന്ധിച്ച് ഊഹാപോഹം ജനിപ്പിക്കുന്ന തരത്തിൽ പ്രതികരിച്ച ദേശീയ കൗൺസിലംഗം ബിനോയ് വിശ്വത്തെ കൗൺസിൽ ശാസനയുടെ സ്വരത്തിൽ വിമ൪ശിച്ചു. ഏറെ പഴി ഏറ്റുവാങ്ങിയ സമരസംഘാടകസമിതി ചെയ൪മാനായിരുന്ന സി. ദിവാകരനാകട്ടെ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ പൊറുക്കണമെന്ന് യോഗത്തോട് അഭ്യ൪ഥിച്ചു.
സമരത്തിൽ 16,000 ത്തോളം പ്രവ൪ത്തക൪ പങ്കെടുത്തിട്ടും സി.പി.ഐയുടെ പൊതുപങ്കാളിത്തം ഉയ൪ത്തിക്കാട്ടാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ല. സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ, സി. ദിവാകരൻ എന്നിവ൪ ഉൾപ്പെടുന്ന നേതൃത്വം സി.പി.എമ്മിൻെറ ബി ടീമായി മാറി. സമരത്തിൽ പങ്കെടുക്കാനത്തെിയ പ്രവ൪ത്തക൪ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ല. പ്രത്യേകം ഭക്ഷണം പാചകം ചെയ്യാൻ തിരുവനന്തപുരം ജില്ലാ നേതൃത്വം എല്ലാ തയാറെടുപ്പും നടത്തിയിട്ടും നേതൃത്വത്തിൻെറ നി൪ദേശപ്രകാരമാണ് പൊതു ഭക്ഷണപ്പുരയെ ആശ്രയിക്കാൻ തീരുമാനിച്ചത്. ശേഖരിച്ച 1.70 ലക്ഷം രൂപ അടക്കം സി.പി.എമ്മിന് നൽകി. ഭക്ഷണവും മറ്റ് സൗകര്യങ്ങളും സി.പി.ഐ പ്രവ൪ത്തക൪ക്ക് ഒരുക്കുന്നതിൽ ആക്ഷേപകരമായ സമീപനമാണ് സി.പി.എം സ്വീകരിച്ചത്. ഈ വിഷയത്തിൽ സി.പി.എം സംസ്ഥാന സമിതിയംഗം കോലിയക്കോട് കൃഷ്ണൻനായരുടെ പേരെടുത്ത് പറഞ്ഞ് ആലപ്പുഴയിൽ നിന്നുള്ള എം.എൽ.എ അടക്കമുള്ള കൗൺസിലംഗങ്ങൾ വി൪ശിച്ചു. പ്രവ൪ത്തക൪ക്കുള്ള ബാഡ്ജ് പോലും സി.പി.എമ്മിൻേറതാണ് നൽകിയത്.
സമരം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന ആവേശം അവസാനിച്ചപ്പോൾ പ്രവ൪ത്തകരിൽനിന്ന് ചോ൪ന്നുപോയി. വന്ന ആവേശത്തോടെ പ്രവ൪ത്തകരെ തിരിച്ചയക്കാനായില്ല. ജനറൽ സെക്രട്ടറി സുധാക൪ റെഡ്ഡിയെ ഉദ്ഘാടന വേദിയിൽ അവഗണിച്ചതും കടുത്ത വിമ൪ശത്തിന് കാരണമായി. ഇത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും സംഘാടകസമിതി ചെയ൪മാൻ ദിവാകരൻ വേദിയിലുണ്ടായിരുന്നിട്ടും ജാഗ്രത കാണിച്ചില്ളെന്നും ചൂണ്ടിക്കാട്ടപ്പെട്ടു. സഖാക്കൾക്ക് തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ പൊറുക്കണമെന്ന് അഭ്യ൪ഥിച്ച സി. ദിവാകരൻ ഇത്തരത്തിൽ സംഭവിച്ചത് മന$പൂ൪വമല്ളെന്നും വിശദീകരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമായി സംസാരിക്കാനാണ് സുധാക൪ റെഡ്ഡി പിൻനിരയിൽ ഇരുന്നത്.
അതേസമയം ഉപരോധം അവസാനിപ്പിക്കുന്നതിൽ മധ്യസ്ഥത ഉണ്ടായിട്ടില്ളെന്ന് സംസ്ഥാന സെക്രട്ടറി തന്നെ വിശദീകരിച്ചിട്ടും മാധ്യമങ്ങളോട് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതരത്തിൽ പ്രതികരിച്ചതിനാണ് ബിനോയ് വിശ്വത്തിന് ശാസനയുടെ സ്വരത്തിൽ കൗൺസിൽ നിന്ന് പ്രതികരണം ഉണ്ടായത്. മേലിൽ ഇത്തരത്തിൽ അഭിപ്രായപ്രകടനം നടത്തരുതെന്ന് കൗൺസിൽ ബിനോയ് വിശ്വത്തെ ഓ൪മിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.