ബഗ്ദാദില്‍ സ്ഫോടന പരമ്പര; 50 മരണം
text_fieldsബഗ്ദാദ്: ഇറാഖ് തലസ്ഥാനത്തെ പിടിച്ചുലച്ച് കാ൪ബോബ് സ്ഫോടനങ്ങൾ. ശിയാ മേഖലകളെ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനങ്ങളിൽ അമ്പതിലേറെ പേ൪ കൊല്ലപ്പെട്ടതായും എൺപതോളം പേ൪ക്ക് പരിക്കേറ്റതായും സുരക്ഷാ-മെഡിക്കൽ ഉദ്യോഗസ്ഥ൪ പറഞ്ഞു. ചൊവ്വാഴ്ച നടന്ന സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആളുകൾ വൈകുന്നേരങ്ങൾ ചെലവഴിക്കാനത്തെുന്ന പൊതുസ്ഥലങ്ങളെ ലക്ഷ്യമിട്ടാണ് ബഗ്ദാദിൽ അടുത്തിടെയായി സ്ഫോടനങ്ങൾ അരങ്ങേറുന്നത്. വടക്കൻ തൽബിയക്കടുത്ത് കാ൪ ബോംബ് പൊട്ടിത്തെറിച്ച് ഒമ്പതുപേ൪ മരിച്ചു. ഹുസൈനിയ ജില്ലയിൽ രണ്ട് കാ൪ബോംബുകൾ പൊട്ടിയാണ് പത്തുപേ൪ കൊല്ലപ്പെട്ടത്. പ്രദേശത്താകെ കറുത്ത പുക മൂടിയതായും ആളുകളുടെ അലറിക്കരച്ചിൽ കേട്ടതായും ദൃക്സാക്ഷികൾ പറയുന്നു.
ബഗ്ദാദിലെ ദോറ മേഖലയിൽ തോക്കുധാരി രണ്ടുപേരെ വടിവെച്ചിട്ടതായും റിപ്പോ൪ട്ടുകൾ പറുത്തുവന്നു. മറ്റിടങ്ങളിൽ നിന്നായി വെടിയേറ്റനിലയിൽ നാലു മൃതദേഹങ്ങൾ കണ്ടത്തെി.
2008നുശേഷം കഴിഞ്ഞ ഏപ്രിൽ മുതൽ കടുത്ത അക്രമങ്ങൾക്ക് ഇറാഖ് സാക്ഷ്യം വഹിക്കുകയാണ്. കഴിഞ്ഞ അഞ്ചു മാസങ്ങളിലായി അയ്യായിരത്തോളം പേ൪ ആണ് ഇറാഖിൽ ജീവൻ വെടിഞ്ഞത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.