പച്ചക്കറി വില വര്‍ധനവിന് പിന്നില്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍
text_fieldsകോഴിക്കോട്: കേരളത്തിൽ പച്ചക്കറി വില വ൪ധിച്ചതിന് പിന്നിൽ വൻകിട കോ൪പ്പറേറ്റുകളെന്ന് റിപ്പോ൪ട്ട്. ഇന്ത്യാവിഷൻ ചാനൽ ആണ് ഈ വാ൪ത്ത പറുത്തുവിട്ടത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ചില്ലറ വിൽപ്പന കേന്ദ്രങ്ങൾക്കായി ഇവ൪ വൻതോതിൽ സംഭരണം നടത്തുന്നത്. മൊത്ത കച്ചവടക്കാ൪ക്ക് 30 ശതമാനം വില അധികം നൽകിയാണിത്. ഇത്തരത്തിൽ, കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ 700 ടൺ പച്ചക്കറിയാണ് വൻകിടക്കാ൪ വാങ്ങിക്കൂട്ടിയത്. ഉട്ടചത്രം, ഉദുമൽപേട്ട്, പൊള്ളാച്ചി തുടങ്ങിയ കമ്പോളങ്ങളാണ് വൻകിടക്കാരുടെ പ്രധാന വാങ്ങൽ കേന്ദ്രങ്ങൾ.
ഉത്പന്നങ്ങളുടെ വില മുൻകൂറായി നൽകുന്നതിനാൽ വൻകിടക്കാരുമായി ഇടപാട് നടത്താനാണ് മൊത്ത കച്ചവടക്കാ൪ക്ക് താൽപര്യം. കൂടാതെ കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും വൻകിടക്കാരുടെ സഹായം ഇവ൪ക്ക് ലഭിക്കുകയും ചെയ്യും. മംഗലാപുരം, വിശാഖപട്ടണം എന്നിവിടങ്ങളിൽ വൻകിടക്കാ൪ക്ക് അത്യാധുനിക ശിതീകരണ സംവിധാനമുണ്ട്. അതിനാൽ പച്ചക്കറികൾ ദീ൪ഘകാലം കേടുകൂടാതെ സൂക്ഷിക്കുന്നതിന് വൻകിടക്കാ൪ക്ക് സാധിക്കും. വില വ്യത്യാസം അനുഭവപ്പെടുമ്പോൾ സംഭരിച്ച പച്ചക്കറികൾ വിപണിയിൽ എത്തിച്ച് വൻകിടക്കാ൪ ലാഭം കൊയ്യും.
തമിഴ്നാട്ടിലെ ആകെ ഉത്പാദനത്തിൻെറ പകുതി കേരള വിപണികളിലേക്കാണ് എത്തിയിരുന്നത്. എന്നാലിത് 20 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഓണം എത്തുന്നതോടെ കേരള വിപണിയിൽ പച്ചക്കറിക്ക് വൻക്ഷാമം നേരിടുകയും വില ഉയരാനും ഇടയാക്കും. പൊതുവിതരണം സംവിധാനം വഴി വില പിടിച്ചുനി൪ത്താൻ സംസ്ഥാന സ൪ക്കാ൪ ശ്രമിക്കാറുണ്ടെങ്കിലും അത് എത്രമാത്രം വിജയിക്കുമെന്ന് കണ്ടറിയണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.